- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 ഫലസ്തീൻകാരുടെ കൂട്ടക്കുരുതിയിൽ സ്വതന്ത്രാന്വേഷണമില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ ഗസ്സയിൽ സംഘർഷം രൂക്ഷം; വെടിവെപ്പിൽ അന്വഷണത്തിനുള്ള യുഎൻ സുരക്ഷാസമിതി നീക്കത്തിന് തുരങ്കം വച്ച് അമേരിക്ക; പ്രതിഷേധവും അക്രമവും തുടർന്നാൽ സൈനിക നടപടി ശക്തമാക്കുമെന്ന ഇസ്രയേൽ മുന്നറിയിപ്പിൽ പ്രകോപിതരായി ഹമാസ്
ഗസ്സ: 16 ഫലസ്തീൻകാരുടെ കൊല്ലപ്പെട്ട വെടിവെപ്പിനെ കുറിച്ച് സ്വതന്ത്രാന്വേഷണത്തിന് ഇസ്രയേൽ വിസമ്മതിച്ചതോടെ,ഗസ്സയിൽ സംഘർഷം തുടരുന്നു.വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർക്ക് നേരേ ഇസ്രയേൽ സേന വെടിവപ്പ് നടത്തിയത്.നൂറുകണക്കിന് പേർക്ക് പരിക്കേറ്റിരുന്നു.ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിലും അതിർത്തിയിൽ പ്രതിഷേധക്കാരെ അകറ്റാൻ ഇട്ട തീയിൽപ്പെട്ടുമാണ് ഭൂരിപക്ഷം പേരും മരിച്ചത്. സംഘർഷം ഇപ്പോഴും തുടരുകയാണ്. 1970ൽ ഇസ്രയേൽ സൈന്യം നടത്തിയ കയ്യേറ്റത്തിന്റെ വാർഷിക ദിനമായ വെള്ളിയാഴ്ച പ്രതിഷേധവുമായെത്തിയ ഫലസ്തീനികൾക്ക് നേരെയാണ് അക്രമമുണ്ടായത്. അതേസമയം പ്രകോപനമുണ്ടാക്കിയവർക്ക് നേരെ വെടിയുതിർക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഗസ്സ-ഇസ്രയേൽ അതിർത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധറാലിയായി എത്തിയത്. അതിർത്തിയോട് ചേർന്ന് തയ്യാറാക്കിയ താൽകാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികൾ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കൾ അതിർത്തിയിലെ ഇസ്രേയൽ സൈനികപോസ്റ്റുകൾക
ഗസ്സ: 16 ഫലസ്തീൻകാരുടെ കൊല്ലപ്പെട്ട വെടിവെപ്പിനെ കുറിച്ച് സ്വതന്ത്രാന്വേഷണത്തിന് ഇസ്രയേൽ വിസമ്മതിച്ചതോടെ,ഗസ്സയിൽ സംഘർഷം തുടരുന്നു.വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർക്ക് നേരേ ഇസ്രയേൽ സേന വെടിവപ്പ് നടത്തിയത്.നൂറുകണക്കിന് പേർക്ക് പരിക്കേറ്റിരുന്നു.ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിലും അതിർത്തിയിൽ പ്രതിഷേധക്കാരെ അകറ്റാൻ ഇട്ട തീയിൽപ്പെട്ടുമാണ് ഭൂരിപക്ഷം പേരും മരിച്ചത്. സംഘർഷം ഇപ്പോഴും തുടരുകയാണ്.
1970ൽ ഇസ്രയേൽ സൈന്യം നടത്തിയ കയ്യേറ്റത്തിന്റെ വാർഷിക ദിനമായ വെള്ളിയാഴ്ച പ്രതിഷേധവുമായെത്തിയ ഫലസ്തീനികൾക്ക് നേരെയാണ് അക്രമമുണ്ടായത്. അതേസമയം പ്രകോപനമുണ്ടാക്കിയവർക്ക് നേരെ വെടിയുതിർക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.
ഗസ്സ-ഇസ്രയേൽ അതിർത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധറാലിയായി എത്തിയത്. അതിർത്തിയോട് ചേർന്ന് തയ്യാറാക്കിയ താൽകാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികൾ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കൾ അതിർത്തിയിലെ ഇസ്രേയൽ സൈനികപോസ്റ്റുകൾക്ക് നേരെ കല്ലെറിയാൻ ആരംഭിച്ചതോടെ സംഘർഷമാരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിൽ കുടുങ്ങിയ ഫലസ്തീനികളെ തിരിച്ചു വരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീനികളുടെ പ്രതിഷേധം. അതിർത്തിയിലെ അഞ്ച് പ്രതിഷേധ കേന്ദ്രങ്ങളിലുമായി 17,000-ത്തോളം പേർ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ പ്രതിരോധവകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്രയും ഫലസ്തീനികൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. നാല് വർഷമായി തുടരുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര നിരീക്ഷകർ.
രാജ്യത്തിന്റെ അതിർത്തി കാത്ത സൈനികരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹു അഭിനന്ദിച്ചു. സംഭവത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്താനുള്ള യുഎൻ സുരക്ഷാസമിതി നീക്കത്തിന് അമേരിക്ക തടയിട്ടു.അതേസമയം, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും, യൂറോപ്യൻ യൂണിയൻ നയതന്ത്ര മേധാവി ഫെഡറിക്ക മോഗേറിനിയും സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.-
സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യത്തെ നെതൻയ്യാഹുവും പ്രതിരോധ മന്ത്രി അവിഗ്‌ദോർ ലീബർമാനും തള്ളിക്കളഞ്ഞു. അത്തരമൊരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ഇരുവരും വ്യക്തമാക്കി.ഗസ്സയിലെ മനുഷ്യരഹിതമായ ആക്രമണത്തെ അപലപിച്ച തുർക്കി പ്രസിഡന്റ് റെസപ് തയ്യിപ് എർദോഗനെതിരെയും നെതൻയ്യാഹു ശക്തമായി വിമർശിച്ചു.കുർദ്ദിഷ് ഗ്രാമീണർക്ക് നേരേ ബോംബാക്രമണം നടത്തുന്ന നേതാവാണ് എർദോഗനെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു.നെതൻയ്യാഹു തീവ്രവാദിയാണെന്നായിരുന്നു എർദോഗന്റെ തിരിച്ചടി