- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായകന് പൊലീസ് സ്റ്റേഷനിൽ ഏൽക്കേണ്ടി വന്നത് ക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാംപെയ്ൻ; നടപടി ആവശ്യപ്പെട്ട് ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകരും നാട്ടുകാരും
കൊച്ചി:തൃശൂർപാവറട്ടി പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനങ്ങൾക്ക് ഇരയായ ശേഷം വിനായകനെന്ന പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപെയ്ൻ തുടങ്ങി. അതിനിടെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും നാട്ടുകാരും തൃശൂർ ഐജി ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കേസ് ചാർജ്ജ് ചെയ്ത് സർവ്വീസിൽനിന്ന് പുറത്താക്കുക,പൊലീസിന്റെയുംഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, വിനായകന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ഐ ജി ഓഫീസിലേക്കാണ് മാർച്ച്. വിനായകൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംഭവത്തിൽ സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റു നടപടികൾ എടുത്തിട്ടില്ല. അതേസമയം വിനായകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന്
കൊച്ചി:തൃശൂർപാവറട്ടി പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനങ്ങൾക്ക് ഇരയായ ശേഷം വിനായകനെന്ന പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപെയ്ൻ തുടങ്ങി. അതിനിടെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും നാട്ടുകാരും തൃശൂർ ഐജി ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.
സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കേസ് ചാർജ്ജ് ചെയ്ത് സർവ്വീസിൽനിന്ന് പുറത്താക്കുക,പൊലീസിന്റെയുംഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, വിനായകന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ഐ ജി ഓഫീസിലേക്കാണ് മാർച്ച്.
വിനായകൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംഭവത്തിൽ സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റു നടപടികൾ എടുത്തിട്ടില്ല. അതേസമയം വിനായകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പലയിടത്തും മർദ്ദമേറ്റത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലിൽ പൊലീസ് ബൂട്ട്സ് ഇട്ട് ചവിട്ടിയ പാടുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിനായകനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഏൽപിച്ച് അതിക്രൂരമായ പീഡനത്തിന്റെ വിവരങ്ങളിലേക്കാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
പാവറട്ടി സ്റ്റേഷനിലെ ശ്രീജിത്ത് എന്ന പൊലീസുകാരനാണ് വിനായകനെയും ശരത്തിനെയും കസ്റ്റഡിയിലെടുത്തത്. തൊഴിൽ, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് മർദ്ദനം തുടങ്ങി. സാജനെന്ന പൊലീസുകാരനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.