- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാൻ പുറകോട്ടെടുത്ത് ലോറിക്കിടിപ്പിച്ചു; കലി തീരാതെ തൂമ്പയെടുത്ത് ലോറിയുടെ ചില്ല് അടിച്ച് പൊട്ടിച്ചു; യുകെ ദേശീയപാതയിലെ ഒരു തർക്കത്തിന്റെ നെഞ്ചുരുക്കുന്ന സിസിടിവി ദൃശ്യങ്ങൾ
സാധാരണ റോഡിൽ വാഹനങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ ഒന്നും രണ്ടും പറഞ്ഞ് പിരിഞ്ഞോളും. എന്നാലിതാ എം 62ലുണ്ടായ തർക്കം കടുത്ത ആക്രമണത്തിലാണ് കലാശിച്ചിരിക്കുന്നത്. ഇവിടെ ലോറിയുടെ ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് വാൻ ഡ്രൈവർ വാൻ പുറകോട്ടെടുത്ത് ലോറിക്കിടിപ്പിക്കുകയായിരുന്നു. എന്നിട്ടും കലി തീരാത്ത അയാൾ തൂമ്പയെടുത്ത് ലോറിയുടെ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ തർക്കത്തിന്റെ നെഞ്ചുരുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. എം 62ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ എക്കിൾസിന് സമീപം ഈ മാസം ആദ്യമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. തിരക്കേറിയ റോഡിൽ ഈ ആക്രമണങ്ങൾ നടത്തിയ ആളെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഒരു ചെറിയ കൂട്ടിയിടിയെ തുടർന്ന് ചെറിയ പിക്കപ്പ് വാനിന്റെ ഡ്രൈവർ ലോറിയിലുള്ള രണ്ട് പേരുമായി വാഗ്വാദം നടത്തുന്നതിനിടെയാണ് ഫൂട്ടേജ് ആരംഭിക്കുന്നത്. ഇരു വാഹനങ്ങളും എം 60ൽ നിന്നും എം 62ലേക്ക് പ്രവേശിച്ചതിന് ശ
സാധാരണ റോഡിൽ വാഹനങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ ഒന്നും രണ്ടും പറഞ്ഞ് പിരിഞ്ഞോളും. എന്നാലിതാ എം 62ലുണ്ടായ തർക്കം കടുത്ത ആക്രമണത്തിലാണ് കലാശിച്ചിരിക്കുന്നത്. ഇവിടെ ലോറിയുടെ ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് വാൻ ഡ്രൈവർ വാൻ പുറകോട്ടെടുത്ത് ലോറിക്കിടിപ്പിക്കുകയായിരുന്നു. എന്നിട്ടും കലി തീരാത്ത അയാൾ തൂമ്പയെടുത്ത് ലോറിയുടെ ചില്ല് അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ തർക്കത്തിന്റെ നെഞ്ചുരുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.
എം 62ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ എക്കിൾസിന് സമീപം ഈ മാസം ആദ്യമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. തിരക്കേറിയ റോഡിൽ ഈ ആക്രമണങ്ങൾ നടത്തിയ ആളെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു ചെറിയ കൂട്ടിയിടിയെ തുടർന്ന് ചെറിയ പിക്കപ്പ് വാനിന്റെ ഡ്രൈവർ ലോറിയിലുള്ള രണ്ട് പേരുമായി വാഗ്വാദം നടത്തുന്നതിനിടെയാണ് ഫൂട്ടേജ് ആരംഭിക്കുന്നത്. ഇരു വാഹനങ്ങളും എം 60ൽ നിന്നും എം 62ലേക്ക് പ്രവേശിച്ചതിന് ശേഷമാണ് നവംബർ 9ന് ഈ കൂട്ടിയിടി നടന്നിരുന്നത്. പിക്കപ്പ് വാൻകാരനോട് കൂട്ടിയിടി നടന്നതിന് ശേഷം ലോറി ഡ്രൈവർമാർ ഇൻഷുറൻസ് വിവരങ്ങൾ ചോദിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് വാൻ ഡ്രൈവർ ലോറിക്കാരെ തെറി പറയാനാരംഭിക്കുകയും ഇതിലൊരാളെ ഇടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലോറിക്കാർ ലോറിയിലേക്ക് തിരിച്ച് കയറിയ ഉടൻ വാൻ ഡ്രൈവർ വാൻ പുറകോട്ടെടുത്ത് ലോറിയുടെ റേഡിയേറ്ററിൽ ഇടിപ്പിക്കുകയും കടുത്ത നാശനഷ്ടം വരുത്തുകയുമായിരുന്നു.
തുടർന്ന് വാൻ ഡ്രൈവർ ലോറിക്ക് നേരെ ഓടി വന്ന് അതിൽ കയറാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ലോറിക്കാർ ഡോറുകൾ പൂട്ടി ഭദ്രമാക്കിയതിനാൽ വാൻ ഡ്രൈവർക്ക് ഉള്ളിലെത്താനാവുന്നില്ല. ഇതിൽ കുപിതനായ വാൻ ഡ്രൈവർ വാനിൽ നിന്നും തൂമ്പയെടുത്ത് ലോറിയുടെ വിൻഡോയുടെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. ലോറിക്കാർക്ക് തലനാരിഴയ്ക്കാണ് പരുക്കേൽക്കാതിരുന്നത്.ഇത്തരം ആക്രമണം അവിശ്വസനീയമാണെന്നാണ് ജിഎംപിയുടെ റോഡ്‌സ് പൊലീസിങ് യൂണിറ്റിലെ പൊലീസ്‌കോൺസ്റ്റബിളായ ജോൺ കാവനഗ് പറയുന്നത്. ചില്ലറ ഭാഗ്യത്തിനാണ് ലോറിക്കാർക്ക് പരുക്കേൽക്കാതിരുന്നതെന്നും അതിനെ തുടർന്ന് അവർ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
തങ്ങളുടെ ജോലിക്ക് പോകുന്നതിനിടയിലാണ് ലോറി വാനുമായി കൂട്ടിയിടിച്ചിരുന്നത്. തുടർന്ന് പ്രശ്‌നം ഉചിതമായ രീതിയിൽ പരിഹരിക്കാൻ അവർ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചും പിക്കപ്പ് വാൻ ഡ്രൈവറെക്കുറിച്ചും കൂടുതൽ വിവരം ലഭിക്കുന്നവർ അക്കാര്യം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. 0161 856 6108, 101 എന്ന നമ്പറിൽ പൊലീസിലും 0800 555 111 എന്ന നമ്പറിൽ പേര് വെളിപ്പെടുത്താതെ ക്രൈസ്റ്റോപ്പേർസിനെ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാവുന്നതാണ്.