- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികളെ അപകടപ്പെടുത്താൻ ഉപയോഗിക്കുന്ന ബോംബുകൾ സുലഭമായ നാട്ടിൽ ഇപ്പോൾ പൊട്ടുന്നത് പടക്കങ്ങളും പൂത്തിരികളും; ആകാശത്ത് റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് വർണ്ണങ്ങൾ വിതറി സോണിക്ക്‌ബൂം; കണ്ണൂരിലെ ഇപ്പോഴത്തെ കാഴ്ചകൾ ഇങ്ങനെ
കണ്ണൂർ: കണ്ണൂരുകാർക്ക് അതിർ വരമ്പില്ലാത്ത ആഘോഷമാണ് വിഷു. വിഷുവിന്റെ രണ്ട് ദിനങ്ങളിലായി പടക്കവും മത്താപ്പും പൂത്തിരിയും കൊണ്ട് മുഖരിതമാണ് ജില്ല മുഴുവൻ. അതുകൊണ്ടു തന്നെ 15 ലക്ഷം രൂപ വരെ സ്റ്റോക്ക് ചെയ്യാവുന്ന പരിമിത ലൈസൻസുള്ള പടക്ക കച്ചവടക്കാർ 400 ലേറെ വരും. ഒരു കോടി രൂപവരെയുള്ള പടക്കം സ്റ്റോക്ക് ചെയ്യാവുന്ന 20 വൻകിട പടക്ക വ്യാപാരികളും ജില്ലയിലുണ്ട്. രണ്ട് ദിനങ്ങളിൽ കൊണ്ടാടപ്പെടുന്ന വിഷുവിന് 25 കോടിയോളം രൂപയുടെ പടക്കം പൊട്ടിയും കത്തിയും തീരും. നോട്ട് നിരോധനം മൂലം ഉണ്ടായ ആഘാതം കഴിഞ്ഞ വർഷത്തെ പടക്ക വിപണിയെ സാരമായി ബാധിച്ചെങ്കിലും ഈ വർഷം പൊതുവേ ഉണർവാണ് കാണുന്നത്. അതുകൊണ്ടു തന്നെ പുതിയ ഇനം പടക്കങ്ങളും മാർക്കറ്റിൽ സുലഭമാണ്. എതിരാളികളെ അപകടപ്പെടുത്താൻ ഉപയോഗിക്കുന്ന ബോംബുകൾ സുലഭമായ നാട്ടിൽ കുടുംബം ഒന്നടക്കം ആസ്വദിക്കാൻ പടക്കങ്ങളും പൂത്തിരികളും വാങ്ങുന്നതിന് കമ്പം ഏറെയുള്ളവരാണ് കണ്ണൂരുകാർ. സോണിക്ക്‌ബൂം എന്ന പേരിൽ ആകാശത്ത് റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് വർണ്ണങ്ങൾ വിതറുന്ന പടക്കത്തിനാണ് ഇത്തവണ ആവശ്യ
കണ്ണൂർ: കണ്ണൂരുകാർക്ക് അതിർ വരമ്പില്ലാത്ത ആഘോഷമാണ് വിഷു. വിഷുവിന്റെ രണ്ട് ദിനങ്ങളിലായി പടക്കവും മത്താപ്പും പൂത്തിരിയും കൊണ്ട് മുഖരിതമാണ് ജില്ല മുഴുവൻ. അതുകൊണ്ടു തന്നെ 15 ലക്ഷം രൂപ വരെ സ്റ്റോക്ക് ചെയ്യാവുന്ന പരിമിത ലൈസൻസുള്ള പടക്ക കച്ചവടക്കാർ 400 ലേറെ വരും.
ഒരു കോടി രൂപവരെയുള്ള പടക്കം സ്റ്റോക്ക് ചെയ്യാവുന്ന 20 വൻകിട പടക്ക വ്യാപാരികളും ജില്ലയിലുണ്ട്. രണ്ട് ദിനങ്ങളിൽ കൊണ്ടാടപ്പെടുന്ന വിഷുവിന് 25 കോടിയോളം രൂപയുടെ പടക്കം പൊട്ടിയും കത്തിയും തീരും. നോട്ട് നിരോധനം മൂലം ഉണ്ടായ ആഘാതം കഴിഞ്ഞ വർഷത്തെ പടക്ക വിപണിയെ സാരമായി ബാധിച്ചെങ്കിലും ഈ വർഷം പൊതുവേ ഉണർവാണ് കാണുന്നത്. അതുകൊണ്ടു തന്നെ പുതിയ ഇനം പടക്കങ്ങളും മാർക്കറ്റിൽ സുലഭമാണ്.
എതിരാളികളെ അപകടപ്പെടുത്താൻ ഉപയോഗിക്കുന്ന ബോംബുകൾ സുലഭമായ നാട്ടിൽ കുടുംബം ഒന്നടക്കം ആസ്വദിക്കാൻ പടക്കങ്ങളും പൂത്തിരികളും വാങ്ങുന്നതിന് കമ്പം ഏറെയുള്ളവരാണ് കണ്ണൂരുകാർ. സോണിക്ക്‌ബൂം എന്ന പേരിൽ ആകാശത്ത് റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് വർണ്ണങ്ങൾ വിതറുന്ന പടക്കത്തിനാണ് ഇത്തവണ ആവശ്യക്കാരേറെ.
വിവിധ നിറങ്ങളിൽ കത്തിവിരിയുന്ന റൂബിയും കുട്ടികൾക്കും സ്ത്രീകൾക്കും കത്തിച്ച് രസിക്കാനുള്ള മാജിക് വിപ്പും മാർക്കറ്റിൽ ആദ്യമായാണ് എത്തുന്നത്. പടക്ക നിരയിൽ ഇവയ്ക്ക് വി.ഐ.പി. പരിവേഷമാണ് ലഭിക്കുന്നത്. മാനത്തിൽ വർണ്ണ നിറത്തിലുള്ള തീപ്പൊരി വിതറി ആറ് മുതൽ 240 തവണ പൊട്ടുന്ന ചൈനീസ് മൾട്ടി ഷോട്സ്, കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടുന്ന കിങ് റൈഡർ, എന്നിവ യുവാക്കൾക്ക് പ്രിയംങ്കരമാണ്.
പുതുതായി ഇറങ്ങുന്ന പടക്കങ്ങളുടെ സാമ്പിൾ വീട്ടിൽ പോയി പൊട്ടിച്ച് പരീക്ഷിച്ചാണ് പുതിയവയുടെ ഉപഭോക്താക്കളായി മാറുന്നത്. ബ്രാന്റഡ് പടക്കങ്ങൾക്ക് മാത്രമാണ് കണ്ണൂരിൽ ഉപഭോക്താക്കളെ ലഭിക്കുന്നത്. ബ്രാൻഡ് നാമം നോക്കി 80,000 രൂപയുടെ പടക്കം വാങ്ങി ഉപയോഗിക്കുന്ന വീട്ടുകാർ കണ്ണൂരിലുണ്ട്. ഏറ്റവും കുറഞ്ഞത് ആയിരം രുപയുടെ പടക്കം വാങ്ങാത്തവർ വിരളം. കണ്ണൂർ , തലശ്ശേരി, മാഹി എന്നീ മേഖലകളിലാണ് പടക്കകമ്പക്കാർ ഏറെയുള്ളതെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
നാലായിരം രൂപ വരെയുള്ള മാലപ്പടക്കവും നാലായിരത്തി അഞ്ഞൂറു രൂപവരെയുള്ള മൾട്ടി ഷോട്സും ഉഗ്ര സ്ഫോടനമുള്ള ഹൈഡ്രജൻ ബോംബുമാണ് ഈ മേഖലകളിലുള്ളവർക്ക് ഹരം. കയ്യിൽ കറങ്ങുന്ന കമ്പിത്തിരിയും മാരിവില്ല് തീർക്കുന്ന പൂക്കുറ്റിയും ഉപരിതലത്തിൽ വർണ്ണം വിതറുന്ന നിലചക്രവും കണ്ണിനിമ്പം പകരുന്നവയാണ്.