- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മേഖലയൊന്നാകെ നാശത്തിന്റെ വക്കിൽ; അതിവേഗം അപ്രത്യക്ഷമാകുന്നത് മറ്റെവിടെയും കാണാത്ത ആയിരകണക്കിന് സസ്യ, ജന്തുവിഭാഗങ്ങൾ; വനനശീകരണത്തിന്റെ കൂടെ വിനാശകാരികളായ അധിനിവേശ സസ്യങ്ങൾ പടർന്നു പിടിച്ചത് നാശത്തിന് ആക്കം കൂട്ടുന്നു; ഒന്നും അറിയാത്ത മട്ടിൽ വനം പരിസ്ഥിതി മന്ത്രാലയം
കൽപ്പറ്റ: അധിനിവേശ സസ്യങ്ങൾ പശ്ചിമഘട്ട ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നു. അധിവേഗത്തിലാണ് അധിനിവേശ ചെടികളുടെ വ്യാപനം നടക്കുന്നത്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നിന്നും മറുനാടൻ മലയാളിക്ക് ലഭിച്ച വിവരമനുസരിച്ച് 89 ഇനം അധിനിവേശ സസ്യങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. അതിൽ 19 എണ്ണം പരിസ്ഥിതിയെ വൻ തോതിൽ നശിപ്പിക്കുന്ന തരത്തിൽ പെട്ടതാണ് . 1809 ൽ ബ്രിട്ടനിലെ ക്യൂ (Kew) ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും കൽക്കത്ത ബൊട്ടാനിക്കൽ ഗാർഡനിലേക്ക് കൊങ്ങിണിപ്പൂ (Lantana), അരിപ്പൂ, ചുള്ളിപ്പൂ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നവ എത്തിയതാണ് ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ അധിനിവേശം. ഈ ചെടി 150 ഓളം തരത്തിലാണ് കാണപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെത്തിയ ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച (Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (Chromolaena odorata) എന്നാണ്. ആസ്സാമിൽ നിന്നും യുദ്ധത്തിനു പോയ പട്ടാളക്കാരുടെ പക്കൽ നിന്നുമാണ് ഇത് ഇന്ത്യയിലെത്തിയതെന്നു പറയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പ്രസ
കൽപ്പറ്റ: അധിനിവേശ സസ്യങ്ങൾ പശ്ചിമഘട്ട ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നു. അധിവേഗത്തിലാണ് അധിനിവേശ ചെടികളുടെ വ്യാപനം നടക്കുന്നത്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നിന്നും മറുനാടൻ മലയാളിക്ക് ലഭിച്ച വിവരമനുസരിച്ച് 89 ഇനം അധിനിവേശ സസ്യങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. അതിൽ 19 എണ്ണം പരിസ്ഥിതിയെ വൻ തോതിൽ നശിപ്പിക്കുന്ന തരത്തിൽ പെട്ടതാണ് . 1809 ൽ ബ്രിട്ടനിലെ ക്യൂ (Kew) ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും കൽക്കത്ത ബൊട്ടാനിക്കൽ ഗാർഡനിലേക്ക് കൊങ്ങിണിപ്പൂ (Lantana), അരിപ്പൂ, ചുള്ളിപ്പൂ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നവ എത്തിയതാണ് ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ അധിനിവേശം. ഈ ചെടി 150 ഓളം തരത്തിലാണ് കാണപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെത്തിയ ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച (Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (Chromolaena odorata) എന്നാണ്. ആസ്സാമിൽ നിന്നും യുദ്ധത്തിനു പോയ പട്ടാളക്കാരുടെ പക്കൽ നിന്നുമാണ് ഇത് ഇന്ത്യയിലെത്തിയതെന്നു പറയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യാപനം കേരളത്തിൽ പ്രകടമായ കാലമായതുകൊണ്ട് , പെട്ടന്ന് പടർന്ന് പിടിച്ച ചെടിക്കും 'കമ്മ്യൂണിസ്റ്റ് ' എന്ന പേര് വന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളായ ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ജന്മദേശമെന്നു കരുതുന്നു.
നീണ്ടു നിൽക്കുന്ന അലർജിയും, ത്വക് രോഗങ്ങളും വരുത്തുന്ന മറ്റൊരു അപകടകാരിയായ ചെടിയാണ് പാർത്തനീയം. തെക്കേ അമേരിക്ക പോലുള്ള രാജ്യങ്ങളിലായിരുന്നു ഇവകണ്ടിരുന്നത് . 1955 കാലത്ത് പൂനയിലിറക്കിയ ഗോതമ്പു ചാക്കുകളിലൂടെ ഇന്ത്യയിലെത്തിയതായി അനുമാനിക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ എല്ലായിടത്തും ഇതിന്റെ സാന്നിധ്യമെത്തിയിട്ടുണ്ട്. പൂമ്പൊടി വായുവിലൂടെ കിലോമീറ്ററുകളോളം ഇവ സഞ്ചരിക്കുന്നു.
ധൃതരാഷ്ട്രപച്ചയാണ് (Mikania Micrantha) കൃഷികളെ ബാധിക്കുന്ന മാരകമായ വള്ളിച്ചെടി, മൈക്കേനിയ, അമേരിക്കൻ വള്ളി, കൈപ്പുവള്ളി എന്നിങ്ങനെ അറിയപ്പെടുന്ന ഇതിന്റെ ജന്മദേശം മധ്യ അമേരിക്കയും തെക്കേ അമേരിക്കയുമാണ് . 24 മണിക്കൂർ കൊണ്ട് പത്ത് സെന്റീമീറ്റർ വരെ വളരാൻ ഇതിന് കഴിവുണ്ട്. ചെറുകൃഷികൾ മുതൽ തെങ്ങിനെ വരെ ചുറ്റിവരിഞ്ഞ് നശിപ്പിക്കാനിതിന് ചുരുങ്ങിയ കാലമെ ആവശ്യമുള്ളൂ. തൊട്ടാവാടി കുടുംമ്പത്തിൽ പെട്ട ചെടിയാണ് ആന തൊട്ടാവാടി (giant sensitive Plant) ബ്രസ്സിലിൽ നിന്നുമാണ് ഇത് ഇവിടെയെ ത്തിയത്. മൈമോസിൽ എന്ന വിഷ മടങ്ങിയതിനാൽ മുള്ളു തട്ടിയാൽ നീർക്കെട്ട്, ശ്വാസതടസ്സം, വിറയൽ, മൃഗങ്ങൾക്ക് തീറ്റയെടുക്കാതിരിക്കൽ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇവയു ണ്ടാക്കുന്നു.
മെക്‌സിക്കോ കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നെത്തിയ ഭംഗിയുള്ള ചെറിയ മഞ്ഞപുഷ്പങ്ങളുള്ള ചെടിയാണ് സിങ്കപ്പൂർ ഡെയ്‌സി ചെടി. കാതിൽപ്പൂ, കന്മൽപ്പൂ എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. വന്യമായി വെളിംപ്രദേശങ്ങളിലും, റോഡ് സൈഡുകളിലും വനങ്ങളിലും പടർന്നു വളരുന്നു. മഞ്ഞക്കൊന്ന (സെന്ന) പോലുള്ള വ്യക്ഷങ്ങൾ വയനാട്ടിലേയും, അട്ടപ്പാടിയിലേയും വനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും വൻതോതിൽ വളർന്ന് നിറയുന്നുണ്ട്. അമേരിക്കയിൽ നിന്നും എത്തിപ്പെട്ട സെന്ന എന്ന കളച്ചെടിയാണിത്.പ്രാദേശീക മായി മഞ്ഞക്കൊന്ന എന്ന പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്.ഇടത്തരം വൃഷത്തോളം വലുതാവുന്ന സെന്ന ഇരുപത്തി അഞ്ച് അടിയോളം ഉയരം വച്ചു കാണുന്നുണ്ട്.മരത്തിന് മഞ്ഞപുഷ്പങ്ങളും കഷ്ടിച്ച് ഒരടിയോളം നീളമുള്ള ഉരുണ്ട കായ്കളുമാണുള്ളത്. അപാരമായ പ്രതിരോധശേഷിയുള്ള സെന്നയെ ഒരു കീടങ്ങളും ആക്രമിക്കുകയില്ല.
ഇതിന്റെ ഇലകളോ കായകളോ ആന മുതൽ ഒരു ജീവിയും ഭക്ഷണമാക്കുന്നില്ല. ഇതിൽ വിഷാംശമുള്ളതായാണ് കേരള വന ഗവേഷണ കേന്ദ്രം(KFRI) അറിയിച്ചിരിക്കുന്നത്. വർഷാവർഷം ഓരോ ചെടിയിലും ആയിരക്കണക്കിന് കായ്കളാണ് ഉണ്ടാകുന്നത് ഇത് മുഴുവനും മണ്ണിൽ വീണു മുളക്കുന്നു .സെന്നയുള്ള ഭാഗങ്ങളിൽ പുല്ലടക്കം ഒരു ചെടികളും വളരുകയില്ല. നിലവിൽ വനം വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സെന്നയെ നശിപ്പിക്കുക എന്നതാണ് ഇതിന്റെ ഭാഗമായി തോലു നീക്കം ചെയ്യൽ, മരം മുറിക്കൽ എന്നീ ന ട പ ടി കൾക്ക് വിധേയമാക്കിയെങ്കിലും ഓരോ ചുവട്ടിൽനിന്നും ഇരുപതും ഇരുപത്തി അഞ്ചും പുതുമുളകളാണ് മുളച്ചു പൊന്തിയത്.
ഇതിനെ നശിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം പറിച്ചു നശിപ്പിക്കുക എന്ന താണ് എന്നാൽ നിലവിലുള്ള വന്യജീവി സങ്കേത നിയമ പ്രകാരം സങ്കേതത്തിലെ ഒരു പുൽനാമ്പു വരെ പറിക്കണമെങ്കിൽ ദേശീയ വനനിയമത്തിൽ മാറ്റം വരുത്തണം. മുത്തങ്ങ ഡിവിഷനിലെ മൃഗങ്ങളുടെ പ്രധാന താവളങ്ങളായ കാക്കപ്പാടം, അയമങ്കലം എന്നിവിടങ്ങളിൽ സെന്ന വൻതോതിൽ വ്യാപിച്ചിരിക്കുകയാണ്.കൂട്ടംകൂടി നിൽക്കുന്നതിനാൽ ആന തുടങ്ങിയ മൃഗങ്ങളുടെ സഞ്ചാരം അടഞ്ഞിരിക്കുകയാണ്.ഇത്തരത്തിൽ ഭക്ഷണ ദൗർലഭ്യം നേരിട്ടതോടെ വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. മാൻ തുടങ്ങിയ മ്യഗങ്ങളുടെ സാമീപ്യം മാംസഭുക്കുകളായ മൃഗങ്ങൾക്ക് അനുവാര്യമാണ്.ഇതു പുലി തുടങ്ങിയ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്താൻ കാരണമാകുന്നുണ്ട് .
ജലാശയങ്ങൾക്ക് ഭീഷണിയായ സസ്യങ്ങൾ വേറെയുമുണ്ട്. അതിൽ പെട്ടതാണ് കുളവാഴ (water Hyacinth) കാക്കപ്പോള, കരിംകൂള, പായൽപ്പൂഎന്നീ പേരുകളിലറിയപ്പെടുന്ന കളചെടിയും ആഫ്രിക്കൻ പായലും ഇവ കേരളത്തിലെ ജലാശയങ്ങളിൽ വ്യാപകമായിട്ടുണ്ട് . സൂര്യ പ്രകാശം കടത്തിവിടാത്ത തരത്തിൽ ജലാശയങ്ങളിൽ നിറയുന്നതോടെ മത്സ്യമടക്കമുള്ള ജലജീവികൾക്ക് പ്രജനനത്തിനും ആഹാര സമ്പാധനത്തിനും വലിയ പ്രതിസന്ധിയാണ് ഇവ സൃഷ്ടിക്കുന്നത്. അധിനിവേശ സസ്യങ്ങൾക്ക് മിക്കതിനും കീട പ്രതിരോധവും വിഷാംശവുമുള്ളതുകൊണ്ട് മ്യഗങ്ങളോ മറ്റു ജീവികളോ ഇതിനെ സ്പർശിക്കാൻ മിനക്കെടാറില്ല.
ലോകത്തിലെ തന്നെ അപൂർവ്വ സസ്യലതാതികൾ കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് പശ്ചിമഘട്ട മലനിരകളും, താഴ്‌വാര പ്രദേശങ്ങളും, ജലാശയങ്ങളും. ഇത്തരത്തിലുള്ള വിനാശകാരികളായ സസ്യങ്ങൾ നിറയുന്നതോടെ തനതു ജനുസിൽ പെട്ട സസ്യങ്ങളും പക്ഷിമൃഗാദികളും ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാകാൻ സാദ്ധ്യതയുണ്ട്. ഇതിനെ നശിപ്പിക്കാനുള്ള പദ്ധതികളും ബോധപൂർവ്വമായ നടപടികളും പരിസ്ഥിതി വകുപ്പോ, വനം മന്ത്രാലയമോ ഉത്തരവാദപ്പെട്ടവരോ കൈക്കൊണ്ടിട്ടില്ലയെന്നത് അതീവ ഗൗരവമുള്ള കാര്യവും പ്രകൃതി സ്‌നേഹികളെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യണ്ട വിഷയമാണ്.