- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും തൂക്കമുള്ള യുവതി 25 കൊല്ലമായി വീടിന് പുറത്തിറങ്ങിയിട്ടില്ല; 500 കിലോ ഭാരവുമായി കിടക്കയിൽ തന്നെ ഒരു ജീവിതം
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും തൂക്കമുള്ള സ്ത്രീയാണ് ഈജിപ്തിലെ ഇമാൻ അഹമ്മദ് അബ്ദുലാറ്റി എന്ന 36കാരി.500 കിലോ ഭാരമുള്ള ഇവർ 25 കൊല്ലമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. കിടക്കയിൽ തന്നെ വീർപ്പ് മുട്ടിക്കഴിയാൻ വിധിക്കപ്പെട്ട ഒരു ജീവിതത്തിന്റെ കഥയാണിത്. ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ഇമാൻ കഴിയുന്നത്. ഭക്ഷണം കഴിക്കൽ, വസ്ത്രം മാറ്റൽ, ശരീരം വൃത്തിയാക്കൽ തുടങ്ങിയ ദിനചര്യകൾ ഇവർ നിർവഹിക്കുന്നത് അമ്മയുടെയും സഹോദരി ചായ്മാ അബ്ദുലാറ്റിയുടെയും സഹായത്തോടെയാണ്. ജനിക്കുമ്പോൾ തന്നെ അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു ഇമാനെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ മന്ത് രോഗത്തിനും ഇവർ ചികിത്സിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരം അതിന് കഴിയുന്നതിനേക്കാൾ കൂടുതൽ ജലം ശേഖരിക്കുന്നതാണ് ഈ പ്രയാസങ്ങൾക്ക് കാരണമെന്നായിരുന്നു ഒരു പറ്റം ഡോക്ടർമാർ വിധിയെഴുതിയത്. കനത്ത ശരീരം ഭാരം കാലുകൾക്ക് താങ്ങാൻ സാധിക്കാത്തതിനാൽ കൊച്ചു കുട്ടിയെ പോലെ കൈകൾ കുത്തി നിരങ്ങിയാണ് ഈ യുവതി അത്യാവശ്യ കാര്യങ്ങൾക്ക് ചലിക്കുന്നത്. 11 വയസായപ്പോൾ തന്നെ തന്റെ ശരീരത്
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും തൂക്കമുള്ള സ്ത്രീയാണ് ഈജിപ്തിലെ ഇമാൻ അഹമ്മദ് അബ്ദുലാറ്റി എന്ന 36കാരി.500 കിലോ ഭാരമുള്ള ഇവർ 25 കൊല്ലമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. കിടക്കയിൽ തന്നെ വീർപ്പ് മുട്ടിക്കഴിയാൻ വിധിക്കപ്പെട്ട ഒരു ജീവിതത്തിന്റെ കഥയാണിത്. ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ഇമാൻ കഴിയുന്നത്. ഭക്ഷണം കഴിക്കൽ, വസ്ത്രം മാറ്റൽ, ശരീരം വൃത്തിയാക്കൽ തുടങ്ങിയ ദിനചര്യകൾ ഇവർ നിർവഹിക്കുന്നത് അമ്മയുടെയും സഹോദരി ചായ്മാ അബ്ദുലാറ്റിയുടെയും സഹായത്തോടെയാണ്. ജനിക്കുമ്പോൾ തന്നെ അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു ഇമാനെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ മന്ത് രോഗത്തിനും ഇവർ ചികിത്സിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരം അതിന് കഴിയുന്നതിനേക്കാൾ കൂടുതൽ ജലം ശേഖരിക്കുന്നതാണ് ഈ പ്രയാസങ്ങൾക്ക് കാരണമെന്നായിരുന്നു ഒരു പറ്റം ഡോക്ടർമാർ വിധിയെഴുതിയത്.
കനത്ത ശരീരം ഭാരം കാലുകൾക്ക് താങ്ങാൻ സാധിക്കാത്തതിനാൽ കൊച്ചു കുട്ടിയെ പോലെ കൈകൾ കുത്തി നിരങ്ങിയാണ് ഈ യുവതി അത്യാവശ്യ കാര്യങ്ങൾക്ക് ചലിക്കുന്നത്. 11 വയസായപ്പോൾ തന്നെ തന്റെ ശരീരത്തിന്റെ ഭാരം പേറി നിൽക്കാൻ സാധിക്കാത്ത അവസ്ഥ ഇമാന് ഉണ്ടായിത്തുടങ്ങിയിരുന്നു.ഇതേ സമയം പ്രാഥമിക വിദ്യാലയത്തിൽ പോകുന്നത് ഇമാൻ നിർത്തുകയും ചെയ്തിരുന്നു.ഇതിനിടെ ഉണ്ടായ സെറിബ്രൽ സ്ട്രോക്ക് മൂലം ഇവർ കിടക്കയിൽ തന്നെ ദീർഘകാലം കഴിയേണ്ടി വരുകയും തൂക്കം വീണ്ടും പരിധി വിട്ട് വർധിക്കുകയുമായിരുന്നു.
അന്ന് മുതൽ തന്റെ മുറിക്ക് പുറത്തിറങ്ങാത്ത അവസ്ഥയിലാണ് യുവതി കഴിയുന്നത്. ഇതേ സമയം ശരീരം ഒരു ബലൂണിന് സമാനമായി വീർത്തുകൊണ്ടിരിക്കുകയുമാണ്... ഇവരുടെ സ്ഥിതി അന്നന്ന് വഷളായി വരുന്ന സാഹചര്യത്തിൽ ബന്ധുക്കൾ ചികിത്സാ സഹായത്തിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫറ്റാഹ് എൽ സിസിക്ക് ഒരു ഓൺലൈൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഇവർ വേണ്ടത്ര ചികിത്സ ലഭിക്കാതെ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോവിലുള്ള മാഡി മിലിട്ടി ഹോസ്പിറ്റലിൽ വച്ച് മരിക്കുമോയെന്നാണ് ബന്ധുക്കൾ ഇപ്പോൾ ആശങ്കപ്പെടുന്നത്.