- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയായ വൃദ്ധ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപക്ക് വേണ്ടി വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങി മടുത്തു; ഭർത്താവ് നഷ്ടപ്പെട്ട വെള്ളം കയറി മുടിഞ്ഞ വീട്ടിലെ പട്ടിണി മാറ്റാൻ പിണറായി വിജയൻ കനിയുമെന്ന പ്രതീക്ഷയിൽ സരോജിനി; വെള്ളപ്പൊക്കത്തിന് ഇരയായവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിൽ കാശെത്തിയെന്ന് അവകാശപ്പെടുന്ന സർക്കാറിന് മുമ്പിൽ രക്തസാക്ഷിയായി മുൻ മുഖ്യമന്ത്രിയുടെ ബന്ധു; സർക്കാർ വായ്പ്പാപദ്ധതിയും ഇഴയുന്നു
അമ്പലപ്പുഴ: പ്രളയശേഷം കേരളം മാവേലി നാട് പോലെ ആയെന്നാണ് സൈബർ ലോകത്ത് അടക്കം പിണറായി ഭക്തർ പ്രചരിപ്പിക്കുന്നത്. പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നായി പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. പ്രളയക്കെടുതിയിൽ പെട്ടവർക്ക് അടിയന്തര സഹായമായി പതിനായിരം രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. അത് നൽകിയെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, വസ്തുത നേരെ തിരിച്ചാണ്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനും കൂടിയായ വി എസ് അച്യുതാനന്ദന്റെ സഹോദരന്റെ ഭാര്യയ്ക്ക് പോലും പ്രളയദുരിതാശ്വാസ തുക ലഭിച്ചിട്ടില്ല. സർക്കാർ സഹായം തേടി അഞ്ച് വട്ടമാണ് ഭർത്താവ് മരിച്ച വൃദ്ധ വില്ലേജ് ഓഫീസിന്റെ പടികൾ കയറി ഇറങ്ങിയത്. എന്നിട്ടും ദുരിതാശ്വാസം കിട്ടാക്കനിയാണ്. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരൻ പരേതനായ വി എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി ഇന്നലെയും പറവൂർ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി
അമ്പലപ്പുഴ: പ്രളയശേഷം കേരളം മാവേലി നാട് പോലെ ആയെന്നാണ് സൈബർ ലോകത്ത് അടക്കം പിണറായി ഭക്തർ പ്രചരിപ്പിക്കുന്നത്. പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നായി പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. പ്രളയക്കെടുതിയിൽ പെട്ടവർക്ക് അടിയന്തര സഹായമായി പതിനായിരം രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. അത് നൽകിയെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, വസ്തുത നേരെ തിരിച്ചാണ്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനും കൂടിയായ വി എസ് അച്യുതാനന്ദന്റെ സഹോദരന്റെ ഭാര്യയ്ക്ക് പോലും പ്രളയദുരിതാശ്വാസ തുക ലഭിച്ചിട്ടില്ല.
സർക്കാർ സഹായം തേടി അഞ്ച് വട്ടമാണ് ഭർത്താവ് മരിച്ച വൃദ്ധ വില്ലേജ് ഓഫീസിന്റെ പടികൾ കയറി ഇറങ്ങിയത്. എന്നിട്ടും ദുരിതാശ്വാസം കിട്ടാക്കനിയാണ്. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരൻ പരേതനായ വി എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനി ഇന്നലെയും പറവൂർ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി.
പ്രളയത്തിൽ വീടു വെള്ളത്തിലായപ്പോഴും സരോജിനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. മക്കളോടൊപ്പം അവിടെത്തന്നെ കഴിഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാൽ അൽപം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പണം കിട്ടാതെ നിരാശ മാത്രം ബാക്കി. ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തുക എത്തിയില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ 4 തവണയും ഇതേ മറുപടിയും അടുത്ത ദിവസം പ്രതീക്ഷിക്കാമെന്ന ആശ്വാസവാക്കും കേട്ടാണു സരോജിനി മടങ്ങിയത്.
സഹായ വിതരണം പൂർത്തിയായെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പ്രളയക്കെടുതികൾക്കിരയായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകുന്നതു പൂർത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത് സെപ്റ്റംബർ 18ന്. അഞ്ചര ലക്ഷം പേർക്കാണു സഹായം കൈമാറിയതെന്നും അറിയിച്ചു. എന്നാൽ വസ്തുത മറ്റൊന്നാണെന്ന് തെളിയിക്കുന്നതാണ് വിഎസിന്റെ ബന്ധുവിന് പോലും സഹായം ലഭിച്ചില്ലെന്നതിലൂടെ വ്യക്തമാകുന്നത്.
പ്രളയവായ്‌പ്പാ പദ്ധതിയും ഇഴയുന്നു
സർക്കാർ പ്രഖ്യാപിച്ച സഹായധനം പലർക്കും കാട്ടിതിരിക്കുന്ന സാഹചര്യത്തിന് പുറമേ പ്രളയ ബാധിതർക്കു കുടുംബശ്രീ വഴി സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെയുള്ള വായ്പാ പദ്ധതിയും ഇഴയുന്ന അവസ്ഥയാണ്. ബാങ്കുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇഴയുന്നു. അപേക്ഷ വാങ്ങാൻ പോലും പല ബാങ്കുകളും മടിക്കുന്നു.
1,42,552 വായ്പാ അപേക്ഷകളാണ് സിഡിഎസുകളിൽ ലഭിച്ചതെങ്കിലും 6864 പേർക്ക് 51.91 കോടി രൂപ മാത്രമാണു വായ്പയായി ബാങ്കുകൾ നൽകിയത്. പ്രളയ ബാധിതർക്കു ഗൃഹോപകരണങ്ങൾ വാങ്ങാൻ 9% നിരക്കിൽ വായ്പ നൽകുമെന്നും പലിശ സർക്കാർ വഹിക്കുമെന്നുമായിരുന്നു റീസർജന്റ് കേരള വായ്പാ പദ്ധതി അവതരിപ്പിച്ച് സർക്കാർ പറഞ്ഞത്.
എന്നാൽ, 9% പലിശ നിരക്കിൽ വായ്പ നൽകണമെങ്കിൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി വേണമെന്നു സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ബാങ്കുകൾ അറിയിച്ചു. സഹകരണ ബാങ്കുകൾ വഴി വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വായ്പാ ആവശ്യം പൂർണമായി നിറവേറ്റാൻ അവർക്കു കഴിയില്ല. പല കുടുംബശ്രീ യൂണിറ്റുകൾക്കും അക്കൗണ്ട് പൊതുമേഖലാ ബാങ്കുകളിലാണെന്നതിനാൽ വായ്പ നൽകാൻ സഹകരണ ബാങ്കുകൾ മടിക്കുന്നുണ്ട്.