മുംബൈ: ഓടുന്ന ബസിൽ യുവതിയെ ചുംബിച്ച് ബിജെപി നേതാവ്. ഒപ്പം യാത്ര ചെയ്ത സ്ത്രീയെ ബലമായി ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മധ്യവയസ്‌ക്കനായ രവീന്ദ്ര ബവന്തടെയ്ക്കയാണ് വീഡിയോയിലുള്ളത്.

സംഭവം ചർച്ചയായതോടെ ഇയാൾക്കെതിരെ യുവതി പരാതി നൽകി. ഗട്ചിരോലി ജില്ലയിലെ ചന്ദ്രാപൂർ പ്രദേശത്തെ ബസ് യാത്രയ്ക്കിടെയാണ് സംഭവം. ബിജെപി നേതാവും ദൃശ്യത്തിലുള്ള യുവതിയും പരസ്പര സമ്മതത്തോടെ ചുംബിക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നീട് ഇയാൾ യുവതിക്ക് നേരെ ബലപ്രയോഗം നടത്തുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് യുവതി പരാതി നൽകിയത് രവീന്ദ്ര തനിക്ക് ജോലിയും വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നൽകി പീഡിച്ചുവെന്നാണ് യുവതിയുടെ പരാതി.