ഹൈദരാബാദ്: സ്വകാര്യ പ്രശ്‌നങ്ങൾ എല്ലാം അവസാനിപ്പിക്കാൻ പ്രത്യേക പൂജ നടത്താമെന്നു പീഡനം. മധ്യവയസ്‌കയായ സ്ത്രീയെ താമസസ്ഥലത്തു വിളിച്ചുവരുത്തി പീഡിപ്പിച്ച ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു. 

കെ.രാമറാവു എന്ന രാമു ആണ് അറസ്റ്റിലായത്. 26 വയസ്സുള്ള ഇയാൾ വഴിവക്കിലിരുന്ന് കരയുകയായിരുന്ന 45 കാരിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനോടു തൊട്ടുചേർന്നുള്ള താമസസ്ഥലത്തു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. നാരായൺഗുഡ പൊലീസാണ് രാമുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിത്തൽവാദി ക്ഷേത്രത്തിലിരുന്ന് കരയുകയായിരുന്ന മധ്യവയസ്‌കയായ സ്ത്രീയെ പൂജാരിയായ രാമു കണ്ടു. എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും ഇതിനായി താൻ ഒരു പ്രത്യേക പൂജ നടത്താമെന്നും രാമ റാവു പറഞ്ഞത് സ്ത്രീ വിശ്വസിച്ചു. ഇതിനായി മഞ്ഞളും അഞ്ച് ചെറുനാരങ്ങയുമായി ക്ഷേത്രത്തിനോടു ചേർന്നുള്ള തന്റെ മുറിയിൽ എത്താൻ പറഞ്ഞു. ഇതനുസരിച്ച് മുറിയിൽ എത്തിയ സ്ത്രീയെ രാമ റാവു ബലാൽസംഗം ചെയ്യുകയായിരുന്നു.

സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധരിപ്പിക്കൽ, വഞ്ചന, ബലാൽസംഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയെ വൈദ്യപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്