- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിലെ എണ്ണക്കമ്പനികളിൽ ഉയർന്ന ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; 75ലേറെ പരാതി എത്തിയതോടെ പനത്തടിക്കാരനായ 28കാരനായി വലവീശി പൊലീസ്; പ്ളസ് ടു വരെ പഠിച്ചശേഷം വീടുവിട്ട് തട്ടിപ്പിന് ഇറങ്ങിയ അരുൺ തൊഴിൽ വിസയ്ക്കായി വാങ്ങിയത് അരലക്ഷം മുതൽ മുക്കാൽ ലക്ഷംവരെ
കാസർകോഡ്: വയസ്സ് -28. വിദ്യാഭ്യാസം- പ്ലസ്ടു. ജോലി -തൊഴിൽ തട്ടിപ്പ്. കേരള -കർണ്ണാടക അതിർത്തി പഞ്ചായത്തായ പനത്തടി, പാടിമാനടുക്കത്തെ അരുൺ അരവിന്ദനാണ് കഥയിലെ നായകൻ. ഖത്തറിലെ എണ്ണകമ്പനികളിൽ ഉയർന്ന ശമ്പളത്തിന് മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങളുമായി കടന്നു കളഞ്ഞത്. പാണത്തൂർ പ്രാന്തം കവലയിലെ സി.കെ. സത്യൻ മുതൽ ഇപ്പോൾ പരാതിക്കാർ 79 പേരായി. 30 പേർ രാജപൂരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കഴിഞ്ഞു. ജോലി തട്ടിപ്പിനിരയായ പരാതിക്കാരുടെ എണ്ണം നൂറിലേറെ വരുമെന്നാണ് നാട്ടിൽ പ്രചരിക്കുന്നത്. അരുണിന്റെ സ്നേഹിതനായ സി.കെ. സത്യനെ തന്നെയാണ് ആദ്യം വഞ്ചിച്ചത്. ഖത്തറിൽ നിന്നുള്ള തൊഴിൽ വിസക്കായി സത്യനിൽ നിന്നും 50,000 രൂപ വാങ്ങി. പിന്നീട് സത്യൻ മുഖേനെ 78 പേർ ജോലി മോഹിച്ച് പണം നൽകി. എണ്ണകമ്പനിയിലെ ജോലിക്കായി യുവാക്കൾ പണം നൽകാൻ തയ്യാറായതോടെ വിസയുടെ തുക 75,000 ആയി വർദ്ധിപ്പിച്ചു. ചിലരുടെ പണം അരുൺ നേരിട്ട് വാങ്ങുകയും മറ്റു ചിലരുടേത് ചില അക്കൗണ്ട് നമ്പറുകളിലേക്ക് അയക്കാൻ നിർദേശിക്കുകയുമായിരുന്നു. ഈ പണം എവിടെ എത്തി
കാസർകോഡ്: വയസ്സ് -28. വിദ്യാഭ്യാസം- പ്ലസ്ടു. ജോലി -തൊഴിൽ തട്ടിപ്പ്. കേരള -കർണ്ണാടക അതിർത്തി പഞ്ചായത്തായ പനത്തടി, പാടിമാനടുക്കത്തെ അരുൺ അരവിന്ദനാണ് കഥയിലെ നായകൻ. ഖത്തറിലെ എണ്ണകമ്പനികളിൽ ഉയർന്ന ശമ്പളത്തിന് മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങളുമായി കടന്നു കളഞ്ഞത്.
പാണത്തൂർ പ്രാന്തം കവലയിലെ സി.കെ. സത്യൻ മുതൽ ഇപ്പോൾ പരാതിക്കാർ 79 പേരായി. 30 പേർ രാജപൂരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കഴിഞ്ഞു. ജോലി തട്ടിപ്പിനിരയായ പരാതിക്കാരുടെ എണ്ണം നൂറിലേറെ വരുമെന്നാണ് നാട്ടിൽ പ്രചരിക്കുന്നത്. അരുണിന്റെ സ്നേഹിതനായ സി.കെ. സത്യനെ തന്നെയാണ് ആദ്യം വഞ്ചിച്ചത്.
ഖത്തറിൽ നിന്നുള്ള തൊഴിൽ വിസക്കായി സത്യനിൽ നിന്നും 50,000 രൂപ വാങ്ങി. പിന്നീട് സത്യൻ മുഖേനെ 78 പേർ ജോലി മോഹിച്ച് പണം നൽകി. എണ്ണകമ്പനിയിലെ ജോലിക്കായി യുവാക്കൾ പണം നൽകാൻ തയ്യാറായതോടെ വിസയുടെ തുക 75,000 ആയി വർദ്ധിപ്പിച്ചു. ചിലരുടെ പണം അരുൺ നേരിട്ട് വാങ്ങുകയും മറ്റു ചിലരുടേത് ചില അക്കൗണ്ട് നമ്പറുകളിലേക്ക് അയക്കാൻ നിർദേശിക്കുകയുമായിരുന്നു.
ഈ പണം എവിടെ എത്തിയെന്ന് തട്ടിപ്പിനിരയായവർക്ക് അറിയില്ല. പണം നൽകിയവരെല്ലാം കുടുങ്ങിയെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജപുരം പൊലീസിൽ പരാതി നൽകിയത്. ജോലിക്കായി പണം നൽകിയിട്ട് മാസങ്ങൾ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
അതോടെയാണ് തട്ടിപ്പിനിരയായവർ അരുണിനെ ബന്ധപ്പെടാൻ ശ്രമിച്ചത്. ഗൾഫിൽ പ്രതിസന്ധിയാണെന്നും അതു കഴിയുന്നതോടെ വിസ ലഭിക്കുമെന്നും അരുൺ പണം നൽകിയവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ വർഷം മെയ് മുതൽ ഇക്കഴിഞ്ഞ ഡിസംബർ വരെ എട്ട് മാസമായി ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും അരുൺ പണം ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അരുണിനെ ഫോണിൽ ബന്ധപ്പെടാൻ പണം നൽകിയവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് ഒരു സംഘം പേർ അരുണിന്റെ വീടുമായി ബന്ധപ്പെട്ടത്. കാര്യമന്വേഷിച്ചപ്പോൾ അയാൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. അതോടെയാണ് തട്ടിപ്പിനിരയായവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അരുൺ ചെറുപ്പം മുതലേ തട്ടിപ്പുകാരനാണെന്നാണ് വിവരം ലഭിച്ചത്. എന്നാൽ രാജപുരം സ്റ്റേഷൻ പരിധിയിൽ അരുണിനെതിരെ ഒരു കേസുമില്ലെന്ന് എസ്.ഐ. ജയകുമാർ 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. കഴിഞ്ഞ ആഴ്ച വരെ ഇയാൾ ബംഗളൂരുവിൽ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അവിടെ നിന്നും ഇപ്പോൾ മുങ്ങിയതാണെന്നാണ് സൂചന. മൊബൈൽ ട്രെയ്‌സിങിലൂടേയും മറ്റ് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടേയും അരുണിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായവർ പനത്തടി, പാണത്തൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. സമാന രീതിയിൽ മറ്റ് ചിലയിടങ്ങളിലും അരുൺ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നും പൊലീസ് കരുതുന്നു. അരുണിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചിരുന്നില്ല. പഠന ശേഷം ഗൾഫിൽ പോയ അരുൺ വീടുമായും കാര്യമായ ബന്ധമൊന്നുമില്ലന്നാണ് അറിയുന്നത്.