- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജനെ രക്ഷിക്കാൻ മന്ത്രിഫയലുകൾ പൂഴ്ത്തി; തിരുവിതാകൂർ ദേവസം ബോർഡിലെ അഴിമതി ആരോപണങ്ങൾ വിജിലൻസ് പൊടിതട്ടിയെടുക്കുന്നത് ശിവകുമാറിനെ ലക്ഷ്യമിട്ടോ? സഹോദരൻ ജയകുമാറിനെതിരായ ആരോപങ്ങളിൽ ദ്രുതപരിശോധന
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അതിലൊന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പൊടിതട്ടിയെടുത്തു. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ വി എസ്. ശിവകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന സഹോദരനെ രക്ഷിക്കാൻ പൂഴ്‌ത്തിയ അഴിമതി ഫയലുകളാണ് ജേക്കബ് തോമസ് പരിശോധിക്കുന്നത്. മന്ത്രി സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തെ അഴിമതികളാണ് പരിഗണിക്കുന്നത്. 2012ൽ ശബരിമല മണ്ഡലമകരവിളക്കു കാലത്തു നടന്ന കുത്തകലേലമാണ് പ്രധാനമായും പരിശീലിക്കുന്നത്. വി എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സുമംഗലി കല്ല്യാണമണ്ഡപത്തിൽ നടന്ന ശബരിമല കുത്തക ലേലത്തിൽ 3,84,57413 രൂപയുടെ നഷ്ടം സംഭവിച്ചതായി റിട്ട.സെഷൻസ് ജഡ്ജ് ഡി. പ്രേമചന്ദ്രൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതരുടേയും കരാറുകാരുടേയും ഒത്തുകളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2011 വർഷത്തേക്കാൾ കുറവു തുക ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അതിലൊന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പൊടിതട്ടിയെടുത്തു. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ വി എസ്. ശിവകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന സഹോദരനെ രക്ഷിക്കാൻ പൂഴ്‌ത്തിയ അഴിമതി ഫയലുകളാണ് ജേക്കബ് തോമസ് പരിശോധിക്കുന്നത്. മന്ത്രി സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തെ അഴിമതികളാണ് പരിഗണിക്കുന്നത്. 2012ൽ ശബരിമല മണ്ഡലമകരവിളക്കു കാലത്തു നടന്ന കുത്തകലേലമാണ് പ്രധാനമായും പരിശീലിക്കുന്നത്.
വി എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സുമംഗലി കല്ല്യാണമണ്ഡപത്തിൽ നടന്ന ശബരിമല കുത്തക ലേലത്തിൽ 3,84,57413 രൂപയുടെ നഷ്ടം സംഭവിച്ചതായി റിട്ട.സെഷൻസ് ജഡ്ജ് ഡി. പ്രേമചന്ദ്രൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതരുടേയും കരാറുകാരുടേയും ഒത്തുകളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2011 വർഷത്തേക്കാൾ കുറവു തുക ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കോടികളുടെ അഴിമതി നടന്നെന്നു പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയെങ്കിലും രാഷ്ട്രീയ സമ്മർദംമൂലം തുടർനടപടി ഉണ്ടായില്ല. ഈ ആരോപണങ്ങൾ എല്ലാ അന്വേഷിക്കാനാണു കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്.
2011 മണ്ഡല മകരവിളക്കുകാലത്ത് 24 ഇനങ്ങളിൽ ലേലം നടന്നതിലൂടെ ബോർഡിന് 9,79,15,785 രൂപ ലഭിച്ചിരുന്നു. എന്നാൽ 2012ൽ 5,94,58,372 രൂപയായി ഈ ഇനങ്ങളുടെ കുത്തക കരാർ തുക കുറഞ്ഞു. ഇതിലൂടെ ബോർഡിന് 3,84,57,413 രൂപയുടെ കുറവുണ്ടായതായി ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ നടപടിയെടുത്തില്ല. പ്രതിവർഷം കുത്തക ലേലത്തിലെ ഇനങ്ങളുടെ തുക വർധിപ്പിച്ചാണു ശബരിമലയിൽ ലേലനടപടികൾ ആരംഭിക്കുന്നത്. എന്നാൽ 2012 ൽ ഇങ്ങനെയൊരു നടപടി വി എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ചില്ല. ഇക്കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ തന്നെയാണു ജയകുമാറിനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നത്.
ശബരിമല മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരിയുടെ മകൾ സന്നിധാനത്ത് എത്തിയതിന്റെ ഉത്തരവാദിത്വം അന്ന് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മോഹൻദാസിന്റെ മേൽ ചുമത്തി സസ്‌പെൻഡ് ചെയ്തു. തുടർന്നാണ് മന്ത്രി ഇടപെട്ട് സഹോദരനായ ജയകുമാറിനെ ഈ സ്ഥാനത്തേക്കു നിയമിച്ചത്. തുടർന്നു ശബരിമലയിൽ നടന്ന പല അഴിമതികൾക്കും ജയകുമാറിനു പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, മന്ത്രി സഹോദരനായതിനാൽ വിജിലൻസ് സംഘത്തിന് യാതൊരുവധി നടപടിയും എടുക്കാൻ സാധിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇടതുപക്ഷ സർക്കാരിന് ദേവസ്വം സംഘടനകൾ നിവേദനം നൽകി.
നിലവിൽ ദേവസം ബോർഡ് സെക്രട്ടറിയാണ് ജയകുമാർ. ഈ പദവിയിൽ ജയകുമാർ എത്തിയതിന് പിന്നിലും മന്ത്രിയുടെ താൽപ്പര്യമുണ്ടെന്നാണ് ആക്ഷേപം.