വാജ്‌പേയി സർക്കാരിന്റെ കാലാത്താണ് ജിഎസ്ടി എന്ന ആശയം കേന്ദ്രസർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ പിന്നീട് വന്ന യൂപിഎ സർക്കാരും 2014ൽ വന്ന എൻഡിയെ സർക്കാരും ജിഎസ്ടി ബില്ലുമായി രംഗത്തു വന്നു. മന്മോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 2011ൽ ജിഎസ്ടി ബില്ലുമായി രംഗത്ത് വന്നപ്പോൾ അത് എണ്ണ കമ്പനികളെയും മദ്യ കമ്പനികളെയും രക്ഷിച്ചു കൊണ്ടായിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പാടാക്കിയപ്പോൾ അതിൽ നിന്നും ഈ രണ്ട് കൂട്ടരെയും ഒഴിവാക്കാൻ യുപിഎ സർക്കാർ മറന്നില്ല.

പെട്രോളിയം, ഹൈ സ്പീഡ് ഡീസൽ, മോട്ടോർ സ്പിരിറ്റ് (പെട്രോൾ), നാച്ചുറൽ ഗ്യാസ്, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ, മദ്യം എന്നിവ ഒഴികെയുള്ള സധനങ്ങളുടെ വിൽപ്പനയ്ക്കും വിതരണത്തിനുമാണ് യുപിഎ സർക്കാർ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്നാൽ പിന്നീട് വന്ന എൻഡിഎ സർക്കാർ എണ്ണ കമ്പനിക്ക് അനുകൂലമായ ഈ നീക്കത്തെ അട്ടിമറിച്ചു. എണ്ണ കമ്പനികളെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാണ് ബിൽ കൊണ്ടു വന്നത്. എന്നാൽ ഇപ്പോഴും മദ്യ കച്ചവടക്കാർ ജിഎസ്ടിക്ക് പുറത്താണ്.

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി ബിൽ ആദ്യമൊക്കെ വളരെ ആശങ്കയോടെയാണ് സംസ്ഥാന സർക്കാരുകൾ നോക്കി കണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലൂള്ള ഈ ആശയ കുഴപ്പം ഗുഡ്‌സ് ആൻഡ് സെർവ്വീസസ് ടാക്‌സ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അഥോറിറ്റിയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു. അതേസമയം 2014ൽ വന്ന എൻഡിയെ സർക്കാർ ഇത്തരം ഒരു അഥോറിറ്റിയെ എടുത്തു കളയുകയും ചെയ്തു.