- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട്?
അയ്യപ്പന്മാർ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലപ്പോഴും അയ്യപ്പന്മാർ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോൾ അത് മറികടക്കാൻ വേണ്ടി നേരത്തേ തന്നെ മാലയിട്ട് പോവുക, പലതരത്തിൽ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും. ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാൻ കഴിയാതെ വ
അയ്യപ്പന്മാർ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലപ്പോഴും അയ്യപ്പന്മാർ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോൾ അത് മറികടക്കാൻ വേണ്ടി നേരത്തേ തന്നെ മാലയിട്ട് പോവുക, പലതരത്തിൽ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.
ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാൻ കഴിയാതെ വരുേമ്പാൾ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂർണ്ണമാവണമെങ്കിൽ ബ്രഹ്മചര്യം നിർബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്‌നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാൽ 41 ദിവസത്തെ വ്രതത്തിൽ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകൾ എന്താണ്?
ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനൻ എങ്ങനെയായിരിക്കണം എന്ന് മീമാംസദർശനത്തിൽ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിക്കേണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പൻ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങനെ നോക്കിയാൽ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തതുകൊണ്ടാണ് ഈ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനമെന്താണ്? 'ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദർശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നർത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളിൽ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ് വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളിൽ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളിൽ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകൾ രൂപപ്പെടും. സ്മൃതിശക്തി വർദ്ധിക്കും. ബ്രഹ്മചര്യം കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഫലം സ്മൃതി ശക്തി വർദ്ധിക്കുമെന്നതാണ്. ഓർമ്മശക്തി വർദ്ധിക്കുമെന്നർത്ഥം.
41 ദിവസെത്ത വ്രതത്തിൽ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യ വ്രത ലംഘനങ്ങൾ മാനസിക ഊർജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാൾ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം? അയാളുടെ ശരീരത്തിെല മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിന്റെ മൊത്തം കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിയെടുക്കാം? രോഗങ്ങൾക്ക് എങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാകും? പുതിയ ആരോഗ്യവസ്ഥ എങ്ങനെ ഉണ്ടാക്കാം തുടങ്ങിയതെല്ലാം ഉദ്ദേശിച്ചാണ് ബ്രഹ്മചര്യത്തെ വ്രതത്തിന്റെ ഭാഗമായി പൂർവ്വികർ നിർദ്ദേശിച്ചിരിക്കുന്നത്. ഓം ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി. സദാധാര പൃഥിവീം ദിവം ച സ ആചാര്യം തപസാ പിപര്തി. (അഥർവവേദം 11.5.1)
അർത്ഥം: ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂർവ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.
ബ്രഹ്മചര്യത്തെ പാലിക്കുന്നതിലൂെട മാനസിക തലത്തിൽ അസാധാരണ ശക്തി ഉണ്ടാവുകയുംഓർമശക്തി വർദ്ധിക്കുകയും ചെയ്യും. ഓജസ്സ് ക്ഷയിക്കാെത അതിനെ ശക്തിയാക്കി മുേന്നാട്ട് കൊണ്ടുേപാകാം. ഓജസ് വർദ്ധിക്കുന്നതിലൂെട മെറ്റാരു പ്രധാന ലാഭം കൂടിയുണ്ട്. ഓജസ്സ് എങ്ങെന നമുക്ക് വളർന്നുവരുേന്നാ അ്രത കണ്ടായിരിക്കും ആയുസ്സിന്റെ ദൈർഘ്യം. ഒരു വർഷത്തിൽ 41 ദിവസം നാം ബ്രഹ്മചര്യം പാലിക്കുന്നു. ഇത് കൃത്യമായി പാലിക്കുന്നതിലൂെട ഓരോ വർഷവും നമുക്ക് ഉണ്ടാകുന്ന ഓജസ്സിന്റെ നഷ്ടം പൂർണ്ണമായി നികത്താൻ സാധിക്കുമെന്ന് പ്രാചീനർ വിശ്വസിച്ചു.
ഇത് അയ്യപ്പന്മാർ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി കൊടുത്ത ദീക്ഷ വളരുന്നത് ഈ ബ്രഹ്മചര്യ വ്രതപാലനത്തിലൂടെയാണ്. അതിലൂടെ സ്വാംശീകരിച്ച ഓജസ്സും തേജസ്സും ബ്രഹ്മരന്ധ്രത്തിൽ ഊർദ്ധ്വരേതസ്സായി എത്തുന്ന സാധകന്റെ ജീവചൈതന്യത്തെത്തന്നെയാണ് ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മചര്യം എന്നാൽ നാം അറിയുന്നതിനും അപ്പുറത്തുള്ള അതീവ രഹസ്യമായ സാധനാപദ്ധതിയാണെന്ന് ഓരോ അയ്യപ്പനും മനസ്സിലാക്കണം. അതിനാൽ ബ്രഹ്മചര്യം സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എന്നു മാത്രമല്ല ഒരിക്കലും ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം വിസ്മരിക്കരുതുതാനും.
സ്മരണം കീർത്തനം കേളിഃ പ്രേക്ഷണം ഗുഹ്യഭാഷണമ് സങ്കല്‌പോളധ്യവസായശ്ച ക്രിയാനിഷ്പത്തിരേവ ച ഏതൻ മൈഥുനമഷ്ടാങ്ഗം പ്രവദന്തി മനീഷണിഷഃ (ദക്ഷസ്മൃതി 7.31.32)
ബ്രഹ്മചാരികളായ അയ്യപ്പന്മാർ എട്ട് മൈഥുനങ്ങളെ ത്യജിക്കേണ്ടതുണ്ട്. സ്ത്രീയോടൊത്തു രമിക്കുക, അവരുടെ ഗുണങ്ങൾ വർണിക്കുക, അവരോടൊത്ത് സല്ലപിക്കുക, കളിക്കുക, സ്ത്രീകളെ നോക്കിക്കൊണ്ടിരിക്കുക, രഹസ്യമായി സംസാരിച്ചിരിക്കുക, അവരെ ലഭിക്കുന്നതായി സങ്കല്പിച്ചുകൊണ്ടിരിക്കുക, സ്ത്രീകളെ ലഭിക്കാൻ പ്രയത്‌നിച്ചുകൊണ്ടിരിക്കുക, അവരുമായി ബന്ധത്തിലേർപ്പെടുക. ഇവയാണ് ആ എട്ട് മൈഥുനങ്ങൾ. ഇവ ഇല്ലാതായാൽ മാത്രമേ അഖണ്ഡമായ ബ്രഹ്മചര്യം പാലിക്കാൻ കഴിയൂ.