പ്രസവം കഴിഞ്ഞാൽ ആരുമൊന്ന് വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ 135 കിലോ കൂടിയാൽ എന്തായിരിക്കും സ്ഥിതി..? ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള മൂറൂപ്നയിലെ 23കാരി നതാലി ബുർടിനയുടെ ദുരവസ്ഥയായിരുന്നു. എന്നാൽ തന്റെ തടി കുറച്ച് സ്ലിമ്മാകാൻ തീരുമാനിച്ചിറങ്ങിയ നതാലി സോഫ്റ്റ് ഡ്രിങ്ക് മാറ്റി വെള്ളം കുടിയും നടപ്പും മാത്രം ചെയ്തതിലൂടം 60 കിലോയ്ക്കടുത്താണ് കുറച്ചിരിക്കുന്നത്. തടിയുള്ള കാലത്തും തടിയ കുറച്ച കാലത്തുമുള്ള നതാലിയുടെ വ്യത്യസ്തങ്ങളായ രണ്ട് ചിത്രങ്ങൾ കണ്ടാൽ ഇത് ഒരാളുടേതാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുമെന്നുറപ്പാണ്. തടി നിയന്ത്രണം വിട്ട് വർധിച്ചതോടെ കണ്ണാടിക്ക് മുന്നിൽ പോയി നിൽക്കാൻ താൻ ലജ്ജിച്ചിരുന്നുവെന്നാണീ യുവതി വെളിപ്പെടുത്തുന്നത്.

നതാലിയുടെ മകനായ ലേട്ടന് നിർഭാഗ്യവശാൽ ഓട്ടിസം ബാധിച്ചിരിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ കുട്ടിയെ തന്റെ അമിതമായ തടി വച്ച് മാനേജ് ചെയ്യുകയെന്നത് ഈ യുവതിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ കാര്യമാവുകയും ചെയ്തതോടെയാണ് തടി കുറയ്ക്കുകയെന്നത് ഈ യുവതിക്ക് അത്യാവശ്യമായിത്തീർന്നത്. തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ തടി കുറച്ച നതാലി തന്റെ സ്ലിമ്മായ ചിത്രങ്ങൾ അഭിമാനത്തോടെ ഇൻസ്റ്റാഗ്രാമിൽ ഇടാനും തുടങ്ങിയിട്ടുണ്ട്. അന്ന് തടി കൂടിയ കാലത്ത് തനിക്കൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ദുഃഖിച്ചിരിക്കാനെ കഴിഞ്ഞിരുന്നുള്ളുവെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ന് നഷ്ടപ്പെട്ട ഊർജം തിരിച്ച് കിട്ടിയിരിക്കുകയാണ്.

ലേട്ടനെ ഗർഭം ധരിച്ച് 20ാം വയസിൽ തനിക്ക് തടി കൂടാൻ തുടങ്ങിയിരുന്നുവെന്ന് നതാലി വെളിപ്പെടുത്തുന്നു. തുടർന്ന് രക്തസമ്മർദവും വർധിച്ചിരുന്നു. ലേട്ടന് ജനിച്ചപ്പോൾ നാല് കിലോ തൂക്കമുണ്ടായിരുന്നു. അമ്മയായ ആദ്യനാളുകളിൽ തന്നെ അവനെ പരിപാലിക്കാൻ നതാലി ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ യുവതി തടി കുറച്ച് ആകെ മാറിയതോടെ വിഷമങ്ങൾ അകന്ന് പോവുകയും ചെയ്തു. ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുകയും ദിവസവും നന്നായി നടക്കുകയും ചെയ്തതോടെയാണ് നതാലിയുടെ തടി കുറയാനാരംഭിച്ചത്.തന്റെ മകനെ ബഗിയിലിരുത്തി ഷെപ്പാർട്ടനിലെ വിക്ടോറിയ പാർക്ക് ലെയ്ക്കിൽ ദിവസവും രണ്ട് കിലോമീറ്ററുകളോളം നടക്കുകയായിരുന്നു യുവതി ചെയ്തിരുന്നത്. ആദ്യം ഈ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ പ്രയാസമേറെയായിരുന്നു. തുടർന്ന് കാര്യങ്ങൾ മെച്ചപ്പെട്ട് വരുകയായിരുന്നു. പിന്നീട് ജിമ്മിൽ ചേരാനുള്ള നിർണാകമായ തീരുമാവും നതാലി എടുത്തിരുന്നു.

നിലവിൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം നതാലി ജിമ്മിൽ പോകുന്നുണ്ട്. ഇപ്പോൾ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുകയും വെള്ളം കുടിക്കുകയുമാണ് ഇവർ ചെയ്യുന്നത്. സോഫ്റ്റ് ഡ്രിങ്ക്സും ജങ്ക് ഫുഡുകളും പാടെ ഉപേക്ഷിക്കുകയും ചെയ്തു.