- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് ഒരു കമ്പനി മാത്രം ടെൻഡറിൽ പങ്കെടുത്താലും സാധുവാകും; അദാനി ഗ്രൂപ്പ് തലവന് മുഖ്യമന്ത്രിയുടെ ഉറപ്പ്; മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും ഞെട്ടിയത് നാടകമെന്നു വ്യക്തമായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഒരു കമ്പനി മാത്രം ടെൻഡറിൽ പങ്കെടുത്താൽ ഇനി സാധുവാകും. ഈ ഉറപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ അദാനി ഗ്രൂപ്പ് തലവന് നൽകി. ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യ പ്രകാരം നടന്ന ഗൂഢാലോചനയായിരുന്നു മുഖ്യമന്ത്രിയുടേയും തുറമുഖ മന്ത്രി കെ ബാബു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഒരു കമ്പനി മാത്രം ടെൻഡറിൽ പങ്കെടുത്താൽ ഇനി സാധുവാകും. ഈ ഉറപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ അദാനി ഗ്രൂപ്പ് തലവന് നൽകി. ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യ പ്രകാരം നടന്ന ഗൂഢാലോചനയായിരുന്നു മുഖ്യമന്ത്രിയുടേയും തുറമുഖ മന്ത്രി കെ ബാബുവിന്റേയും ഞെട്ടൽ നാടകമെന്ന് വ്യക്തമായി.
രണ്ട് ദിവസം മുമ്പ് ടെൻഡർ നൽകേണ്ട അവസാന തീയതിയിൽ ആരും എത്തിയില്ല. ഇതേ തുടർന്നാണ് ആരും ടെൻഡറിൽ പങ്കെടുക്കാത്തതിൽ ഞെട്ടിയെന്ന് തുറമുഖമന്ത്രി പറഞ്ഞത്. അതിലെ കള്ളക്കളികൾ മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നിരുന്നു. അദാനി ഗ്രൂപ്പിന് തുറമുഖ നിർമ്മാണ് ഏൽപ്പിക്കാനുള്ള ഒത്തുകളിയാണ് ഇതെന്നും മറുനാടൻ വിശദീകരിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് അദാനി പോർട് ഉടമയുമായി സംസാരിക്കുമെന്നും വ്യക്തമാക്കി.
ഇതെല്ലാം സത്യമായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പുമായി ചർച്ചയും നടത്തി. ഇതോടെയാണ് മറുനാടൻ പുറത്തുകൊണ്ട് വന്ന കള്ളക്കളിക്ക് സ്ഥിരീകരണം ആയത്. അണിയറയിൽ ഇപ്പോഴും നാടകങ്ങൾ തുടരുകയാണ്. ഏതായാലും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകാൻ ഇത്തരം ഇടപെടലുകൾ അനിവാര്യവുമാണ്. ടെൻഡർ പലതവണ നീട്ടിക്കൊടുത്തിട്ടും ആരും നൽകിയില്ല. ആരും ടെൻഡറിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രിക്കും തുറമുഖ മന്ത്രിക്കും അറിയാമായിരുന്നു. എന്നാൽ അന്നൊന്നും ആരുമായും സംസാരിക്കാനോ കേരളത്തിന്റെ നിലപാട് വിശദീകരിക്കാനോ തയ്യാറായില്ല. തുറമുഖ നിർമ്മാണത്തിന് ആർക്കും താൽപ്പര്യമില്ലെന്ന് വരുത്താൽ സർക്കാരിന് കഴിഞ്ഞു. അതിന് ശേഷം ടെൻഡർ ഒരുമാസം കൂടി നീട്ടി. അദാനിയുമായി മുഖ്യമന്ത്രി സംസാരിച്ചു. എല്ലാ ഉറപ്പും നൽകി.
ടെണ്ടറിൽ നിന്ന് പിന്മാറിയ മറ്റു രണ്ടു കമ്പനികളുമായും ചർച്ച നടത്തും. കഴിഞ്ഞ ദിവസം തന്നെ കമ്പനി പ്രതിനിധികളുമായി ചർച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് വിശദീകരണം. എന്നാൽ ആത്മാർത്ഥമായ ശ്രമം ഇതിനായി നടന്നിട്ടില്ല. അദാനിയുമായി സംസാരിച്ച് കച്ചവടം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഇതിലൂടെ അദാനിക്ക് തന്നെ തുറമുഖ നിർമ്മാണം നൽകാനുള്ള സാധ്യത ഒരുക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. അതിന് നിർമ്മാണ പങ്കാളി അനിവാര്യവുമാണ്. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടറിൽ നിന്ന് പിന്മാറിയ അദാനി ഗ്രൂപ്പുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തിയതെന്നാണ് വിശദീകരണം. ടെൻഡറിൽ പങ്കെടുത്ത മറ്റ് രണ്ട് കമ്പനികളെ എന്തുകൊണ്ട് ഫോണിൽ കിട്ടിയില്ലെന്നതിന് കൃത്യമായ ഉത്തരവുമില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു ആദാനിയുമായുള്ള ചർച്ച. കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പിന്മാറ്റത്തിന് കാരണമെന്ന് അദാനി ഗ്രൂപ്പ് ചർച്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പരിഹരിക്കുമെന്ന് കമ്പനിക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോൾ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവർത്തനം തുടങ്ങുമ്പോൾ മാത്രമാണ് കബോട്ടാഷ് നിയമത്തിൽ ഇളവ് വേണ്ടിവരുന്നത്. എങ്കിലും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ സംസ്ഥാന സർക്കാർ പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാൻ അന്തർദേശീയ ഗൂഢാലോചന നടക്കുന്നതായി മുന്മന്ത്രി എം.വിജയകുമാർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കാൻ മുഖ്യമന്ത്രി അടിയന്തിര സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവസാന ടെൻഡറിൽ കമ്പനികളൊന്നും പങ്കെടുക്കാത്തതിനു പിന്നിലും അട്ടിമറിയുണ്ട്. ഇതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് പങ്കുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തയാറാക്കിയ ലാന്റ് ലോർഡ് പോർട്ട് എന്ന ആശയം അട്ടിമറിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രഹസ്യമായിട്ടാണ്. മന്ത്രിസഭായോഗത്തിലോ നിയമസഭയിലോ ഇത് ചർച്ചചെയ്യാൻ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
അസൂത്രണകമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ മുഖ്യമന്ത്രി അയച്ച കത്തിന്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട്. പദ്ധതി പി.പി.പി മോഡലാക്കുന്നതിൽ ആസൂത്രണ കമ്മീഷൻ പ്രതിനിധി കേരളത്തിലെത്തി നൽകിയ നിർദ്ദേശങ്ങൾക്ക് നന്ദിയാണ് മുഖ്യമന്ത്രി കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആസൂത്രണകമ്മീഷൻ പ്രതിനിധിയടക്കം പങ്കെടുത്തുനടന്ന രഹസ്യയോഗത്തിലാണ് പദ്ധതി പി.പി.പിയാക്കാൻ തീരുമാനിച്ചത്. പദ്ധതി പി.പി.പിയാക്കാൻ സർക്കാർ തീരുമാനിച്ചതോടെ വിഴിഞ്ഞം തുറമുഖം അട്ടിമറിക്കപ്പെട്ടു. ദുബായ് പോർട്ട് ലോബിയാണ് പദ്ധതി തകർക്കുന്നതിനായി അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്നത്. ഇതിനെ അതിജീവിക്കാൻ ലാന്റ് ലോർഡ് പോർട്ട് എന്ന ആശയത്തിനെ കഴിയൂവെന്നും പറയുന്നു.
കബോട്ടാഷ് നിയമത്തിന്റെ കാര്യം പറയുന്നത് പദ്ധതി തകർക്കാനുള്ള മുടന്തൻ ന്യായമാണ്. ഇതു പരിഹരിക്കാൻ അദാനി ഗ്രൂപ്പുമായി ചർച്ച നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതേ അദാനി ഗ്രൂപ്പാണ് കുളച്ചൽ തുറമുഖ പദ്ധതിക്കായി മുന്നിൽ നിൽക്കുന്നത് വിജയകുമാർ പറഞ്ഞു.