- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെ സഹായിച്ചെന്ന പരാതി; ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേരളാ പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്ണ്യത്തിനെതിരെ വിജിലൻസ് അന്വേഷണം. തൃശ്ശൂർ വിജിലൻസ് കോടതിയാണ് ബാലസുബ്രഹ്മണ്യമടക്കം 11 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കേസ് എടുക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കാനുള്ള പ്രാഥമിക അന്വേഷണത്തി
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേരളാ പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്ണ്യത്തിനെതിരെ വിജിലൻസ് അന്വേഷണം. തൃശ്ശൂർ വിജിലൻസ് കോടതിയാണ് ബാലസുബ്രഹ്മണ്യമടക്കം 11 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കേസ് എടുക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കാനുള്ള പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണം നടത്തി കാര്യമുണ്ടെന്ന് തെളിഞ്ഞാൽ വിശദമായ അന്വേഷണം നടത്താനാണ് ഉത്തരവ്. ജൂൺ 25നു മുൻപു റിപ്പോർട്ടു നൽകണം. വിജിലൻസ് ഡിജിപിയോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. തൃശൂരിലെ പൊതുപ്രവർത്തകൻ നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് നടപടി.
തൃശൂർ മുൻ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ് ജോബ്, ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എൻ.ജയചന്ദ്രൻ പിള്ള തുടങ്ങിയ 11 പേർക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ജൂൺ 25ന് മുൻപ് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. നിസാമിന്റെ കേസ് ഒതുക്കി തീർക്കാൻ ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം നടപടികൾ സ്വീകരിക്കുന്നുവെന്ന് സർക്കാർ ചീഫ് വിപ്പ് പി.സി. ജോർജാണ് ആരോപണം ഉന്നയിച്ചത്.