- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ! കത്വവയിലെ പെൺകുട്ടിയെ അപമാനിച്ചത് ബിജെപി ജനറൽ സെക്രട്ടറിയുടെ സഹോദര പുത്രൻ; മകനെ ന്യായീകരിച്ച് പരിവാർ പ്രസാദക ഗ്രൂപ്പായ കുരുക്ഷേത്ര പ്രകാശന്റെ അമരക്കാരനും രംഗത്ത്; പ്രതികരിക്കാതെ ചിറ്റപ്പൻ; ആർഎസ്എസ് കാര്യവാഹായ വിഷ്ണുവിനെതിരെ കേസെടുക്കാതെ പിണറായിയുടെ പൊലീസും
കൊച്ചി: കശ്മീരിലെ കത്വവയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തെ ന്യായീകരിച്ച് കമന്റിട്ട് വിവാദത്തിലായത് കേരളത്തിലെ പ്രധാന ആർഎസ്എസ് കുടുബത്തിലെ അംഗം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ് വിവാദത്തിൽ കുടുങ്ങിയത്. കുരുക്ഷേത്ര പ്രകാശൻ എന്ന ആർഎസ്എസ് പുസ്തക പ്രസാദക സംവിധാനത്തിന്റെ അമരക്കാരനാണ് വിഷ്ണുവിന്റെ അച്ഛൻ ഇ എൻ നന്ദകുമാർ. വിഷ്ണുവും ആർഎസ്എസ് കാര്യവാഹാണ്. കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ ബുക് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടിവ് അംഗവുമാണ് ഇഎൻ നന്ദകുമാർ. കമന്റ് പിൻവലിച്ച് മാപ്പെഴുതിയിട്ടും ചിലർ ബോധപൂർവം അത് പ്രചരിപ്പിക്കുകയാണെന്നാണ് നന്ദകുമാറിന്റെ വാദം. അത് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ വേണ്ടിയാണ്. അതിന് അവർക്കാഘോഷിക്കാൻ ആരെയെങ്കിലും വേണമല്ലോ. അതുകൊണ്ടാണ് തന്റെ മകന്റെ കമന്റ് പ്രചരിപ്പിക്കപ്പെടുന്നതെന്നുമാണ് നന്ദകുമാർ പ്രതികരിച്ചത്. ഏണിയേലിൽ നാരായണപിള്ളയുടെ മക്കളായ രാധാകൃഷ്ണനും നന്ദകുമാറും വീട്ടുപേര് രേഖകളിൽ ചേർത്തപ്പോൾ രണ്ടു സ്‌പെല്ലിംഗിൽ വന്നതാണ് ഇനിഷ്യലിലുള
കൊച്ചി: കശ്മീരിലെ കത്വവയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തെ ന്യായീകരിച്ച് കമന്റിട്ട് വിവാദത്തിലായത് കേരളത്തിലെ പ്രധാന ആർഎസ്എസ് കുടുബത്തിലെ അംഗം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ് വിവാദത്തിൽ കുടുങ്ങിയത്. കുരുക്ഷേത്ര പ്രകാശൻ എന്ന ആർഎസ്എസ് പുസ്തക പ്രസാദക സംവിധാനത്തിന്റെ അമരക്കാരനാണ് വിഷ്ണുവിന്റെ അച്ഛൻ ഇ എൻ നന്ദകുമാർ. വിഷ്ണുവും ആർഎസ്എസ് കാര്യവാഹാണ്.
കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ ബുക് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടിവ് അംഗവുമാണ് ഇഎൻ നന്ദകുമാർ. കമന്റ് പിൻവലിച്ച് മാപ്പെഴുതിയിട്ടും ചിലർ ബോധപൂർവം അത് പ്രചരിപ്പിക്കുകയാണെന്നാണ് നന്ദകുമാറിന്റെ വാദം. അത് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ വേണ്ടിയാണ്. അതിന് അവർക്കാഘോഷിക്കാൻ ആരെയെങ്കിലും വേണമല്ലോ. അതുകൊണ്ടാണ് തന്റെ മകന്റെ കമന്റ് പ്രചരിപ്പിക്കപ്പെടുന്നതെന്നുമാണ് നന്ദകുമാർ പ്രതികരിച്ചത്. ഏണിയേലിൽ നാരായണപിള്ളയുടെ മക്കളായ രാധാകൃഷ്ണനും നന്ദകുമാറും വീട്ടുപേര് രേഖകളിൽ ചേർത്തപ്പോൾ രണ്ടു സ്‌പെല്ലിംഗിൽ വന്നതാണ് ഇനിഷ്യലിലുള്ള വ്യത്യാസത്തിനു കാരണം. ഇ.എൻ നന്ദകുമാറിനു പിന്നാലെ ആർഎസ്എസ്സിലെത്തിയ രാധാകൃഷ്ണൻ പിന്നീട് ബിജെപിക്കാരനായി. കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയുടെ മുഖ്യ സംഘാടകൻ കൂടിയാണ് ഇ.എൻ നന്ദകുമാർ. അച്ഛന്റെയും ചെറിയച്ഛന്റെയും കുടുംബത്തിലെ മറ്റുള്ളവരുടെയും രാഷ്ട്രീയം കുട്ടിക്കാലത്തേ വിഷ്ണുവിനേയും സ്വാധീനിച്ചിരുന്നു.
ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇയാൾ ജോലി ചെയ്യുന്ന കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേജിൽ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധം ഉയർന്നു. വിഷ്ണുവിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ വിഷ്ണു പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇപ്പോൾ ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
ഇത്രയും ഗുരുതരമായ പോസ്റ്റിട്ടിട്ടും വിഷ്ണുവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. അതേസമയം വിഷ്ണും പഴയ പോസ്റ്റ് പിൻവലിക്കുകയും പുതിയ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പിതാവ് നന്ദകുമാർ പറഞ്ഞു. ആർഎസ്എസ് കേന്ദ്രങ്ങൾ ബലാത്സംഗ കേന്ദ്രങ്ങളാണെന്നും ക്ഷേത്രങ്ങളിലെ പൂജാരിമാരെല്ലാം ബലാത്സംഗം ചെയ്യുകയാണെന്നും വന്ന കമന്റുകൾക്ക് മറുപടിയായാണ് വിഷ്ണു വിവാദ കമന്റിട്ടതെന്നും പിതാവ് പറയുന്നു. ഏത് വിധമുള്ള ക്രൂരയതും അപലപിക്കപ്പെടണമെന്ന് നന്ദകുമാർ പറഞ്ഞു.
എന്നാൽ കത്വവ സംഭവത്തിൽ ഏകപക്ഷീയമായാണ് റിപ്പോർട്ടിങ്ങും പ്രതികരണങ്ങളും ഉണ്ടാകുന്നത്. കശ്മീരിൽ കൊല്ലപ്പെട്ടത് മുസ്ലിം കുട്ടി ആയതിനാലാണ് വലിയ ചർച്ചകളുണ്ടാകുന്നത്. അസമിൽ 12 വനവാസി കുട്ടികളെ ബലാത്സംഗം ചെയ്തു അതിലൊരാളെ ജീവനോടെ കത്തിക്കുകയായിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാത്തവരാണ് ഇപ്പോൾ ബഹളം കൂട്ടുന്നതെന്നും നന്ദകുമാർ ആരോപിച്ചു.