- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടബലാത്സംഗ കേസിലെ ഇരയ്ക്ക് മുഖ്യമന്ത്രിയെ കാണാൻ ഇതുവരെ സമയം ലഭിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി; അമാന്തമുണ്ടാകുന്നത് സ്വന്തം പാർട്ടിയുമായി ബന്ധപ്പെട്ട കേസ് ആയതു കൊണ്ടാണോയെന്നും സംശയം; കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അനിൽ അക്കര എംഎൽഎ; വിവാദം മുറുകുന്നതിനിടെ പരാതിക്കാരിയുടെ മൊഴിയെടുത്ത് പൂങ്കുഴലിയും സംഘവും
തൃശൂർ: ഡബ്ബിങ് ആർട്ടിസ് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെട്ട വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിനെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ വീണ്ടും മുറുകുന്നു. യുവതിയുമായി എത്തി വാർത്താസമ്മേളനം നടത്തിയ ഭാഗ്യലക്ഷ്മിയെ വിമർശിച്ച് ആരോപണ വിധേയനായ ജയന്തൻ രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് ഭാഗ്യലക്ഷ്മി രംഗത്തുവന്നു. ഇരയെയും കൂട്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്ന് വാർത്താസമ്മേളനം നടത്തിയ ദിവസം തന്നെ അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് വരെ മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചില്ലെന്നാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയം തന്നിട്ടില്ലെന്നാണ് അവർ പറഞ്ഞത്. ഒരു അമാന്തം നടപടികളിലുണ്ടാവുന്നതായി തോന്നുന്നു. ഒരു പക്ഷേ മുഖ്യമന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട കേസായതിനാൽ പാർട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദി
തൃശൂർ: ഡബ്ബിങ് ആർട്ടിസ് ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെട്ട വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിനെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ വീണ്ടും മുറുകുന്നു. യുവതിയുമായി എത്തി വാർത്താസമ്മേളനം നടത്തിയ ഭാഗ്യലക്ഷ്മിയെ വിമർശിച്ച് ആരോപണ വിധേയനായ ജയന്തൻ രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് ഭാഗ്യലക്ഷ്മി രംഗത്തുവന്നു. ഇരയെയും കൂട്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്ന് വാർത്താസമ്മേളനം നടത്തിയ ദിവസം തന്നെ അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് വരെ മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചില്ലെന്നാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയം തന്നിട്ടില്ലെന്നാണ് അവർ പറഞ്ഞത്. ഒരു അമാന്തം നടപടികളിലുണ്ടാവുന്നതായി തോന്നുന്നു. ഒരു പക്ഷേ മുഖ്യമന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട കേസായതിനാൽ പാർട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദിക്കുക. അതാവും അൽപം വൈകുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇന്നലേയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അദ്ദേഹവും പോസിറ്റീവായാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വേഗത്തിലാക്കാൻ ശ്രമിക്കാമെന്നും പറഞ്ഞതായും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതേസമയം വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎ. രംഗത്തെത്തി.
നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ടു ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പീഡന വിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസ് പരമാവധി നീട്ടിക്കൊണ്ട് പോയി ഇല്ലാതാക്കാനാണ് സിപിഐ(എം) ജില്ലാ നേതൃത്വം ശ്രമിക്കുകയാണ്. കേസ് അന്വേഷിക്കാനുള്ള സംഘത്തെ തീരുമാനിച്ചത് പൊലീസ് അസോസിയേഷനിലെ സിപിഐ(എം) ഫ്രാക്ഷനാണെന്നും അനിൽ അക്കരെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇങ്ങനെ ഇതേചൊല്ലി വിവാദം മുറുകുന്നതിനിടെ പീഡനക്കേസിൽ അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തിലെ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് രഹസ്യകേന്ദ്രത്തിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ യുവതിയെ വിളിച്ച് സമ്മതം ചോദിച്ചതിനു ശേഷം ഹാജരാവാൻ ആവശ്യപ്പെട്ടത്. പാലക്കാട് എ.എസ്‌പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തലുള്ള സംഘമാണ് കേസന്വഷിക്കുന്നത്. തൃശൂർ സിറ്റി, റൂറൽ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ. നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കുന്നുണ്ട്. ഒല്ലൂർ സി.ഐ കെ.കെ. സജീവും ആലത്തൂർ സി.ഐ എലിസബത്തും സംഘത്തിലുണ്ട്.