- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ സ്വത്തുക്കളുടെ പകുതിയിലേറെ കൈവശം വച്ചിരിക്കുന്നത് എട്ട് അതിസമ്പന്നന്മാർ; 100പേരുടെ ലിസ്റ്റെടുത്താൽ 90 ശതമാനം സ്വത്തുക്കളും തീരും; ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ ലക്ഷങ്ങൾ ചത്തൊടുങ്ങുന്ന ഭൂമിയിലെ സ്ഥിതി ഇങ്ങനെയൊക്കെയാണ്
സാമൂഹികവും സാമ്പത്തികവും ശാസ്ത്രീയവും ബൗദ്ധികവുമായ വിവിധ മേഖലകളിൽ ലോകം അനുദിനം പുരോഗതി പ്രാപിക്കുന്നുവെങ്കിലും ഇവിടെ സമ്പത്തിന്റെ കാര്യത്തിൽ ഏറെ അസമത്വമുണ്ട്. പുതിയ റിപ്പോർട്ടുകൾ ഈ സത്യത്തിന് അടിവരയിടുന്നവയാണ്. അതനുസരിച്ച് ലോകത്തിലെ സ്വത്തുക്കളുടെ പകുതിയിലേറെ കൈവശം വച്ചിരിക്കുന്നത് എട്ട് അതിസമ്പന്നന്മാരാണ്. 100പേരുടെ ലിസ്റ്റെടുത്താൽ ലോകത്തിലെ 90 ശതമാനം സ്വത്തുക്കളും തീരുകയും ചെയ്യും. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ ലക്ഷങ്ങൾ ചത്തൊടുങ്ങുന്ന ഭൂമിയിലെ സമ്പദ് വിതരണത്തിന്റെ സ്ഥിതി ഇങ്ങനെയൊക്കെയാണ്. ഓക്സ്ഫാമിൽ നിന്നുള്ള ഏറ്റവും പുതിയ വിശകലനാണിക്കാര്യം വെളിപ്പെടുത്തുന്നത്. ഈ എട്ട് ബില്യണയർമാരുടെയും കൈവശം ഒട്ടാകെ 349.8 ബില്യൺ പൗണ്ട് ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത് ലോകത്തിലെ സമ്പത്തിന്റെ ഏതാണ്ട് പകുതിയാണ്. എന്നാൽ ഭൂമിയിലെ പാവപ്പെട്ടവരടക്കമുള്ള മഹാഭൂരിപക്ഷത്തിന്റെയും കൈയിൽ ഒട്ടാകെ 3.6 ബില്യൺ പൗണ്ട് മാത്രമേയുള്ളൂ. ഭൂമിയിലെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഇത്തരത്തിൽ വിരലിൽ എണ്ണാവുന്നവരുടെ കൈവശം
സാമൂഹികവും സാമ്പത്തികവും ശാസ്ത്രീയവും ബൗദ്ധികവുമായ വിവിധ മേഖലകളിൽ ലോകം അനുദിനം പുരോഗതി പ്രാപിക്കുന്നുവെങ്കിലും ഇവിടെ സമ്പത്തിന്റെ കാര്യത്തിൽ ഏറെ അസമത്വമുണ്ട്. പുതിയ റിപ്പോർട്ടുകൾ ഈ സത്യത്തിന് അടിവരയിടുന്നവയാണ്. അതനുസരിച്ച് ലോകത്തിലെ സ്വത്തുക്കളുടെ പകുതിയിലേറെ കൈവശം വച്ചിരിക്കുന്നത് എട്ട് അതിസമ്പന്നന്മാരാണ്. 100പേരുടെ ലിസ്റ്റെടുത്താൽ ലോകത്തിലെ 90 ശതമാനം സ്വത്തുക്കളും തീരുകയും ചെയ്യും. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ ലക്ഷങ്ങൾ ചത്തൊടുങ്ങുന്ന ഭൂമിയിലെ സമ്പദ് വിതരണത്തിന്റെ സ്ഥിതി ഇങ്ങനെയൊക്കെയാണ്. ഓക്സ്ഫാമിൽ നിന്നുള്ള ഏറ്റവും പുതിയ വിശകലനാണിക്കാര്യം വെളിപ്പെടുത്തുന്നത്.
ഈ എട്ട് ബില്യണയർമാരുടെയും കൈവശം ഒട്ടാകെ 349.8 ബില്യൺ പൗണ്ട് ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത് ലോകത്തിലെ സമ്പത്തിന്റെ ഏതാണ്ട് പകുതിയാണ്. എന്നാൽ ഭൂമിയിലെ പാവപ്പെട്ടവരടക്കമുള്ള മഹാഭൂരിപക്ഷത്തിന്റെയും കൈയിൽ ഒട്ടാകെ 3.6 ബില്യൺ പൗണ്ട് മാത്രമേയുള്ളൂ. ഭൂമിയിലെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഇത്തരത്തിൽ വിരലിൽ എണ്ണാവുന്നവരുടെ കൈവശം സമ്പത്തിന്റെ പകുതിയിലേറെ കേന്ദ്രീകരിച്ചിരിക്കുന്നതാണെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുകെയിലെ എക്സിക്യൂട്ടീവുകൾക്ക് നൽകുന്ന പരിധി വിട്ട ശമ്പളം നിയന്ത്രാതീതമായെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.
ഓക്സ്ഫാം തയ്യാറാക്കിയ സമ്പന്നരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ്. 61.6 ബില്യൺപൗണ്ടിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.ഫാഷൻ ചെയിനായ സാറയുടെ സ്ഥാപകനായ അമാൻസിയോ ഓർടെഗയാണ് സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 55 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി. മഹാനായ യുഎസ് നിക്ഷേപകൻ വാറൻ ബഫെറ്റാണ് 49.9 ബില്യൺ പൗണ്ടിന്റെ സമ്പത്തുമായി മൂന്നാംസ്ഥാനത്തുള്ളത്.കാർലോസ് സ്ലിം ഹെലു 41 ബില്യൺ പൗണ്ടുമായി നാലാംസ്ഥാനത്തും ആമസോണിന്റെ ജെഫ് ബെസോസ് അഞ്ചാംസ്ഥാനത്തും(37.1ബില്യൺ പൗണ്ട്), ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് (36.6 ബില്യൺ പൗണ്ട്), ഒറാക്കിളിലെ ലാറി എല്ലിസൻ(35.8 ബില്യൺ പൗണ്ട്), മൈക്കൽ ബ്ലൂംബർഗ് (32.8 ബില്യൺ പൗണ്ട്) തുടർന്നുള്ള സ്ഥാനങ്ങളിലും നിലകൊള്ളുന്നു. അതായത് ഈ എട്ടു പേരുടെ കൈവശമാണ് ഭൂമിയിലെ സമ്പത്തിന്റെ പകുതിയിലേറെയും കേന്ദ്രീകരിച്ചിരിക്കുന്നത്.
സ്വിസ് സ്‌കൈ റിസോർട്ടായ ഡാവോസിൽ വച്ച് ചേർന്ന ഗ്ലോബൽ എലൈറര്റ് മീറ്റിംഗിൽ വച്ചാണീ റിപ്പോർട്ട് റിലീസ് ചെയ്തിരിക്കുന്നത്. വർഷം തോറും ചേരുന്ന സമ്പന്നർമാരുടെ ഈ യോഗത്തിൽ രാഷ്ട്രീയക്കാരും വ്യവസായങ്ങളുടെ തലവന്മാരും കോർപറേറ്റ് തലവന്മാരും ബാങ്കർമാരും നയതന്ത്രജ്ഞന്മാരും സെലിബ്രിറ്റികളും പങ്കെടുക്കാറുണ്ട്. ലോകത്തിലെ 99 ശതമാനം പേരുടെ കൈവശമുള്ള സമ്പത്ത് വെറും ഒരു ശതമാനം പേർ കൈവശം വച്ചിരിക്കുന്നുവെന്നാണ് ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വളരെ കുറച്ച് പേർ ഇത്തരത്തിൽ ഭൂരിഭാഗവും സമ്പത്ത് കൈവശംവച്ചിരിക്കുന്നത് തികച്ചും ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യമാണെന്നാണ് ഓക്സ്ഫാമിന്റെ യുകെയിലെ ചീഫ് എക്സിക്യൂട്ടീവായ മാർക്ക് ഗോൾഡ്റിങ് പറയുന്നത്. യുകെയിലെ 100 ചീഫ് എക്സിക്യൂട്ടീവുകൾക്ക് സാധാരണ തൊഴിലാളിയേക്കാൾ 129 ഇരട്ടി ശമ്പളമുണ്ടെന്നും ഓക്സ്ഫാം റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.