- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ: കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പിടിയിലായ ജാബിൻ കെ. ബഷീറിന്റെ വീടുകളിൽ വിജിലൻസ് റെയ്്്ഡ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജാബിൻ കെ. ബഷീർ സ്
മൂവാറ്റുപുഴ: കൊച്ചി വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പിടിയിലായ ജാബിൻ കെ. ബഷീറിന്റെ വീടുകളിൽ വിജിലൻസ് റെയ്്്ഡ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജാബിൻ കെ. ബഷീർ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ വാങ്ങികൂട്ടിയിട്ടുണെ്ടന്നു കസ്റ്റംസ് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിരുന്നു.
സ്വർണക്കടത്തു കേസിൽ ജാബിൻ പിടിയിലായതോടെ കൂട്ടത്തോടെ ഒളിവിൽ പോയ കൂട്ടാളികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. മുഖ്യസൂത്രധാരൻ കുഞ്ഞുമുഹമ്മദിന്റെ മകന്റെ ഫോട്ടോ ഉൾപ്പെടെ അഞ്ചു യുവാക്കളുടെ വാട്സ്ആപ് വഴിയും ഫേസ്ബുക്കു വഴിയും പ്രചരിക്കുന്നത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു