- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും പങ്കെടുത്ത കൊല്ലത്തെ കൊക്കൂൺ സൈബർ സമ്മേളനത്തെപ്പറ്റി വിജിലൻസ് അന്വേഷണം; അവതാരകയെ അസി. കമാൻഡൻഡ് കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന പരാതിയുയർന്ന സമ്മേളനത്തിന്റെ കണക്കുകൾ വിജിലൻസ് പിടിച്ചെടുത്തു; എക്‌സൈസ് അടപ്പിച്ച ബാറിൽ മദ്യസൽക്കാരം നടത്തിയതായും കണ്ടെത്തൽ; അന്വേഷണം പൊലീസിലെ ഉന്നതരിലേക്ക്
തിരുവനന്തപുരം: സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും നൽകാനും മറ്റും ലക്ഷ്യമിട്ട് 'കൊക്കൂൺ 2016' എന്ന പേരിൽ കൊല്ലത്ത് കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ കോൺഫ്രൻസിനെപ്പറ്റി വിജിലൻസ് അന്വേഷണം. കൊക്കൂണിന്റെ കണക്കുകൾ പിടിച്ചെടുത്ത് സംസ്ഥാന പൊലീസിലെ ഉന്നതർക്കെതിരെയടക്കമാണ് വിജിലൻസ് ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. എക്‌സൈസ് അടപ്പിച്ച ബാറിൽ പരിപാടിയുടെ ഭാഗമായി മദ്യവിരുന്ന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും വിജിലൻസ് അന്വേഷിക്കും. ഇക്കഴിഞ്ഞ 18, 19 തീയതികളിലായാണ് റാവിസിൽ കൊക്കൂൺ കോൺഫ്രൻസ് നടന്നത്. കഴിഞ്ഞദിവസം കൊല്ലം റാവീസ് അഷ്ടമുടി റിസോർട്ടിൽ ഗവർണർ പി സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ഉൾപ്പെടെ പങ്കെടുപ്പിച്ച് സംസ്ഥാന പൊലീസിന്റെ സഹകരണത്തോടെ കൊക്കൂൺ 2016 എന്ന പേരിൽ ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫ്രൻസ് നടത്തിയിരുന്നു. ഇതിന്റെ ചടങ്ങിനിടെ അവതാരകയായ കോളേജ് വിദ്യാർത്ഥിനിയെ ഹൈടെക് സെല്ലിന്റെ ചുമതലയു
തിരുവനന്തപുരം: സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും നൽകാനും മറ്റും ലക്ഷ്യമിട്ട് 'കൊക്കൂൺ 2016' എന്ന പേരിൽ കൊല്ലത്ത് കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ കോൺഫ്രൻസിനെപ്പറ്റി വിജിലൻസ് അന്വേഷണം. കൊക്കൂണിന്റെ കണക്കുകൾ പിടിച്ചെടുത്ത് സംസ്ഥാന പൊലീസിലെ ഉന്നതർക്കെതിരെയടക്കമാണ് വിജിലൻസ് ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
എക്‌സൈസ് അടപ്പിച്ച ബാറിൽ പരിപാടിയുടെ ഭാഗമായി മദ്യവിരുന്ന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും വിജിലൻസ് അന്വേഷിക്കും. ഇക്കഴിഞ്ഞ 18, 19 തീയതികളിലായാണ് റാവിസിൽ കൊക്കൂൺ കോൺഫ്രൻസ് നടന്നത്.
കഴിഞ്ഞദിവസം കൊല്ലം റാവീസ് അഷ്ടമുടി റിസോർട്ടിൽ ഗവർണർ പി സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ഉൾപ്പെടെ പങ്കെടുപ്പിച്ച് സംസ്ഥാന പൊലീസിന്റെ സഹകരണത്തോടെ കൊക്കൂൺ 2016 എന്ന പേരിൽ ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫ്രൻസ് നടത്തിയിരുന്നു.
ഇതിന്റെ ചടങ്ങിനിടെ അവതാരകയായ കോളേജ് വിദ്യാർത്ഥിനിയെ ഹൈടെക് സെല്ലിന്റെ ചുമതലയുള്ള അസി. കമാൻഡന്റ് വിനയകുമാരൻ നായർ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന പരാതിയും ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിഷയം അന്വേഷിച്ച ഐജി മനോജ് എബ്രഹാം വിനയകുമാരൻ നായർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പരിപാടി സംഘടിപ്പിച്ച എൻജിഒ സംഘടനയ്ക്കും കേരള പൊലീസിലെ ഉന്നതർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ പരിപാടിയുടേതടക്കം കൊക്കൂണിന്റെ രേഖകളും കണക്കുകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസിലെ പല ഉന്നതരുടെയും ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനകൾ.
സൈബർ സുരക്ഷയെന്ന പേരിൽ അറിയപ്പെട്ടിരുന്ന സംഘടനയാണ് കൊക്കൂൺ എന്ന പേരിൽ പിന്നീട് മാറിയത്. ഇവരുടെ സഹകരണത്തോടെ നിരവധി കോൺഫ്രൻസുകൾ ഇത്തരത്തിൽ രാജ്യവ്യാപകമായി നടന്നിരുന്നു. ഇതിൽ ഏറ്റവുമൊടുവിൽ നടന്ന ദ്വിദിന കോൺഫ്രൻസായിരുന്നു കൊല്ലത്തേത്.
സൊസൈറ്റി ഫോർ പൊലീസിങ് ഓഫ് സൈബർ സ്‌പേസ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പിഓഎൽസിവൈബി എന്ന സംഘടനയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. മനോജ് എബ്രഹാം നോഡൽ ഓഫീസറായ സൈബർഡോമിന്റെ കൂടി പങ്കാളിത്തത്തോടെയായിരുന്നു പരിപാടി നടന്നത്. ഇതിനിടയിൽ മദ്യസൽക്കാരവും ആഘോഷങ്ങളും നടന്നതിനെക്കുറിച്ചും നടത്തിപ്പിന്റെ ചെലവുകളെ കുറിച്ചുമെല്ലാമാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേരളാ പൊലീസിലെ ഉന്നതർ കൊക്കൂണുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളാണ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.