- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻകുമാറിനെതിരേ പിണറായി സർക്കാർ അന്വേഷണം ശക്തമാക്കുന്നു; പലകാലങ്ങളിലായി ലഭിച്ച ആറു പരാതികളിൽ പിടിമുറുക്കി വിജിലൻസ് വകുപ്പ്; അന്വേഷണത്തിനു ചൂടുപിടിച്ചത് സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നല്കിയതിനു പിന്നാലെ
തിരുവനന്തപുരം: സുപ്രീംകോടതി ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ട ടി പി സെൻകുമാറിനെതിരെ പിണറായി സർക്കാർ വിജിലൻസ് അന്വേഷണം ശക്തമാക്കിയതായി റിപ്പോർട്ട്. വിവിധ കാലയളവുകളിലായി സെൻകുമാറിനെതിരേ നടന്നതായി ഉന്നയിക്കപ്പെട്ട ആറ് പരാതികളിലാണ് വിജിലൻസ് പിടിമുറുക്കുന്നത്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേയാണ് പരാതികൾ ലഭിച്ചത്. കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തിൽ ചട്ടങ്ങൾ മറികടന്ന് ലോൺ നൽകി, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നൽകിയ വായ്പയിൽ തിരിച്ചടവ് മുടക്കി, രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആർബിഐ നൽകിയ പരാതിയിൽ തുടരന്വേഷണം നടത്താതെ അവഗണിച്ചു, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാർക്ക് നൽകുന്നതിൽ വീഴ്ച വരുത്തി തുടങ്ങിയ ആറ് പരാതികളിലാണ് ഇപ്പോൾ ദ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്. കണിച്ചുകുളങ്ങര സംഭവത്തിൽ അന്നത്തെ സോണൽ ഐജിയായിരുന്ന സെൻകുമാർ കേസ് സമർത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതി
തിരുവനന്തപുരം: സുപ്രീംകോടതി ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ട ടി പി സെൻകുമാറിനെതിരെ പിണറായി സർക്കാർ വിജിലൻസ് അന്വേഷണം ശക്തമാക്കിയതായി റിപ്പോർട്ട്. വിവിധ കാലയളവുകളിലായി സെൻകുമാറിനെതിരേ നടന്നതായി ഉന്നയിക്കപ്പെട്ട ആറ് പരാതികളിലാണ് വിജിലൻസ് പിടിമുറുക്കുന്നത്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേയാണ് പരാതികൾ ലഭിച്ചത്.
കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തിൽ ചട്ടങ്ങൾ മറികടന്ന് ലോൺ നൽകി, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നൽകിയ വായ്പയിൽ തിരിച്ചടവ് മുടക്കി, രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആർബിഐ നൽകിയ പരാതിയിൽ തുടരന്വേഷണം നടത്താതെ അവഗണിച്ചു, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാർക്ക് നൽകുന്നതിൽ വീഴ്ച വരുത്തി തുടങ്ങിയ ആറ് പരാതികളിലാണ് ഇപ്പോൾ ദ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്.
കണിച്ചുകുളങ്ങര സംഭവത്തിൽ അന്നത്തെ സോണൽ ഐജിയായിരുന്ന സെൻകുമാർ കേസ് സമർത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ നേതാവായ ഹക്കീം 2016ലാണ് പരാതി നൽകിയിരുന്നത്.
കെഎസ്ആർടിസി എംഡി ആയിരിക്കെ തമ്പാനൂർ ബസ് ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വർഷം കൂടുതലായി നീട്ടിനൽകിയത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നൽകിയ പരാതിയിലും കെഎസ്ആർടിസിയിലെ തന്നെ നവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടന നൽകിയ മറ്റൊരു പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപുറമെ വയനാട്ടിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് സെൻകുമാറിന്റെ ഇടപെടലും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
തന്നെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാത്തതിൽ ടി.പി. സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് തൊട്ടു പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് ചൂടുപിടിച്ചിരിക്കുന്നത്.