- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് നടൻ വിവേക് ഒബ്രായി 18-ാം വർഷവും മുടങ്ങാതെ അയ്യപ്പ സന്നിധാനത്ത് എത്തി; മുണ്ടക്കയത്തെ സുഹൃത്തിന്റെ എസ്റ്റേറ്റിൽ കെട്ടു മുറുക്കി യാത്ര തുടങ്ങി; നടന്റെ മടക്കം മകരജ്യോതി ദർശനം കഴിഞ്ഞു മാത്രം
മുണ്ടക്കയം : ബോളിവുഡ് നടൻ വിവേക് ഒബ്റോയി ഗുരുസ്വാമിയായി. തുടർച്ചയായി 18ാം വർഷവും അയ്യപ്പനെ വണങ്ങനാണ് നടൻ ശബരിലയിലെത്തി. പതിനെട്ടാം പടി കെട്ടുമായി ചവിട്ടി അയ്യപ്പദർശനം പൂർത്തിയാക്കിയാണ് വിവേക് ഒബ്‌റോയി ഗുരുസ്വാമിയായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മുണ്ടക്കയത്തെ സുഹൃത്ത് മറ്റത്തിൽ സെബാസ്റ്റ്യന്റെ സ്രാമ്പി എസ്റ്റേറ്റിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിവേക് വിശ്രമത്തിനു ശേഷം ഇവിടെ തന്നെ കെട്ടു നിറച്ചു ശബരിമലയിലേക്ക് പോയി. തുടർച്ചയായി ആറാം വർഷമാണു വിവേക് മുണ്ടക്കയത്തെത്തി കെട്ടുനിറയ്ക്കുന്നത്.ഗുരുസ്വാമിയാകുന്നതിനോടനുബന്ധിച്ചു ശബരിമലയിൽ നടാനുള്ള തെങ്ങിൻ തൈയും മുണ്ടക്കയത്തുനിന്നു തന്നെ വാങ്ങി. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഋതിക് റോഷൻ തുടങ്ങിയവരുടെ പഴ്‌സണൽ ട്രെയിനറായ സത്യയും വിവേകിനൊപ്പമുണ്ടായിരുന്നു. സിഎംപി നേതാവ് കെ.ആർ.അരവിന്ദാക്ഷൻ, അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ൈകപ്പട, കെ.എസ്.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു വിവേകിനെ സ്വീകരിച്ചത്. ഇന്നു ശബരിമലയിൽ വിവേകും സംഘവു
മുണ്ടക്കയം : ബോളിവുഡ് നടൻ വിവേക് ഒബ്റോയി ഗുരുസ്വാമിയായി. തുടർച്ചയായി 18ാം വർഷവും അയ്യപ്പനെ വണങ്ങനാണ് നടൻ ശബരിലയിലെത്തി. പതിനെട്ടാം പടി കെട്ടുമായി ചവിട്ടി അയ്യപ്പദർശനം പൂർത്തിയാക്കിയാണ് വിവേക് ഒബ്‌റോയി ഗുരുസ്വാമിയായത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മുണ്ടക്കയത്തെ സുഹൃത്ത് മറ്റത്തിൽ സെബാസ്റ്റ്യന്റെ സ്രാമ്പി എസ്റ്റേറ്റിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിവേക് വിശ്രമത്തിനു ശേഷം ഇവിടെ തന്നെ കെട്ടു നിറച്ചു ശബരിമലയിലേക്ക് പോയി. തുടർച്ചയായി ആറാം വർഷമാണു വിവേക് മുണ്ടക്കയത്തെത്തി കെട്ടുനിറയ്ക്കുന്നത്.ഗുരുസ്വാമിയാകുന്നതിനോടനുബന്ധിച്ചു ശബരിമലയിൽ നടാനുള്ള തെങ്ങിൻ തൈയും മുണ്ടക്കയത്തുനിന്നു തന്നെ വാങ്ങി.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഋതിക് റോഷൻ തുടങ്ങിയവരുടെ പഴ്‌സണൽ ട്രെയിനറായ സത്യയും വിവേകിനൊപ്പമുണ്ടായിരുന്നു. സിഎംപി നേതാവ് കെ.ആർ.അരവിന്ദാക്ഷൻ, അഖില ഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ൈകപ്പട, കെ.എസ്.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു വിവേകിനെ സ്വീകരിച്ചത്. ഇന്നു ശബരിമലയിൽ വിവേകും സംഘവും മകരജ്യോതി ദർശനത്തിനു ശേഷം മലയിറങ്ങും.