തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാൻ പോകുന്ന 220 കെ വി സബ്സ്റ്റേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സ്പീക്കർ ന്ലകിയ റൂളിംഗിന്റെ നഗ്‌നമായ ലംഘനം ഉണ്ടായിരിക്കുന്നത്. നാളെ വിഴിഞ്ഞം മുക്കോല ജംഗ്ഷനിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിലാണ് സ്പീക്കറുടെ റൂളിങ് അട്ടിമറിക്കപ്പെട്ടതും പരിപാടിക്ക് വേണ്ടി അച്ചടിച്ച നോട്ടീസിൽ പ്രോട്ടോ കോൾ ലംഘനം ഉണ്ടായിരിക്കുന്നതും. സാധാരണയായി ഒരു മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി ഉദ്ഘാടകനായാൽ സ്ഥലം എം എൽ എ അദ്ധ്യക്ഷനാകണം.

അതാണ് ചട്ടവും കീഴ്‌വഴക്കവും. എന്നാൽ സബ്സ്റ്റേഷൻ ഉദ്ഘാടനത്തിന് അച്ചടിച്ച നോട്ടീസ് പ്രകാരം പരപാടിയുടെ ഉദ്ഘാടകൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ്. മന്ത്രി ഉദ്ഘാടകനായാൽ സ്വഭാവികമായും അവിടെത്തെ എം എൽ എ പരിപാടിയുടെ അദ്ധ്യക്ഷനാകണം. അങ്ങനെയെങ്കിൽ വിഴിഞ്ഞം മണ്ഡലത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ധ്യക്ഷനാകേണ്ടത് എം വിൻസെന്റ് എം എൽ എ യാണ്. എന്നാൽ ഈ പരിപാടിയിൽ അദ്ധ്യക്ഷസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത് പൊതു വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആണ്. ഈ നടപടിയാണ് സ്പീക്കറുടെ റൂളിംഗിന് എതിരായിരിക്കുന്നത്.

വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കർ ആയിരിക്കെ വാമനപുരം മണ്ഡലത്തിൽ ഒരു സ്‌ക്കൂളിന്റെ തറക്കല്ലിടൽ പരിപാടി ആസുത്രണം ചെയ്തു. അന്ന് ഭരിക്കുന്നത് യു ഡി എഫ് സർക്കാർ. മണ്ഡലത്തിലെ എം എൽ എ സി പി എം നേതാവായ കോലിയക്കോട് കൃഷ്ണൻ നായർ. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ ഉദ്ഘാടകനായി നിശ്ചയിച്ച് പരിപാടി നടത്താനായിരുന്നു യു ഡി എഫ് സർക്കാരിന്റെ തീരുമാനം. എന്നാൽ പ്രാദേശികമായി കോലിയക്കോട് കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എതിർപ്പ് ഉയർന്നതിനാൽ അന്നത്തെ സർക്കാരിന് ആ പരിപാടിയിൽ നിന്നു പിന്മാറേണ്ടി വന്നു.

പിന്നീട് നിയമസഭ ചേർന്നപ്പോൾ ഈ വിഷം കോലിയക്കോട് തന്നെ നിയമസഭയയിൽ ഉന്നയിച്ചു.ഇതേ തുടർന്നാണ് അന്നത്തെ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമൻ റൂളിങ് നല്കിയത്. സ്പീക്കറൂടെ റൂളിങ് പ്രകാരം ഏതു മണ്ഡലത്തിൽ സർക്കാർ പരിപാടി നടന്നാലും ഉദ്ഘാടകൻ മന്ത്രി ആണെങ്കിൽ അദ്ധ്യക്ഷൻ എം എൽ എ ആയരിക്കിണം. ഈ റൂളിംഗിനാണ് തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥർ പുല്ലു വില കൽപ്പിച്ചിരിക്കുന്നത്. റൂളിങ് പാലിച്ചില്ലന്ന് മാത്രമല്ല നോട്ടീസിൽ പ്രോട്ടോകോൾ ലംഘനവും ഉണ്ട്. പ്രോട്ടോകോൾ പ്രകാരവും മണ്ലത്തിലെ പരിപാടികളിൽ സ്ഥലം എം എൽ എ യെ തന്നെയാണ് അദ്ധ്യക്ഷനാക്കേണ്ടത്.

എന്നാൽ വിശിഷ്ടസാന്നിധ്യത്തിൽ ആദ്യ പേരു കാരനായി നല്കിയിരിക്കുന്നത് സ്ഥലം എം എൽ എയൊണ്. ശശി തരൂർ എംപി യുടെ പേരാണ് രണ്ടാമതായി നല്കിയിരിക്കുന്നത്. പ്രോട്ടോകോൾ പ്രകാരം പ്രകാരം ശശി തരുർ എം പി യാണ് വിശിഷ്ട വ്യക്തികളിൽ ആദ്യം വരേണ്ടത്. പ്രോട്ടോകോൾ ലംഘനവും റൂളിങ് ലംഘനവും ബോധ്യപ്പെട്ടതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥർ. തുറമുഖത്തിലെ വൈദ്യൂതി വിതരണവുമായി ബന്ധപ്പെട്ട പരിപാടി ആയിരുന്നിട്ടു കൂടി വൈദ്യൂതി വകുപ്പ് മന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിട്ടുമില്ല.

സബ്സ്റ്റേഷന്റെ സ്വച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നത് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവാണ്. അതേ സമയം സർക്കാർ പരിപാടികളിൽ അദ്ധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യം സ്പീക്കർക്ക് റൂളിങ് വഴി നിയന്ത്രിക്കാൻ കഴിയില്ലെന്നും എന്നാൽ മണ്ഡലങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എം എൽ എ മാർക്ക് വേണ്ട പരിഗണന നൽകേണ്ടതാണെന്നും ഇത്തരം പരാതികൾ താൻ ലോക്‌സഭ സെക്രട്ടറി ജനറൽ ആയിരുന്നപ്പോൾ എംപി മാർ ഉന്നയിച്ചിട്ടുള്ളതാണന്നും പി ഡി ടി ആചാരി പ്രതികരിച്ചു.