കൽപ്പറ്റ: വയനാട്ടിൽ അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത ഏഴു പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ സർവ്വത്ര ദുരൂഹത. യത്തീംഖാന അധികൃതരുടെ ഇടപെടലിന് തുടർന്നാണ് സംഭവം പുറം ലോകത്ത് എത്തിയത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ പീഡനം എന്തുകൊണ്ട് ഇതുവരെ യത്തീംഖാന അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന സംശയം സജീവമാണ്. കൊട്ടിയൂരിലെ ഫാ റോബിൻ വടക്കുംചേരിയുടെ പീഡനം വിവാദമായതോടെ പ്രശ്‌നത്തിൽ നിന്ന് തലയൂരാനും കൂടുതൽ വിവാദങ്ങളിലേക്കും പോകാതിരിക്കാനുമുള്ള ശ്രമം നടന്നോ എന്നും പൊലീസ് പരിശോധിക്കും.

കൽപറ്റയ്ക്കു സമീപത്തെ അനാഥാലയത്തിലെ 15 വയസ്സിനുതാഴെയുള്ള കുട്ടികളാണു പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്കു പോകും വഴിയായിരുന്നു പെൺകുട്ടികളെ പീഡിപ്പിച്ചത്. കടയിലേക്കു വിളിച്ചുവരുത്തിയാണ് പീഡനം. മുട്ടിൽ യത്തീംഖാനയിലെ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രാഥമിക അന്വേഷണത്തിൽ യത്തീംഖാനയിലെ ആർക്കും പീഡനവുമായി ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

ജനുവരി മുതലാണ് കുട്ടികൾ പീഡനത്തിനിരയായതെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ അഞ്ചു പ്രതികളുള്ളതായാണുള്ളത്. അനാഥാലയത്തിനു സമീപമുള്ള കടയിലെ ജീവനക്കാരായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആറ് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹോസ്റ്റലിലേക്ക് പോകും വഴിയാണ് പെൺകുട്ടികൾ പീഡനത്തിരയാക്കിയത്. പെൺകുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.  യത്തീംഖാനയിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപമാണ് ഈ കട. കടയിൽ നിന്ന് ഒരു പെൺ കുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അദ്ധ്യാപകർ വിവരം യത്തീംഖാന അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തായത്.

പിന്നാലെ യത്തീംഖാന അഖികൃതർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് എഴ് പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടത്തിയത്. പീഡിപ്പിക്കപ്പെട്ടവരെല്ലാം 15 വയസിൽ താഴെയുള്ളവരാണ്. യത്തീംഖാനയിൽ നിന്ന് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകും വഴിയായായിരുന്നു പീഡനം. പെൺകുട്ടികളെ പ്രതികൾ ഇവരെ പ്രലോഭിപ്പിച്ച് പിഡനത്തിനിരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ആദ്യ പീഡനത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടികൾ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികൾ ചൂണ്ടിക്കാണിച്ചവരെ മുഴുവനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടികൾക്ക് അധികൃതർ കൗൺസിലിങ് നൽകി.