- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യധനകാര്യ കമ്പനികളും റിയൽ എസ്റ്റേറ്റ് ബിസിനസിലും കോടികൾ നിക്ഷേപിച്ച ലിസ്റ്റ് വിജിലൻസ് തയ്യാറാക്കുന്നു; ഗൾഫിലെ ബിസിനസ് സംരഭങ്ങളിൽ ഷെയർ എടുത്ത് പ്രവാസികളുടെ അക്കൗണ്ട് വഴി നാട്ടിലേക്ക് പണം മാറ്റുന്നവരെ കുറിച്ചും വിവരങ്ങൾ തേടുന്നു; ജേക്കബ് തോമസിന്റെ ശ്രമം വിജയിച്ചാൽ അനേകം നേതാക്കളുടെ മുഖംമൂടി മാറും
തിരുവനന്തപുരം : ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ള സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരം തേടി ആദായ നികുതി വകുപ്പിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിജിലൻസ് ഡയറക്ടർ കത്തെഴുതി. രാഷ്ട്രീയക്കാർ കള്ളപ്പണം നിക്ഷേപിക്കുന്നതായി സംശയിക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ വിജിലൻസ് നേരിട്ടുള്ള പരിശോധനയും തുടങ്ങി. ഗൾഫ് രാജ്യങ്ങളിലെ അടക്കം ചിലരുടെ വിദേശത്തുള്ള പണമിടപാട് കണ്ടെത്താൻ സിബിഐയുടെ സഹായം തേടാനും നീക്കമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പലരുടേയും അടുത്ത ബന്ധുക്കൾ ഗൾഫിലാണുള്ളത്. കോഴപ്പണത്തിന്റെ ഇടപാടുകൾ ഗൾഫിൽ നടക്കും. അതിന് ശേഷം ആ തുക പ്രവാസിയുടെ സമ്പാദ്യമാക്കി മാറ്റി കേരളത്തിലേക്കും. ഈ പണമുപയോഗിച്ച് വമ്പൻ ആശുപത്രി പോലും വാങ്ങിയ മന്ത്രിമാർ ഉണ്ട്. ഇത്തരം സാമ്പത്തിക ഇടപാട് കണ്ടെത്താനാണ് സിബിഐയുടെ പിന്തുണ തേടുന്നത്. വിജിലൻസ് സംശയമുള്ളവരുടെ പട്ടിക തയ്യറാക്കി സിബിഐയ്ക്ക് നൽകും. അതിന്റെ അടിസ്ഥാനത്തിൽ കഴിയുന്നത്ര സഹകരണം ഉറപ്പാക്കാമെന്ന് സിബിഐയും വ്യക്തമാക്കി
തിരുവനന്തപുരം : ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ള സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരം തേടി ആദായ നികുതി വകുപ്പിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിജിലൻസ് ഡയറക്ടർ കത്തെഴുതി. രാഷ്ട്രീയക്കാർ കള്ളപ്പണം നിക്ഷേപിക്കുന്നതായി സംശയിക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ വിജിലൻസ് നേരിട്ടുള്ള പരിശോധനയും തുടങ്ങി. ഗൾഫ് രാജ്യങ്ങളിലെ അടക്കം ചിലരുടെ വിദേശത്തുള്ള പണമിടപാട് കണ്ടെത്താൻ സിബിഐയുടെ സഹായം തേടാനും നീക്കമുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പലരുടേയും അടുത്ത ബന്ധുക്കൾ ഗൾഫിലാണുള്ളത്. കോഴപ്പണത്തിന്റെ ഇടപാടുകൾ ഗൾഫിൽ നടക്കും. അതിന് ശേഷം ആ തുക പ്രവാസിയുടെ സമ്പാദ്യമാക്കി മാറ്റി കേരളത്തിലേക്കും. ഈ പണമുപയോഗിച്ച് വമ്പൻ ആശുപത്രി പോലും വാങ്ങിയ മന്ത്രിമാർ ഉണ്ട്. ഇത്തരം സാമ്പത്തിക ഇടപാട് കണ്ടെത്താനാണ് സിബിഐയുടെ പിന്തുണ തേടുന്നത്. വിജിലൻസ് സംശയമുള്ളവരുടെ പട്ടിക തയ്യറാക്കി സിബിഐയ്ക്ക് നൽകും. അതിന്റെ അടിസ്ഥാനത്തിൽ കഴിയുന്നത്ര സഹകരണം ഉറപ്പാക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് അഴിമതിപ്പണം കണ്ടെത്താൻ വിജിലൻസ് കേന്ദ്ര ഏജൻസികളുടെകൂടി സഹായം തേടുന്നത്. ബാർ കോഴയിൽ കുടുങ്ങിയ മന്ത്രിമാരുടേയെല്ലാം സ്വത്ത് വിവരം വിജിലൻസ് പരിശോധിക്കുന്നുണ്ട്. കെ എം മാണിക്കും കെ ബാബുവിനും പുറമേ ധാരളം മന്ത്രിമാർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാട്.
പല രാഷ്ട്രീയക്കാരും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ ബെനാമി പേരിലും അല്ലാതെയും നിക്ഷേപം നടത്തിയതായി വിജിലൻസ് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ പലരുടെയും കള്ളപ്പണ നിക്ഷേപത്തിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലൻസിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപത്തെക്കുറിച്ചുള്ള വിവരം കൈമാറാൻ ഡയറക്ടർ ഡോ. ജേക്കബ് തോമസ് കത്തെഴുതിയത്. വിവരം ലഭിക്കേണ്ട ഏതാനും പേരുടെ പട്ടികയും വിജിലൻസ് ഉടൻ നൽകും. ഇത് ലഭിച്ചാലുടൻ വിവരങ്ങൾ നൽകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ. മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡാണ് നിർണ്ണായകമായത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇതേ ആവശ്യത്തിനു കത്തെഴുതിയിട്ടുണ്ട്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കോടികളുടെ കള്ളപ്പണം പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എൻഫോഴ്‌സമെന്റ് വിഭാഗമാണു നടത്തുന്നത്. അതിൽ നിന്നു ലഭിച്ച വിവരമാണു ശേഖരിക്കുന്നത്. ഇപ്പോൾ അഴിമതിക്കേസിൽ ഉൾപ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാരുടെ നിക്ഷേപം ഉണ്ടെന്നു കരുതുന്ന തൃപ്പൂണിത്തുറയിലെയും കോതമംഗലത്തെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ വിജിലൻസ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. മറ്റേതാനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തും. യുഡിഎഫ് നേതാക്കൾക്ക് ഈ ബാങ്കുകളിൽ നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തൽ.
പലരുടെയും വ്യാജ ഇടപാടുകളും ബെനാമി പേരിലുള്ള ബിസിനസും ദുബായ് അടക്കമുള്ള സ്ഥലങ്ങളിൽ ഉണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം.