- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ ആഡംബര ഒളിവുജീവിതം സുഖകരമാക്കാൻ വീണ്ടും കെട്ടി കോടികൾ കട്ട് മുങ്ങിയ വിജയ് മല്യ; കിങ്ഫിഷർ മുതലാളിയുടെ മൂന്നാം കെട്ട് വാർത്തയാക്കി മാധ്യമങ്ങൾ; കമ്പനി പൂട്ടിയെങ്കിലും എയർഹോസ്റ്റസിനെയെങ്കിലും സ്വന്തമാക്കിയ ആശ്വാസത്തിൽ മദ്യമുതലാളി
ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യമുതലാളി വിജയ് മല്യ മൂന്നാമതും വിവാഹം കഴിച്ചോ? ഇന്ത്യ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും മല്യയെ വിട്ടുതരാൻ ബ്രിട്ടീഷ് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നാടുകടത്തൽ കേസ് കോടതിയിൽ മുന്നേറുന്നതിനിടെയാണ് മല്യ മൂന്നാമതും വിവാഹം കഴിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. ഒപ്പം താമസിക്കുന്ന, മുൻ എയർ ഹോസ്റ്റസ് കൂടിയായ പിങ്കി ലാൽവാനിയെ മല്യ വിവാഹം ചെയ്തുവെന്നാണ് വാർത്തകൾ. തങ്ങളുടെ ബന്ധത്തിന്റെ വാർഷികമാഘോഷിക്കുന്ന ചിത്രം ഏതാനും ദിവസംമുമ്പ് പിങ്കി പുറത്തുവിട്ടിരുന്നു. മൂന്നു വർഷമായി പ്രണയത്തിൽ കഴിയുന്ന മുൻ എയർ ഹോസ്റ്റസ് പിങ്കി ലാൽവാനിയാണു വധു. മല്യയെക്കാൾ ഏറെ ചെറുപ്പമായ പിങ്കിയുടെ പ്രായം വെളിവായിട്ടില്ല. 1993ൽ വിവാഹം കഴിച്ച രേഖ മല്യയുമായുള്ള ബന്ധം വേർപെടുത്താതെയാണു വിജയ് മല്യ വീണ്ടും വിവാഹം കഴിക്കുന്നത്. ഹെർട്ട്ഫഡ്ഷയറിലെ കൊട്ടാരസദൃശ്യമായ വീട്ടിലാണ് മല്യയുടെ ഒളിവുജീവിതം. പിങ്കി ഇവിടെ മല്യക്കൊപ്പമാണ് താമസം. 2011-ലാണ് മല്യ പിങ്കിയെ കണ്ട
ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യമുതലാളി വിജയ് മല്യ മൂന്നാമതും വിവാഹം കഴിച്ചോ? ഇന്ത്യ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും മല്യയെ വിട്ടുതരാൻ ബ്രിട്ടീഷ് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നാടുകടത്തൽ കേസ് കോടതിയിൽ മുന്നേറുന്നതിനിടെയാണ് മല്യ മൂന്നാമതും വിവാഹം കഴിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്.
ഒപ്പം താമസിക്കുന്ന, മുൻ എയർ ഹോസ്റ്റസ് കൂടിയായ പിങ്കി ലാൽവാനിയെ മല്യ വിവാഹം ചെയ്തുവെന്നാണ് വാർത്തകൾ. തങ്ങളുടെ ബന്ധത്തിന്റെ വാർഷികമാഘോഷിക്കുന്ന ചിത്രം ഏതാനും ദിവസംമുമ്പ് പിങ്കി പുറത്തുവിട്ടിരുന്നു. മൂന്നു വർഷമായി പ്രണയത്തിൽ കഴിയുന്ന മുൻ എയർ ഹോസ്റ്റസ് പിങ്കി ലാൽവാനിയാണു വധു. മല്യയെക്കാൾ ഏറെ ചെറുപ്പമായ പിങ്കിയുടെ പ്രായം വെളിവായിട്ടില്ല. 1993ൽ വിവാഹം കഴിച്ച രേഖ മല്യയുമായുള്ള ബന്ധം വേർപെടുത്താതെയാണു വിജയ് മല്യ വീണ്ടും വിവാഹം കഴിക്കുന്നത്.
ഹെർട്ട്ഫഡ്ഷയറിലെ കൊട്ടാരസദൃശ്യമായ വീട്ടിലാണ് മല്യയുടെ ഒളിവുജീവിതം. പിങ്കി ഇവിടെ മല്യക്കൊപ്പമാണ് താമസം. 2011-ലാണ് മല്യ പിങ്കിയെ കണ്ടുമുട്ടുന്നത്. കിങ്ഫിഷർ എയർലൈൻസിൽ എയർഹോസ്റ്റസായി ജോലി നൽകിയ മല്യ തന്റെ ദൗർബല്യമായി മാറിയ പിങ്കിയെ ഒപ്പം കൂട്ടി. വിമാനക്കമ്പനി തകർന്നെങ്കിലും എയർഹോസ്റ്റസിനെ കൈവിടാൻ മല്യ ഒരുക്കമായിരുന്നില്ല. ലണ്ടനിലേക്ക് മുങ്ങിയപ്പോൾ ഒപ്പം കൂട്ടിയ പിങ്കിയുമൊത്താണ് മല്യ കോടതിയിൽ നാടുകടത്തൽ കേസിന്റെ വിചാരണയ്‌ക്കെത്താറ്.
മല്യയുടെ മൂന്നാമത് വിവാഹമാണ് ഇത്. എയർ ഇന്ത്യയിൽ എയർഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയെ 1987-ൽ അദ്ദേഹം വിവാഹം ചെയ്തു. പിന്നീട് ഈ ബന്ധം പിരിഞ്ഞശേഷം 1993-ൽ രേഖ മല്യയെ വിവാഹം കഴിച്ചു. രണ്ട് ബന്ധങ്ങളിൽനിന്നായി മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. സിദ്ദാർഥ്, ലിയാന്ന, താന്യ എന്നിവർ. പിങ്കിയുമൊത്താണ് ഇപ്പോൾ മല്യയുടെ താമസം. പൊതുചടങ്ങുകളിൽ ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളതും.
ബ്രിട്ടനിലെത്തിയ മല്യയെ സ്‌കോട്ട്‌ലൻഡ് യാർഡ് കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. മല്യയെ വിട്ടുകിട്ടണമെന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബ്രിട്ടീഷ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല വിധിയുണ്ടായിട്ടില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം നേരിട്ടാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചില്ലെന്നുമാത്രം.
(നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)