- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ആചാരങ്ങളിൽ സിപിഎം. പരസ്യമായും ബിജെപി രഹസ്യമായും വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് എംഎം ഹസ്സൻ; ഭക്ത ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുഖ്യമന്ത്രി മുട്ടുമടക്കുമെന്ന് കെ. സുധാകരൻ; എൻഡിഎയുടെ രഥയാത്രയ്ക്ക് പിന്നാലെ കാസർഗോഡ് നിന്നും കോൺഗ്രസ്സിന്റെ വിശ്വാസ സംരക്ഷണയാത്ര പ്രയാണമാരംഭിച്ചു
കാസർഗോഡ്: ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് സർക്കാറിന് ബാധ്യതയുണ്ടെന്ന് മുൻ കെ.പി.സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ. കാസർഗോട്ട് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം. ന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ശബരിമല വിശ്വാസികളെ സിപിഎം. പരസ്യമായി വഞ്ചിക്കുമ്പോൾ ബിജെപി. വിശ്വാസികളെ രഹസ്യമായി വഞ്ചിക്കുന്നു. ആത്മാർത്ഥതയുണ്ടെങ്കിൽ ബിജെപി. സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ള ഡൽഹിയിലേക്കാണ് രഥയാത്ര നടത്തേണ്ടതെന്നും ഹസ്സൻ പറഞ്ഞു. പ്രധാന മന്ത്രിയോട് ശബരിമല വിഷയത്തിൽ ഓഡിനൻസ് കൊണ്ടു വരാനാണ് ബിജെപി. പറയേണ്ടത്. എന്നാൽ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഹസ്സൻ പറഞ്ഞു. ക്ഷേത്രാചാരങ്ങൾ നിശ്ചയിക്കുന്നത് അതാത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രിമാരാണെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ കെ.സുധാകരൻ പറഞ്ഞു. കോടതിയും സർക്കാറുമല്ല ആചാരാനുഷ്ടാനങ്ങൾ നിശ്ചയിക്കുന്നത്. അവർ വിചാരിച്ചാൽ എടുത്തു മാറ്റാ
കാസർഗോഡ്: ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് സർക്കാറിന് ബാധ്യതയുണ്ടെന്ന് മുൻ കെ.പി.സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ. കാസർഗോട്ട് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം. ന്റെ രഹസ്യ അജണ്ട നടപ്പാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ശബരിമല വിശ്വാസികളെ സിപിഎം. പരസ്യമായി വഞ്ചിക്കുമ്പോൾ ബിജെപി. വിശ്വാസികളെ രഹസ്യമായി വഞ്ചിക്കുന്നു. ആത്മാർത്ഥതയുണ്ടെങ്കിൽ ബിജെപി. സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ള ഡൽഹിയിലേക്കാണ് രഥയാത്ര നടത്തേണ്ടതെന്നും ഹസ്സൻ പറഞ്ഞു.
പ്രധാന മന്ത്രിയോട് ശബരിമല വിഷയത്തിൽ ഓഡിനൻസ് കൊണ്ടു വരാനാണ് ബിജെപി. പറയേണ്ടത്. എന്നാൽ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഹസ്സൻ പറഞ്ഞു. ക്ഷേത്രാചാരങ്ങൾ നിശ്ചയിക്കുന്നത് അതാത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രിമാരാണെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ കെ.സുധാകരൻ പറഞ്ഞു. കോടതിയും സർക്കാറുമല്ല ആചാരാനുഷ്ടാനങ്ങൾ നിശ്ചയിക്കുന്നത്.
അവർ വിചാരിച്ചാൽ എടുത്തു മാറ്റാൻ കഴിയുന്നതല്ല ആചാരങ്ങൾ. കോടതിയെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ വിധിയാണ് ശബരിമല കാര്യത്തിൽ വന്നതെന്നും സുധാകരൻ പറഞ്ഞു. ഒരു ഭരണ കർത്താവിന്റെ അനുരഞ്ജന മനോഭാവം പോലും മുഖ്യമന്ത്രി പിണറായി വിജയനില്ല. ഭക്ത ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ പിണറായി മുട്ടുമടക്കുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു.
കാസർഗോഡ് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിൽ അദ്ധ്യക്ഷനായിരുന്നു. കെ.സി. ജോസഫ് എംഎൽഎ, എ.ഐ. സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ദിഖ് , മറ്റ് പോഷക സംഘടനാ ഭാരവാഹികളും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു. എം.എം. ഹസ്സൻ ജാഥാ ക്യാപ്റ്റനായ കെ.സുധാകരന് പതാക നൽകികൊണ്ടാണ് ഉത്ഘാടനം നിർവ്വഹിച്ചത്.
നാളെ രാവിലെ കാസർഗോഡ് പേരിയയിൽ നിന്നും വിശ്വാസ സംരക്ഷണ ജാഥ പ്രയാണമാരംഭിക്കും. ഉച്ചക്ക് 2.30 ന് കണ്ണൂർ ജില്ലാ അതിർത്തിയായ ഒളവറ പാലത്തിനു് സമീപം വെച്ച് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജില്ലയിലേക്ക് സ്വീകരിക്കും. പിലാത്തറയിലെ സ്വീകരണത്തിന് ശേഷം കണ്ണൂരിലേക്ക് ജാഥ തിരിക്കും. കണ്ണൂരിൽ കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.