- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ തലമുറകളുടെ അന്ത്യവും ഒരു ജനതയുടെ നാശവും ഇരന്നു വാങ്ങരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക; ഏത് നിമിഷവും ആക്രമിക്കാൻ തയ്യാറായി സൈനിക ക്യാമ്പുകൾ; നാലു ദിവസത്തിനകം ഗുവാമിലേക്ക് ബോംബ് വർഷിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയയും; ലോകം യുദ്ധത്തിന് തൊട്ടടുത്ത്
വാഷിങ്ടൺ: ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ ഭാഷയിൽ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കൻ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു. അങ്ങനെ വാക് പോര് അതിരൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് ഗൗരവമുള്ള മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും എത്തിയത്. ഭീഷണി തുടർന്നാൽ നിങ്ങളുടെ തലമുറകളുടെ അന്ത്യവും ജനതയുടെ നാശവും ഇരന്നു വാങ്ങരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ജെയിംസ് മാറ്റിസാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ഇതോടെ യുദ്ധം അനിവാര്യതയാകുന്ന എന്ന തിരിച്ചറിവിൽ ലോകം എത്തുകയാണ്. ഗൂവാം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണി തന്നെയാണ് ഇതിന് കാരണം. പെസഫിക് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാർഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവിടെ. ആണവ മിസൈലുകൾ സജ്ജമാക്കുന്നത
വാഷിങ്ടൺ: ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ ഭാഷയിൽ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കൻ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു. അങ്ങനെ വാക് പോര് അതിരൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് ഗൗരവമുള്ള മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും എത്തിയത്. ഭീഷണി തുടർന്നാൽ നിങ്ങളുടെ തലമുറകളുടെ അന്ത്യവും ജനതയുടെ നാശവും ഇരന്നു വാങ്ങരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ജെയിംസ് മാറ്റിസാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ഇതോടെ യുദ്ധം അനിവാര്യതയാകുന്ന എന്ന തിരിച്ചറിവിൽ ലോകം എത്തുകയാണ്.
ഗൂവാം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണി തന്നെയാണ് ഇതിന് കാരണം. പെസഫിക് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാർഡിന്റേയും ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവിടെ. ആണവ മിസൈലുകൾ സജ്ജമാക്കുന്നതിൽ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഉത്തരകൊറിയൻ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് അഞ്ഞടിച്ചു. ഇതാദ്യമായാണ് കൊറിയൻ വിഷയത്തിൽ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്. കൊറിയക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി ട്രംപ് സൂചിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു സെനറ്റർ വെളിപ്പെടുത്തിയിരുന്നു.
ഉത്തരകൊറിയ അണുബോംബിന്റെ ചെറുരൂപം വികസിപ്പിച്ചതായാണ് റിപ്പോർട്ട്. ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയെ നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെയാണ് 3400 കി.മീറ്റർ അകലെ കിടക്കുന്ന ഗുവാമിലെ വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തുന്നത് പരിശോധിച്ചുവരുകയാണെന്ന് ഉത്തര െകാറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തത്. മധ്യദൂര ഹ്വസോങ്-12 മിസൈൽ പ്രയോഗിച്ച് അതിർത്തി മുഴുവൻ ചുട്ടെരിക്കുമെന്നും ഭീഷണിയുണ്ട്.
അതേസമയം, ഏതാക്രമണവും പ്രതിരോധിക്കാൻ തയാറാണെന്ന് ഗുവാം ഗവർണർ ഇദ്ദീ കാൽവോ വ്യക്തമാക്കി. ഗുവാം അമേരിക്കൻ മണ്ണിലാണ്. ഞങ്ങൾ വെറുമൊരു സൈനികാസ്ഥാനം മാത്രമല്ല -അദ്ദേഹം പറഞ്ഞു. ഏതു നിമിഷവും ആക്രമണത്തിന് തയ്യാറെടുക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി കൊറിയൻ പീപ്ൾസ് ആർമി വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയക്കെതിരായ വീണ്ടുവിചാരമില്ലാത്ത സൈനികപ്രകോപനങ്ങൾ യു.എസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊറിയൻ മേഖലയിലെ യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് കുറവുകൾ പരിഹരിച്ച് രാജ്യത്തെ സായുധസേന ഏതുനിമിഷവും തയാറായിരിക്കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ നിർദ്ദേശം നൽകി.
ജൂലൈ അവസാനം അമേരിക്കയെ മുഴുവൻ വരുതിയിലാക്കുന്ന ഭൂഖണ്ഡാന്തരമിസൈൽ പരീക്ഷിച്ചിരുന്നു ഉത്തര കൊറിയ. തുടർന്ന് യു.എൻ ഉത്തര കൊറിയക്കെതിരെ സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ചു. മിസൈൽ, ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഉത്തര കൊറിയയെ തകർത്തുതരിപ്പണമാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗുവാം ഉത്തരകൊറിയയിൽ നിന്നും 2128 മൈലുകൾ അകലെയുള്ള പ്രദേശമാണ്. ആൻഡേർസൻ എയർ ഫോഴസ്‌ബേസ്, നേവൽ ബേസ് ഗുവാം എന്നിവ ഇവിടെയാണ് നിലകൊള്ളുന്നത്.
അമേരിക്കയുടെ പ്രേരണയ്ക്ക് വഴങ്ങി യുഎൻ അതിന്റെ അധികാരം ദുർവിനിയോഗം ചെയ്താണ് തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കിം ആരോപിച്ചിരുന്നു. അടുത്തിടെ നോർത്തുകൊറിയ നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം അമേരിക്കയെ കടുത്ത പ്രകോപനത്തിലാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ എതിർത്തിട്ടും തങ്ങളുടെ മിസൈൽ -ആണവപരീക്ഷണങ്ങളിൽ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടാണ് കിം പുലർത്തി വരുന്നത്. ഇതാണ് യുദ്ധമെന്ന സാഹചര്യം അനിവാര്യമാക്കുന്നത്.