ണ്ഡലകാലവ്രതങ്ങളും അയ്യപ്പദർശനവും ശബരിമലയാത്രയുമൊക്കെ കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകളായി കേരളക്കാരുടെ മാ്രതമല്ല ദക്ഷിണേന്ത്യക്കാരുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.

യഥാർത്ഥത്തിൽ ശബരിമലയാത്രയുടെ അന്തഃസത്ത എന്താണെന്ന പൂർണചിന്തയോടെയല്ല ഏറിയ പേരും ഈ തീർത്ഥയാത്രയ്‌ക്കൊരുങ്ങുന്നത്. നാളിതുവരെ ആർജ്ജിച്ചുവച്ച പരമ്പരാഗതമായ ചില ആചാരസ്രമ്പദായങ്ങൾ പരിപാലിച്ചുമുന്നോട്ടു പോകുന്നൂവെന്നതിൽ കവിഞ്ഞ് ആരും ആഴത്തിൽ ശബരിമലയാത്രയെ സ്വീകരിക്കാറുമില്ല.

അയ്യപ്പദർശനത്തിന്റെ അകംപൊരുളോ, വ്രതങ്ങളുെട അടിസ്ഥാനമോ അതിന്റെ യഥാർത്ഥമായ മർമ്മമോ ഒന്നും തന്നെ ചർച്ച ചെയ്യപ്പെടാറില്ല. എന്നു മാത്രമല്ല പല ആചാരങ്ങളും കടുത്ത അന്ധവിശ്വാസങ്ങളായി പരിണമിക്കാറുമുണ്ട്.

ശബരിമല എന്നു കേൾക്കുേമ്പാൾ 'തത്ത്വമസി' ഓർമ്മയിൽ വരും. ഒരു ബൃഹത്തായ സംസ്‌ക്കാരത്തിെന്റ ഓർമ്മപ്പെടുത്തലാണ് 'തത്ത്വമസി'. അന്യഥാബോധത്തിന്റെയും വിഭജനങ്ങളുടെയും അതിർവരമ്പുകെള ഇല്ലാതാക്കുന്ന സൂത്രവാക്യമായി ഈ മഹാവാക്യം മാറിയിട്ടുണ്ട്. സങ്കുചിതമായ ഭാവത്തിൽ നിന്ന് സമ്രഗമായ ഭാവത്തിലേക്കുള്ള അടയാളവാക്യമാണ്'തത്ത്വമസി'. ബഹുസ്വരമായ സമൂഹത്തിന്റെ സത്യസന്ധമായ വീക്ഷണമാണ് അവിടെ നിലനിൽക്കുന്നത്. സമസ്ത വിഭാഗീയതകളും ഇല്ലാതാക്കുന്ന ദർശനമായി അയ്യപ്പദർശനം മാറുന്നതിന്റെ അടയാളവാക്യമാണ് തത്ത്വമസി. മുഗ്ധ മന്ദസ്മിതം തൂകിേയാഗേശ്വരനായി വാണരുളുന്ന അയ്യപ്പഭഗവാെന്റ ആത്മസ്വരൂപം സാക്ഷാത്ക്കരിക്കുന്നതിന്റെ അനുഭവം കൂടിയാണ് 'തത്ത്വമസി'.

ഭാരതീയ സംസ്‌ക്കാരത്തെ സംബന്ധിച്ചിടത്തോളം അയ്യപ്പൻ എന്നത് പ്രായേണ ആധുനികനായ ഒരു ദേവതയാണ്. അതിനാൽ വൈദിക ഗ്രന്ഥങ്ങളിലൊന്നും അയ്യപ്പനെക്കുറിച്ച് പ്രത്യേകം പരാമർശങ്ങളൊന്നുമില്ല. ശാസ്താവ്, ശരണംവിളി എന്നീ നാമവും ക്രിയയും ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന പ്രബലമായ വാദം നിലനിൽക്കുന്നുണ്ടെങ്കിലും ഋഗ്വേദത്തിന്റെ ആറാം മണ്ഡലത്തിൽ 46ാം സൂക്തത്തിലും രണ്ടാം മണ്ഡലത്തിൽ മൂന്നാം സൂക്തത്തിലുമെല്ലാം 'ശരണം' എന്ന പദം ഉപയോഗിച്ചതായി കാണാം. അതായത് ബുദ്ധകാലഘട്ടത്തിന് എത്രയോ മുൻപ് തന്നേ 'ശരണം 'എന്ന പദത്തിന്റെ വ്യുത്പത്തി ഉണ്ടായിട്ടുണ്ട് എന്നർത്ഥം. എന്നാൽ ശബരിമലയിലെ ആരാധന ക്രമങ്ങൾക്ക് വൈദിക ആചരണങ്ങളുമായി അന്യാദൃശമായ ബന്ധം കാണുന്നുണ്ട്. ശബരിമലയിൽ ശ്രീ അയപ്പ സ്വാമിയുടെ ഐതിഹ്യങ്ങൾക്കെല്ലാം പൂർവ്വപരമായി ഏത് ആചരണങ്ങളോടാണ് ബന്ധം എന്ന കാര്യം സുവിദിതമായി എവിടെയും ഇതുവരെ ചർച്ചചെയ്യപ്പെട്ടതായി കാണുന്നില്ല. അതിനൊരു തുടക്കം കുറിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇന്ന് മണ്ഡലകാലവ്രതാരംഭമാണ്. ഇനിയങ്ങോട്ടുള്ള ദിനങ്ങൾ വ്രതപാലനത്തിന്റേതാണ്. വ്രതപാലന മന്ത്രമെന്ന പേരിൽ പ്രസിദ്ധമായ യജുർവേദത്തിലെ മന്ത്രം ഇപ്രകാരമാണ്.

ഓം അഗ്‌നേ വ്രതപതേ വ്രതം ചരിഷ്യാമി
തച്ഛകേയം തന്മേ രാധ്യതാമ്.
ഇദമഹമനൃതാത് സത്യമുപൈമി.
(യജുർവേദം 1.5)

വ്രതത്തിന്റെ സ്വരൂപമെന്താണെന്ന് ഇവിടെ പറയുന്നു. 'അനൃതത്തെ അഥവാ കളവിനെ വിട്ട് സത്യത്തെ പ്രാപിക്കുക. ഈശ്വരനാണ് വ്രതപതി. ഞങ്ങളും ഈ സത്യവ്രതത്തെ പാലിക്കേണ്ടവരാണ്. ഈശ്വരോപാസന നമുക്ക് ശക്തി തരുന്നു. നമ്മൾ വ്രതത്തെ പാലിക്കുന്നു. സത്യത്തിലൂടെ ഉത്തരോത്തരം തേജസ്സ് വർദ്ധിപ്പിക്കുന്നു. ഈ മണ്ഡലകാലം ഈശ്വരപ്രീതിക്കായി വ്രതപാലനത്തിലൂന്നിയ കർമ്മങ്ങളാൽ ദീപ്തമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.