- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപിമാർ പന്ത്രണ്ടുണ്ടെങ്കിലും പറയുന്നത് കേൾക്കുന്ന ഒരാളേയും കണ്ടെത്താൻ പറ്റുന്നില്ല; വിശ്വസ്തനായ തച്ചങ്കരിയെ നിയമിക്കാൻ നിലവിലുള്ള കേസുകൾ തടസ്സം; വിജിലൻസ് ഡയറക്ടർ പദവി കേഡർ തസ്തികയിൽ നിന്നും മാറ്റി മുഖം രക്ഷിക്കാൻ സർക്കാർ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശ്രീലേഖയെ നിയമിക്കാൻ നീക്കം; തച്ചങ്കരിയെ പിണക്കാതിരിക്കാൻ ഫയർ ഫോഴ്സ് മേധാവി സ്ഥാനം കേഡർ പദവിയിലേക്ക് ഉയർത്താനും ശ്രമം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്രസർക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. ബെഹ്റയെ കൂടാതെ സംസ്ഥാനത്തു ഡിജിപി റാങ്കിൽ 11 ഉദ്യോഗസ്ഥരുണ്ട്. നാലുപേർക്ക് ഏതാനും മാസം മുൻപാണു ഡിജിപി പദവി നൽകിയത്. എന്നിട്ടും വിജിലൻസിന് മുഴുവൻ സമയ ഡയറക്ടർ ഇല്ല. കാരണം ലോക്‌നാഥ് ബെഹ്‌റയെ അല്ലാതെ ആരേയും പിണറായി സർക്കാരിന് വിശ്വാസമില്ല. ആകെയുള്ള തച്ചങ്കരിയെ കേസുകൾ കാരണം വിജിലൻസ് ഡയറക്ടറാക്കാനും കഴിയുന്നില്ല. എന്നാൽ കോടതിയിൽ നിന്നും മറ്റും ഏത് നിമിഷവും വിമർശനം എത്താം. അതുകൊണ്ട് വിജിലൻസ് ഡയറക്ടറെ നിയമിക്കേണ്ടതുമുണ്ട്. വിജിലൻസിന് സ്വതന്ത്രചുമതലയുള്ള
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്രസർക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. ബെഹ്റയെ കൂടാതെ സംസ്ഥാനത്തു ഡിജിപി റാങ്കിൽ 11 ഉദ്യോഗസ്ഥരുണ്ട്. നാലുപേർക്ക് ഏതാനും മാസം മുൻപാണു ഡിജിപി പദവി നൽകിയത്. എന്നിട്ടും വിജിലൻസിന് മുഴുവൻ സമയ ഡയറക്ടർ ഇല്ല.
കാരണം ലോക്‌നാഥ് ബെഹ്‌റയെ അല്ലാതെ ആരേയും പിണറായി സർക്കാരിന് വിശ്വാസമില്ല. ആകെയുള്ള തച്ചങ്കരിയെ കേസുകൾ കാരണം വിജിലൻസ് ഡയറക്ടറാക്കാനും കഴിയുന്നില്ല. എന്നാൽ കോടതിയിൽ നിന്നും മറ്റും ഏത് നിമിഷവും വിമർശനം എത്താം. അതുകൊണ്ട് വിജിലൻസ് ഡയറക്ടറെ നിയമിക്കേണ്ടതുമുണ്ട്. വിജിലൻസിന് സ്വതന്ത്രചുമതലയുള്ള മേധാവിയില്ലാത്തതിന് ഹൈക്കോടതി പലവട്ടം സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് 11 മാസമായി വിജിലൻസ് മേധാവിയുടെ അധികച്ചുമതല വഹിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിലപാടും സർക്കാരിനെ പ്രതിരോധത്തിലാക്കി. ഈ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയിൽ മേധാവി ഡി.ജി.പി. ആർ. ശ്രീലേഖയെ നിയമിച്ചേക്കും. ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15-നകം നിയമനനടപടി പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.
ശ്രീലേഖയ്ക്കുപുറമേ, വിജിലൻസ് എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹേബ്, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിൻ എന്നിവരെയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നുണ്ട്. ശ്രീലേഖയെ വിജിലൻസ് ഡയറക്ടറായി നിയോഗിച്ചാലും തത്കാലം ജയിൽ ഡി.ജി.പി.യുടെ ചുമതലയിലും തുടരും. സംസ്ഥാനത്തെ ആദ്യ ഐ.പി.എസ്. ഉദ്യോഗസ്ഥയായ അവർ, സിബിഐ.യിൽ സൂപ്രണ്ടായി നാലുവർഷം പ്രവർത്തിച്ചിട്ടുണ്ട്. ഡി.ജി.പി. റാങ്ക് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണ്. 1987 ബാച്ചിൽപ്പെട്ട ശ്രീലേഖയ്ക്ക് മൂന്നുവർഷത്തോളം സർവീസ് ബാക്കിയുണ്ട്. ജോലിഭാരംമൂലം വിജിലൻസിലെ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ബെഹ്റ പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിജിലൻസിൽനിന്ന് വിടുതൽ ആവശ്യപ്പെട്ട് അടുത്തിടെ ബെഹ്റ സർക്കാരിന് കത്തുനൽകുകയും ചെയ്തു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ വിജിലൻസ് ഡയറക്ടറെ നിയമിക്കാനുള്ള തീരുമാനം.
അതിനിടെ വിജിലൻസ് ഡയറക്ടർ തസ്തിക ഡി.ജി.പി. റാങ്കിൽനിന്ന് എ.ഡി.ജി.പി. റാങ്കിലേക്ക് തരംതാഴ്‌ത്താൻ സംസ്ഥാനസർക്കാർ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് അപേക്ഷയെന്നാണ് സൂചന. കേഡർ തസ്തികയിലുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനം എക്സ് കേഡർ തസ്തികയിലേക്ക് താഴ്‌ത്തണമെന്നാണ് അപേക്ഷ. ഫയർഫോഴ്സ് ഡയറക്ടർ തസ്തിക ഡി.ജി.പി. റാങ്കിലേക്ക് ഉയർത്താനും ശുപാർശയുണ്ട്. കേഡർ അവലോകനയോഗം ചേർന്നുമാത്രമേ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കൂ. കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ അതിന്റെ ഗുണം കിട്ടുക തച്ചങ്കരിക്കാകും. സർക്കാരിന്റെ വിശ്വസ്തനായ തച്ചങ്കരിയാണ് ഫയർഫോഴ്‌സ് ഡയറക്ടർ. ഇതിലൂടെ തച്ചങ്കരിക്ക് കേഡർ തസ്തിക ഉറപ്പിക്കാനാകും.
കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള ഡി.ജി.പി.മാരുടെ രണ്ട് കേഡർ തസ്തികകളിലൊന്നാണ് വിജിലൻസ് ഡയറക്ടറുടേത്. മറ്റൊന്ന് ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവിയുടേതാണ്. കേന്ദ്രമാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കാനുള്ള നിയമനിർമ്മാണം നടന്നുവരുന്നതായി കേരളം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അധ്യക്ഷൻ.