- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധു നിയമന വിഷയത്തിൽ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമിക അന്വേഷണത്തിന്റെ ചുമതല വിജിലൻസിലെ തിരുവനന്തപുരം രണ്ടാം യൂണിറ്റിന്; ജേക്കബ് തോമസിന്റെ തീരുമാനം മുഖ്യമന്ത്രി പിണറായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് മന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് വിജിലൻസ് ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് തീരുമാനം കൈക്കൊണ്ടത്. മന്ത്രിക്കെതിരായ അന്വേഷണ ചുമതല വിജിലൻസിനെ തിരുവനന്തപുരം രണ്ടാം യൂണിറ്റിനാണ്. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. ഇന്ന് രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷഷമാണ് അന്വേഷണവുമായി മുന്നോട്ടു നീങ്ങാൻ ജേക്കബ് തോമസ് എത്തിയത്. അതേസമയം നിയമന വിവാദത്തിൽ കുരുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് മന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് വിജിലൻസ് ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് തീരുമാനം കൈക്കൊണ്ടത്. മന്ത്രിക്കെതിരായ അന്വേഷണ ചുമതല വിജിലൻസിനെ തിരുവനന്തപുരം രണ്ടാം യൂണിറ്റിനാണ്. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും.
ഇന്ന് രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷഷമാണ് അന്വേഷണവുമായി മുന്നോട്ടു നീങ്ങാൻ ജേക്കബ് തോമസ് എത്തിയത്. അതേസമയം നിയമന വിവാദത്തിൽ കുരുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നൽകിയെന്നാണ് പുറത്തുവരുന്ന സൂചന. നിയമന വിവാദത്തിൽ ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് വിജിലൻസ് തീരുമാനം വരാനിരിക്കെയാണ് നീക്കം. രാജി സ്വീകരിക്കുന്ന വിഷയത്തിൽ നാളെ നടക്കുന്ന സിപിഐ.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചർച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷമായിരിക്കും തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
സർക്കാരിന്റെ പ്രതിച്ഛായ തകർന്ന ബന്ധു നിയമന വിവാദത്തിൽ പാർട്ടിക്ക് പുറമെ മുന്നണിയും ജയരാജനെ കയ്യൊഴിഞ്ഞിരുന്നു. മുന്നണിയിലെ ഘടകകക്ഷികളായ സിപിഐയും ജനതാദളും എൻസിപിയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയർത്തി അധികാരത്തിൽ വന്ന സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് വിമർശനം.
സ്വജനപക്ഷപാതിത്വം കാണിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജി വിജിലൻസ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ജയരാജൻ രാജിക്കത്ത് കൈമാറിയത്. ജയരാജനെതിരെ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. വിജിലൻസ് കേസിൽ പ്രതി ചേർക്കപ്പെടുന്നതിനു മുൻപ് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം എന്ന നിലയിലാണ് മുഖ്യമന്തി ജയരാജന്റെ രാജിക്കത്തു വാങ്ങിയതെന്നും കരുതുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജയരാജന്റെ രാജിക്കാര്യം സംസാരിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ച്ചയെന്നം സൂചനയുണ്ട്. നേരത്തെ ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. കൂടാതെ ജയരാജന്റെ വകുപ്പുമാറ്റവും പരിഗണിക്കുന്നുണ്ടെങ്കിലും പാർട്ടിയിലെയും മുന്നണിയിലെയും പൊതുധാരണ ജയരാജൻ പുറത്തുപോകണം എന്നുതന്നെയാണ്.
സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച മന്ത്രി ഇപി ജയരാജന്റെ നടപടി പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജൻ നടത്തിയ പ്രതികരണവും ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. പാർട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.
ഇപ്പോൾ വിജിലൻസിന്റെ ത്വരിത പരിശോധന ഉണ്ടായ സാഹചര്യത്തിൽ രാജി സ്വീകരിക്കുമെന്നാമ് പുറത്തുവരുന്ന സൂചനയും. പാർട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും. സ്വജനപക്ഷപാതം പിണറായി സർക്കാരിൽ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. വിജിലൻസ് അന്വേഷണം നേരിട്ടഘട്ടത്തിൽ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്റെ രാജി അനിവാര്യമാവുകയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരാണ് ബന്ധുത്വ നിയമന വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു തന്നെയായിരുന്നു വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിലപാടും. ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയിലാണ് ഈ വകുപ്പുകൾ ബാധകമാവുക. വിജിലൻസ് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിൻ നൽകിയ നിയമോപദേശവും കേസെടുക്കാം എന്നതായിരുന്നു.
പൊതു പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവർക്കോ അന്യായമായി സഹായം ചെയ്യുക, സർക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ജേക്കബ് തോമസ് ധരിപ്പിച്ചിട്ടുണ്ട്. സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങൾ ഇപ്പോഴത്തെ അന്വേഷണത്തിന്റെ പരിധിയിൽ വരും.
യോഗ്യതയില്ലെങ്കിൽ എങ്ങനെ സർക്കാർ ഉത്തരവിറങ്ങി, അതു റദ്ദാക്കാനുണ്ടായ സാഹചര്യം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. പരാതിയിൽ അന്വേഷണം നിർബന്ധമാണെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഇതിലും ബാധകമാണെന്ന് വിജിലൻസ് തിരിച്ചറിയുന്നു. അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവർ തനിക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടാക്കാൻ ചെയ്യുന്നനടപടികളിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധനനിയമം 13(2) പ്രകാരം ഒന്നുമുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം.
ജയരാജന്റെ കാര്യത്തിൽ സർക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാം. എന്നാൽ 1963ൽ കേരള സർക്കാറും നാരായണൻ നമ്പ്യാർ എന്ന റവന്യു ഇൻസ്പെക്ടറും തമ്മിൽ നടന്ന കേസിൽ, സർക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികൾക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികൾ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അഴിമതി നിരോധനനിയമപ്രകാരം കേരളത്തിൽ ഇതുവരെ മന്ത്രിമാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചില പൊതുമേഖലാ സ്ഥാപനമേധാവികൾക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.