ഇസ്ലാമാബാദ്: ഇസ്രയേലിനെ തകർക്കാൻ ഞങ്ങൾക്കു വെറും 12 മിനിട്ടു മതിയെന്നു പാക്കിസ്ഥാൻ ജോയിന്റ് ചീഫ് സുബൈർ മഹമൂദ് ഹയാത്. ഫലസ്തിനിലെ വിശുദ്ധ നഗരങ്ങൾ ആക്രമിച്ചാൽ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തെ തകർത്തെറിയുമെന്നും ഹയാത് പറയുന്നു.

വെറും 12 മിനിറ്റ് കൊണ്ട് ഇസ്രയേലിനെ തകർക്കാൻ കഴിയുന്ന തരത്തിൽ സൈനിക ശക്തി പാക്കിസ്ഥാനുണ്ടെന്നാണു ഹയാത്തിന്റെ ഭീഷണി.

അറബികളും യഹൂദന്മാരും തമ്മിലുള്ള സംഘർഷമാണ് കാലങ്ങളായി നടക്കുന്ന ഫലസ്തീൻ ഇസ്രയേൽ പ്രശനത്തിന് കാരണം. പാക്കിസ്ഥാനുമായി നയതന്ത്രത്തിന് തയാറായി 1947-ൽ ഇസ്രയേൽ രാഷ്ട്രത്തിന്റെ സ്ഥാപകൻ ഡേവിഡ് ബെൻ ഗുറിയോൺ ടെലിഗ്രാം അയച്ചിരുന്നു. എന്നാൽ പാക് രാഷ്ട്ര സ്ഥാപകൻ മുഹമ്മദ് അലി ജിന്ന ഇതു സ്വീകരിച്ചിരുന്നില്ല. ഇത് ഇസ്രയേൽരാഷ്ട്രത്തെ എതിർക്കുന്നത്തിന്റെ തെളിവാണ് വ്യക്തമാക്കുന്നതെന്നും ഹയാത് പറഞ്ഞു.

കടുത്ത മതവിവേചനമുള്ള രാജ്യമാണു പാക്കിസ്ഥാനെന്നു 1967ൽ ബെൻ ഗുറിയോൺ വിശേഷിപ്പിച്ചിരുന്നു. ഇസ്രയേലിനെതിരായ പാക്കിസ്ഥാന്റെ പ്രസ്താവന കൂടി വന്നതോടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന വിലയിരുത്തലാണു രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.