- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ മുഴുവൻ ഒരുനിമിഷം കൊണ്ട് നശിപ്പിക്കാൻ കഴിയുന്ന രഹസ്യ കോഡുകൾ ട്രംപിനു കൈമാറുമ്പോൾ ഒബാമയുടെ കൈകൾ വിറച്ചു; ചിലരെ വല്ലാതെ വെറുക്കുന്ന ട്രംപ് അമേരിക്കയുടെ രഹസ്യ കോഡുകൾ സൂക്ഷിച്ചിരിക്കുന്നതിൽ അസ്വസ്ഥരായി ലോക നേതാക്കളും
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വഭാവം ഇതുവരെ ആർക്കും ശരിയായി ഉൾക്കൊള്ളനായിട്ടില്ല. ചിലരോട് ഗാഢമായ സ്‌നേഹവും മറ്റു ചിലരോട് അന്ധമായ വിരോധവും വച്ചുപുലർത്തുന്ന ട്രംപിന്റെ കൈകളിലേക്ക് ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ആണവ രഹസ്യ കോഡുകൾ കൈമാറുമ്പോൾ, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കൈകൾ വിറച്ചതും മറ്റൊന്നും കൊണ്ടല്ല. അമേരിക്കൻ ഭരണാധികാരികൾ കൈമാറുന്ന രഹസ്യത്തിന്റെ സുരക്ഷ ട്രംപിന്റെ കൈകളിൽ എത്രത്തോളം ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ ലോക നേതാക്കൾക്കും ആശങ്കയുണ്ട്. ട്രംപിനെ തനിക്ക് വിശ്വാസമില്ലെന്ന് ഒബാമ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രചാരണ വേളയിൽ പ്രത്യേകിച്ചും. അത്രയ്ക്കും വിശ്വാസമില്ലാത്തയാളുടെ കൈകളിലേക്ക് രഹസ്യ കോഡുകൾ കൈമാറുമ്പോൾ ഒബാമ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂക്കത്ത് ശുണ്ഠിയുമായി നടക്കുന്ന ട്രംപ് രഹസ്യ കോഡുകൾ എത്രത്തോളം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഒബാമയ്ക്ക് വിശ്വാസമില്ല. ട്രംപിന്റെ കൈകളിലേക്ക് രഹസ്യ കോഡുകൾ കൈമാറുന്നത് സംബന്ധിച്ച് ഭരണം കൈമാറുന്നതിന
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വഭാവം ഇതുവരെ ആർക്കും ശരിയായി ഉൾക്കൊള്ളനായിട്ടില്ല. ചിലരോട് ഗാഢമായ സ്‌നേഹവും മറ്റു ചിലരോട് അന്ധമായ വിരോധവും വച്ചുപുലർത്തുന്ന ട്രംപിന്റെ കൈകളിലേക്ക് ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ആണവ രഹസ്യ കോഡുകൾ കൈമാറുമ്പോൾ, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കൈകൾ വിറച്ചതും മറ്റൊന്നും കൊണ്ടല്ല. അമേരിക്കൻ ഭരണാധികാരികൾ കൈമാറുന്ന രഹസ്യത്തിന്റെ സുരക്ഷ ട്രംപിന്റെ കൈകളിൽ എത്രത്തോളം ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ ലോക നേതാക്കൾക്കും ആശങ്കയുണ്ട്.
ട്രംപിനെ തനിക്ക് വിശ്വാസമില്ലെന്ന് ഒബാമ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രചാരണ വേളയിൽ പ്രത്യേകിച്ചും. അത്രയ്ക്കും വിശ്വാസമില്ലാത്തയാളുടെ കൈകളിലേക്ക് രഹസ്യ കോഡുകൾ കൈമാറുമ്പോൾ ഒബാമ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂക്കത്ത് ശുണ്ഠിയുമായി നടക്കുന്ന ട്രംപ് രഹസ്യ കോഡുകൾ എത്രത്തോളം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഒബാമയ്ക്ക് വിശ്വാസമില്ല.
ട്രംപിന്റെ കൈകളിലേക്ക് രഹസ്യ കോഡുകൾ കൈമാറുന്നത് സംബന്ധിച്ച് ഭരണം കൈമാറുന്നതിന് ആഴ്ചകൾക്ക് മുന്നെ ഒബാമ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പഴയ പത്ത് ന്യൂക്ലിയർ ലോഞ്ച് ഓഫീസർമാരോട് ഒബാമ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇത്രയും മാരകമായ ആയുധങ്ങളുടെ നിയന്ത്രണശേഷി കൈകാര്യം ചെയ്യുന്നയാൾ പാകതയോടെ കാര്യങ്ങൾ വിലയിരുത്തുന്നയാളായിരിക്കണമെന്ന് അവർ ഒബാമയെ അറിയിച്ചു. ഇത്തരം യോഗ്യതകളൊന്നും ഇല്ലാത്തയാളാണ് ട്രംപെന്നും അവർ വിശദമാക്കിയതായാണ് സൂചന.
വിദഗ്ധാഭിപ്രായം കേൾക്കാനുള്ള സന്നദ്ധതയോ തെറ്റായ വിവരങ്ങൾപോലും പുനരാലോചനയില്ലാതെ വിശ്വസിക്കുക തുടങ്ങിയ ശീലങ്ങളാണ് ട്രംപിനുള്ളതെന്ന് അവർ ഒബാമയെ ഉപദേശിച്ചു. രാജ്യാന്തര കാര്യങ്ങളിലോ പ്രതിരോധ കാര്യങ്ങളിലോ വേണ്ടത്ര ധാരണയില്ലാത്തതും ട്രംപിന്റെ പോരായ്മകളാണ്. പ്രതിരോധ കാര്യത്തിൽ ട്രംപിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ലെന്നും അവർ സൂചിപ്പിക്കുന്നു.
അമേരിക്കയുടെ ആണവായുധശേഷി വർധിപ്പിക്കണമെന്ന അഭിപ്രായപ്പെടുന്ന അതേ നാവുകൊണ്ടുതന്നെ, ലോകം ആയുധക്കാര്യത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്നും ട്രംപ് വാദിക്കുന്നു.