രു മുള്ള് തറച്ചാലുള്ള വേദന പോലും നമ്മിൽ പലർക്കും ഓർക്കാൻ പോലും സാധ്യമല്ല. അങ്ങനെ വരുമ്പോൾ ഒരു കുരിശ് കുത്തിക്കയറ്റി താടിയുടെ അടിയിലൂടെ പുറത്തേക്കെടുത്താലുള്ള അവസ്ഥ എന്തായിരിക്കും..? അത്തരത്തിലുള്ള ഒരു അനുഷ്ഠാനത്തിന് ഒരു യുവാവിനെ വിധേയനാക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ കൂടിയിരിക്കുന്ന പിശാചിനെ ഒഴിപ്പിക്കുന്നതിനായിട്ടാണീ കൃത്യം നിർവഹിക്കുന്നതെന്ന സൂചനകളും വെളിപ്പെട്ടിട്ടുണ്ട്. പിശാച് പിടിത്തത്തിന്റെ ക്രൂരമായ മുഖമാണിതിലൂടെ വ്യക്തമാകുന്നത്. കാണുന്ന ആരെയും ഞെട്ടിക്കുന്ന ഈ വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. ഇത് സൗത്ത് അമേരിക്കയിൽ നിന്നാണ് പകർത്തപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. കസേരയിലിരുത്തി ഇയാളെക്കൊണ്ട് ഈ പ്രവർത്തി ചെയ്യിക്കുന്നതിനിടയിൽ ഇയാൾ പൈശാചികമായി മുരളുന്നതും കേൾക്കാം.

കുരിശ് വായിൽ കുത്തിക്കയറ്റുന്നതിനെ തുടർന്നുണ്ടാകുന്ന രക്തം ഇയാളുടെ ശരീരത്തിലേക്ക് ഒഴുകിപ്പരക്കുന്നുണ്ട്. അരയ്ക്ക് മുകളിൽ വസ്ത്രം ധരിക്കാത്ത കുറച്ച് പേർ ഇയാളെ വളഞ്ഞ് നിൽക്കുന്നത് കാണാം. പശ്ചാത്തലത്തിൽ ഡ്രമ്മടിയുടെ താളവും കേൾക്കാം. കുഴഞ്ഞ നാവിനാൽ ശബ്ദം പുറപ്പെടുവിക്കാൻ പാടുപെടുന്ന യുവാവിന്റെ ദേഹത്തിലേക്ക് വെള്ളം സ്്രേപ ചെയ്യപ്പെടുന്നുണ്ട്. കുരിശ് നിർബന്ധിച്ച് ഇയാളുടെ വായിലേക്ക് കുത്തിക്കയറ്റാൻ നിർബന്ധിച്ചതിനെ തുടർന്ന് ഇയാൾ വിറയ്ക്കുന്നതും കാണാം.

ഈ രക്തം ഒറിജിനലാണോയെന്ന് ഉറപ്പാക്കപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള ബാധയൊഴിപ്പിക്കൽ ആചാരം വിവിധ മതങ്ങൾ പിന്തുടർന്ന് വരുന്നുണ്ട്. ജമൈക്കയിലെ ഒരു സ്‌കൂൾ ആകമാനം പിശാച് ബാധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം കഴിഞ്ഞയാഴ്ചയായിരുന്നു പുറത്ത് വന്നിരുന്നത്. ഇവിടുത്തെ കുട്ടികൾക്ക് ഇതിനെ തുടർന്ന് പക്ഷാഘാതം പിടിപെട്ടിരുന്നു. രക്ഷിതാക്കൾ അവരെ കെട്ടിപ്പിടിച്ച്കരയുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.