മേരിക്കയുടെ പുതിയ പ്രസിഡന്റായി വൈറ്റ്ഹൗസിലെത്തിയ പാടെ തികഞ്ഞ ഏകാധിപതിയുടെ നിലപാടുകളും ഉത്തരവുകളുമാണ് സാക്ഷാൽ ഡൊണാൾഡ് ട്രംപ് പിന്തുടർന്ന് വരുന്നത്. താൻ ഏകാധിപതിയാണെന്നതിന് അടിവരയിടുന്ന വിധത്തിലുള്ള ഒരു സംഭവമാണിപ്പോൾ ട്രംപിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നിരിക്കുന്നത്. താൻ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിനിടയിൽ ചോദ്യം ചോദിച്ച സ്പാനിഷ് പത്രപ്രവർത്തകനെ ട്രംപ് പത്രസമ്മേളനത്തിൽ നിന്നും ഇറക്കി വിടുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ രാജ്യം വിട്ട് പോകാനാണ് ഈ ജേർണലിസ്റ്റിനോട് ട്രംപ് കൽപ്പിച്ചിരിക്കുന്നത്.

2015 ഓഗസ്റ്റിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിനിടെ ട്രംപ് വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിൽ വച്ചാണീ സംഭവമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ട്രംപ് സ്വേച്ഛാധിപതിയാണെന്നതിന്റെ ആദ്യ സൂചനയായിട്ടാണ് ഈ വീഡിയോയെ പലരും എടുത്ത് കാട്ടുന്നത്.

സ്പെയിനിലെ പ്രശസ്തമായ ബ്രോഡ്കാസ്റ്ററായ യൂണിവിഷന്റെ പ്രതിനിധിയായി അന്ന് ട്രംപിന്റെ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്ന ജോർഗ് രാമോസിനെയായിരുന്നു ഇറക്കി വിട്ടിരുന്നത്. തന്റെ കുടിയേറ്റ നയങ്ങളെ കുറിച്ച് രാമോസ് ചോദ്യം ചോദിച്ചതാണ് ട്രംപിനെ കുപിതനാക്കിയത്. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം രാമോസിനെ തന്റെ എയ്ഡുകളുടെ സഹായത്താൽ ഇറക്കിവിടുകയായിരുന്നു ട്രംപ് ചെയ്തത്. താനൊരു റിപ്പോർട്ടറാണെന്നും തനിക്ക് ചോദ്യം ചോദിക്കാൻ അവകാശമുണ്ടെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ച് നിൽക്കുയായിരുന്നു രാമോസ് ചെയ്തിരുന്നത്. കോൺഫറൻസ് റൂമിന് വെളിയിൽ രാമോസിനെ എത്തിച്ച ട്രംപിന്റെ എയ്ഡ് അയാളോട് അമേരിക്ക വിട്ട് പോകാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ താനും അമേരിക്കക്കാരനാണെന്ന് രാമോസ് പറഞ്ഞിട്ടും എയ്ഡ് വിശ്വസിച്ചിരുന്നില്ല. രാമോസ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ഈ ഫൂട്ടേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്യൂഷൻ 2016 ഒക്ടോബറിൽ പുറത്തിറക്കിയ ഈ ഡോക്യുമെന്ററി യൂട്യൂബിൽ കാണാൻ സാധിക്കും.