- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറലാകാൻ വിമാനത്തിനകത്ത് വച്ച് സിഗരറ്റ് വലിച്ചു; റീച്ചില്ലെന്ന തോന്നലിൽ ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തിൽ നടുറോഡിൽ പരസ്യമദ്യപാനം;മീഡിയ ഇൻഫ്‌ളുവൻസർ ബോബി കതാരിയക്കെതിരെ നടപടിക്ക് ഉത്തരവ്; വച്ചുപൊറുപ്പിക്കില്ലെന്നും നടപടി ഉടനെന്നും മന്ത്രിയുടെ അന്ത്യശാസനം
ന്യൂഡൽഹി: വൈറലാകാൻ സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്കെതിരെ നടപടി. 6.30 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബോബി കതാരിയ എന്നയാളാണ് വിമാന സീറ്റിൽ കിടന്ന് സിഗരറ്റ് കത്തിക്കുന്ന വീഡിയോ പങ്കുവച്ചത്. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് 706 വിമാനത്തിലാണ് സംഭവം നടന്നത്.
സോഷ്യൽ മിഡിയയിൽ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഇയാൾക്കെതിരെ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പൊലീസ് സ്റ്റേഷനിൽ സ്പൈസ് ജെറ്റ് പരാതി നൽകിയിരുന്നു.യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
New rule for Bobby kataria ? @JM_Scindia @DGCAIndia @CISFHQrs pic.twitter.com/OQn5WturKb
- Nitish Bhardwaj (@Nitish_nicks) August 11, 2022
എന്നാൽ വിഷയത്തിൽ കാര്യമായ നടപടി ഇല്ലാതിരുന്നതോടെ വീഡിയോ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഇടപെട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.യാത്രക്കാരോ ജീവനക്കാരോ ആരും തന്നെ ഇൻഫ്‌ളുവൻസർ പുക വലിക്കുന്നത് കണ്ടിട്ടില്ലെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്.
വീഡിയോ ഉദ്ദേശിച്ചത്ര ഫലം കാണാത്തതുകൊണ്ടോ ഹരം കേറിയിട്ടോ ഇപ്പോൾ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇയാൾ.റോഡിനു നടുവിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർക്കെതിരേ കേസ്. ഇൻസ്റ്റഗ്രാം താരം ബോബി കതാരിയയ്ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. െ
ദഹ്റാദൂണിലെ ഒരു റോഡിൽവച്ചാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. ജൂലൈ 28-ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്കെതിരേ വ്യാപകവിമർശനമാണ് ഉയർന്നിട്ടുള്ളത്.വിവാദമായ ഈ വീഡിയോയിൽ, റോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്ന ബോബിയെ കാണാം. വീഡിയോയ്ക്ക് പശ്ചാത്തലത്തിൽ ഹിന്ദി ഗാനവും കേൾക്കാം. ബോബിക്കെതിരേ കേസ് എടുത്ത കാര്യം ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചിട്ടുമുണ്ട്.
6.3 ലക്ഷം ഫോളോവർമാരാണ് ഇൻസ്റ്റഗ്രാമിൽ ബോബിക്കുള്ളത്. ഗുഡ്ഗാവ് സ്വദേശിയാണ് ഇയാൾ.
മറുനാടന് മലയാളി ബ്യൂറോ