- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ പ്രതിക്കൂട്ടിലാകുന്നത് പൊലീസ്; നാടകീയ നീക്കങ്ങൾ കേസ് അവസാനിപ്പിക്കാനുള്ള ശുപാർശ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ എത്തവേ; യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴി നിർണ്ണായകം
തൃശൂർ: സിപിഐ(എം) പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കോൺസിലറുമായ പി എൻ ജയന്തൻ ആരോപണ വിധേയനായ കൂട്ടബലാത്സംഗ കേസ് വീണ്ടും വിവാദമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് കേരളാ പൊലീസാണ്. കേരളാ പൊലീസിനെ ദുഷ്പ്രവണതകളുടെ തെളിവെന്ന നിലയിലാണ് ഈ കേസ് വീണ്ടും വിവാദങ്ങളിൽ പെടുന്നത്. അതീവ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു കൊണ്ടുള്ള കേസായിരുന്നിട്ടു കൂടി വളരെ ലാഘവത്തോടെ പൊലീസ് കൈകാര്യം ചെയ്തതാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഇപ്പോൾ ഭാഗ്യലക്ഷ്മിയുടെ ഇടപെടലിനാൽ കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി വീണ്ടും ഉയരുമ്പോൾ ആദ്യ കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്കു നീങ്ങുകയായിരുന്നുവെന്ന് പൊലീസ്. പരാതിയെ തുടർന്ന് പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കു വിരുദ്ധമായ രീതിയിലാണ് ഇവർ മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴിനൽകിയത്. തുടർന്നാണ് കേസ് റഫർചെയ്യാൻ തീരുമാനിച്ചത് എന്ന് പൊലീസ് പറയുന്നു. ഇതിനായി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഫയലുകൾ എത്തിച്ചിട്ടുണ്ട്. കമ്മീഷണറുടെ അനുമതി ലഭിച്ചാലുടനെ കേസ്
തൃശൂർ: സിപിഐ(എം) പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കോൺസിലറുമായ പി എൻ ജയന്തൻ ആരോപണ വിധേയനായ കൂട്ടബലാത്സംഗ കേസ് വീണ്ടും വിവാദമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് കേരളാ പൊലീസാണ്. കേരളാ പൊലീസിനെ ദുഷ്പ്രവണതകളുടെ തെളിവെന്ന നിലയിലാണ് ഈ കേസ് വീണ്ടും വിവാദങ്ങളിൽ പെടുന്നത്. അതീവ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു കൊണ്ടുള്ള കേസായിരുന്നിട്ടു കൂടി വളരെ ലാഘവത്തോടെ പൊലീസ് കൈകാര്യം ചെയ്തതാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഇപ്പോൾ ഭാഗ്യലക്ഷ്മിയുടെ ഇടപെടലിനാൽ കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി വീണ്ടും ഉയരുമ്പോൾ ആദ്യ കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്കു നീങ്ങുകയായിരുന്നുവെന്ന് പൊലീസ്.
പരാതിയെ തുടർന്ന് പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കു വിരുദ്ധമായ രീതിയിലാണ് ഇവർ മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴിനൽകിയത്. തുടർന്നാണ് കേസ് റഫർചെയ്യാൻ തീരുമാനിച്ചത് എന്ന് പൊലീസ് പറയുന്നു. ഇതിനായി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഫയലുകൾ എത്തിച്ചിട്ടുണ്ട്. കമ്മീഷണറുടെ അനുമതി ലഭിച്ചാലുടനെ കേസ് അവസാനിപ്പിക്കുന്ന കോടതി നടപടികളിലേക്ക് കടക്കുമായിരുന്നുവെന്നാണ് വിവരം. ഇതിനിടെ, ആരോപണമുന്നയിച്ച സ്ത്രീയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
കേസിൽ ആരോപണവിധേയനായ കൗൺസിലർ ജയന്തന്റെ വിശദീകരണം കേസെന്വേഷിക്കുന്ന തൃശ്ശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത്കുമാർ വിശദീകരണം തേടിയിട്ടുണ്ട്. ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇത്. സിറ്റിപൊലീസും പ്രത്യേക അന്വേണം ആരംഭിച്ചു. പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. യുവതിക്ക് നാലുപേരിൽനിന്നും ഏൽക്കേണ്ടിവന്ന പീഡനത്തേക്കാൾ വലുതായിരുന്നു പൊലീസിന്റെ ചോദ്യംചെയ്യലെന്ന് പരാതിക്കാരി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
മുമ്പ് പരാതി നൽകിയപ്പോൾ തന്നെയും ഭർത്താവിനെയും നാലുദിവസം തുടർച്ചയായി രാവിലെമുതൽ വൈകീട്ടുവരെ സ്റ്റേഷനിൽ ഇരുത്തിപ്പിച്ചു. തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിൽ തന്നെയും കുടുംബത്തെയും പൊലീസ് അപമാനിച്ചു. ആളുകളുടെ മുന്നിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. കാര്യമന്വേഷിച്ചവരോട് ഇത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയാണെന്ന് സിഐ പറഞ്ഞതായും ഇവർ പറഞ്ഞു. പേരാമംഗലം സിഐ കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് ഉപയോഗിച്ചത്. പട്ടികളോട് പെരുമാറുന്നതുപോലെയാണ് ചില പൊലീസുകാർ ഞങ്ങളോട് പെരുമാറിയത്. ഭർത്താവിനെ കാറിനുള്ളിൽ പിടിച്ചുെവച്ചശേഷമാണ് മജിസ്‌ട്രേറ്റിനുമുന്നിൽ മൊഴി രേഖപ്പെടുത്താൻ വിട്ടത്. ബലാത്സംഗംചെയ്തുവെന്നത് സത്യമാണെന്നും പക്ഷേ ഈ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നുമാണ് അന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.
അതേസമയം യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ് ഒതുക്കി തീർക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നാണ് പേരാമംഗലം സിഐ എംവി മണികണ്ഠൻ നൽകുന്ന വിശദീകരണം. മൊഴിയെടുക്കുന്നതിന്റെ ഭാഗമായി അനാവശ്യ ചോദ്യങ്ങൾ ചോദിച്ചുവെന്ന യുവതിയുടെ ആരോപണം തെറ്റാണ്. വനിതാ പൊലീസ് സ്വാഭാവികമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് മൊഴിയെടുത്തത്. കൃത്യമായി മൊഴി എടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അത നിറവേറ്റുകമാത്രമാണ് ചെയ്തത്. പുരുഷ പൊലീസുകാർ മൊഴി എടുക്കുന്നതിൽ ഇടപെട്ടില്ല.
കൂട്ടമാനഭംഗത്തിന്റെ ഇരയ്ക്ക നൽകേണ്ട എല്ലാ പരിഗണനയും പൊലീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. മുമ്പ് തന്ന മൊഴിയിൽ വീഡിയോ എടുത്ത കാര്യം പറഞ്ഞതായി ഓർമ്മയില്ല. ഇല്ലെന്നാണ് വിശ്വാസം. യുവതിയുടേയും ഭർത്താവിന്റേയും സുഹൃത്തുക്കളാണ് കേസിലെ പ്രതികൾ. അതിനാൽ യുവതി തന്നെ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും മണികണ്ഠൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജയന്തനും സംഘവും വീണ്ടും ഭീഷണിയായെത്തിയപ്പോഴാണ് ടെലിവിഷൻ ചാനലിൽ പരിപാടി അവതരിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്. കേസ് നൽകിയശേഷം മൂന്നുമാസമായി നാട്ടിൽനിന്ന് മാറി നിൽക്കുകയാണ്. നാട്ടിൽ കയറിയാൽ കൊല്ലുമെന്ന് ഭയമുണ്ട്. ഇനി ആർക്കും ഇത്തരം ദുരനുഭവങ്ങളുണ്ടാകാതിരിക്കാനാണ് പൊതുജനങ്ങളുടെ മുന്നിൽ ഇത് അവതരിപ്പിക്കുന്നതും അവർ പറഞ്ഞു. സ്ത്രീയുടെയും ഭർത്താവിന്റെയും വെളിപ്പെടുത്തലിനെക്കുറിച്ച് ബുധനാഴ്ച ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്നാണ് യുവതിയെയും ഭർത്താവിനെയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചത്.
അതിനിടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പേരാമംഗലം സിഐ മണികണ്ഠനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. ഗുരൂവായൂർ എസിപി പിഎ ശിവദാസന് അന്വേഷണ ചുമതല നൽകി. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. തൃശൂർ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗൺസിലറും പ്രാദേശിക നേതാവുമായ പി.എൻ. ജയന്തനടക്കം നാലുപേരാണ് കുറ്റാരോപിതർ. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികൾ.