- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണൽ സ്റ്റാഫുകളുടേയും ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു; മന്ത്രിമാരേക്കാൾ കൂടുതൽ പണം ഉണ്ടാക്കിയ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു; ആർക്കൊക്കെ പണം നൽകിയെന്ന സരിതയുടെ മൊഴിയും എടുക്കും
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതിക്കാർക്കെതിരായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ മുൻ മന്ത്രി കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്. നേതാക്കൾ. മുന്മന്ത്രിമാർ, എംഎൽഎമാർ എന്നിവരെക്കൂടാതെ ചില മുന്മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഹിറ്റ്‌ലിസ്റ്റിൽ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇവരുടെ സ്വത്തുവിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ് ആ നീക്കമെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. തെളിവുകൾ നഷ്ടമാകാതിരിക്കാൻ കരുതലോടെയാണ് വിജിലൻസ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പല നിർണ്ണായക തെളിവും വിജിലൻസിന് ലഭിച്ചിരുന്നു. യു.ഡി.എഫ്. ഭരണകാലത്ത് ആരോപണവിധേയരായവരടക്കം ഉന്നതരുടെ സ്വത്തുവിവരങ്ങൾ ഓണത്തിനു മുമ്പ് പൂർണമായി ശേഖരിക്കാനാണു വിജിലൻസ് തീരുമാനം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണത്തിനു ജില്ലാ വിജിലൻസ് ഘടകങ്ങൾക്കു നിർദ്ദേശം നൽകി. ചില പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ മുന്മന്ത്രിമാരേക്കാൾ സ്വത്ത് സമ്പാദിച്ചെന്നാണു രഹസ്യവിവരം. സോളാർ കേസിൽ സരിത എസ്. നായരും ബിജു രാധാകൃഷ്ണന
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതിക്കാർക്കെതിരായി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ മുൻ മന്ത്രി കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്. നേതാക്കൾ. മുന്മന്ത്രിമാർ, എംഎൽഎമാർ എന്നിവരെക്കൂടാതെ ചില മുന്മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഹിറ്റ്‌ലിസ്റ്റിൽ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇവരുടെ സ്വത്തുവിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ് ആ നീക്കമെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. തെളിവുകൾ നഷ്ടമാകാതിരിക്കാൻ കരുതലോടെയാണ് വിജിലൻസ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പല നിർണ്ണായക തെളിവും വിജിലൻസിന് ലഭിച്ചിരുന്നു.
യു.ഡി.എഫ്. ഭരണകാലത്ത് ആരോപണവിധേയരായവരടക്കം ഉന്നതരുടെ സ്വത്തുവിവരങ്ങൾ ഓണത്തിനു മുമ്പ് പൂർണമായി ശേഖരിക്കാനാണു വിജിലൻസ് തീരുമാനം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണത്തിനു ജില്ലാ വിജിലൻസ് ഘടകങ്ങൾക്കു നിർദ്ദേശം നൽകി. ചില പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ മുന്മന്ത്രിമാരേക്കാൾ സ്വത്ത് സമ്പാദിച്ചെന്നാണു രഹസ്യവിവരം. സോളാർ കേസിൽ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ഉന്നയിച്ചപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവിഹിതമായി സ്വത്ത് സമ്പാദിച്ചോയെന്നു പ്രത്യേകം അന്വേഷിക്കും. ഇതിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്.
സരിതയിൽനിന്നു പണം വാങ്ങിയെന്ന് ആരോപണവിധേയരായ മുന്മന്ത്രിമാരും നേതാക്കളും അന്വേഷണപ്പട്ടികയിലുണ്ട്. മുന്മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ, സി.എൻ. ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, എ.പി. അനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, കെ.പി. മോഹനൻ, കെ.എം. മാണി, പി.ജെ. ജോസഫ്, കോൺഗ്രസ് എംഎൽഎമാരായ ബെന്നി ബെഹനാൻ, പി.സി. വിഷ്ണുനാഥ് എന്നിവരും വിജിലൻസ് അന്വേഷണപരിധിയിലുണ്ട്.
ഓണത്തിനുശേഷം ചേരുന്ന വിജിലൻസ് ഉന്നതതലയോഗത്തിൽ പ്രാഥമികാന്വേഷണമടക്കമുള്ള തുടർനടപടികൾ തീരുമാനിക്കും. ഇതു സംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാകും അന്തിമനിലപാടുകൾ എടുക്കുക. എക്‌സൈസിന് പുറമേ ആരോഗ്യവകുപ്പിന് എതിരേയും നിരവധി ആരോപണങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉയർന്നിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പലരും നല്ല വരുമാനം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.