- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലിൽ പരിപാടി അവതരിപ്പിക്കുന്ന ഫോട്ടോയുമായി ചേർത്തു വച്ച് വ്യാജ നഗ്നചിത്രങ്ങൾ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നു; ചാനൽ ലേഖികയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി
കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിൽ ശ്രദ്ധേയമായ ഒരു ടോക്ക്‌ഷോ നടത്തുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകയുടെ ചിത്രം എന്ന വ്യാജേനെ വാട്ട്‌സാപ്പിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്നു. പത്രപ്രവർത്തകയുടെ ചാനൽ ഷോയുടെ ചിത്രത്തോടൊപ്പമാണ് ഒന്നിലേറെ നഗ്നചിത്രങ്ങളും ചിലർ പ്രചരിപ്പിക്കുന്നത്. ഈ ചിത്രങ്ങൾ ചാനൽ ഓഫീ
കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിൽ ശ്രദ്ധേയമായ ഒരു ടോക്ക്‌ഷോ നടത്തുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകയുടെ ചിത്രം എന്ന വ്യാജേനെ വാട്ട്‌സാപ്പിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കുന്നു. പത്രപ്രവർത്തകയുടെ ചാനൽ ഷോയുടെ ചിത്രത്തോടൊപ്പമാണ് ഒന്നിലേറെ നഗ്നചിത്രങ്ങളും ചിലർ പ്രചരിപ്പിക്കുന്നത്. ഈ ചിത്രങ്ങൾ ചാനൽ ഓഫീസിലും എത്തിയതോടെ ലേഖിക പരാതിയുമായി പൊലീസിനെ സമീപിച്ചു. ലേഖികയുടെ മുഖവുമായി സാമ്യം ഉള്ള ചിത്രങ്ങളാണ് ലേഖികയുടേതെന്ന വ്യാജേനെ ഇപ്പോൾ പ്രചരിക്കുന്നത്.
ലേഖികയെ പരിചയമുള്ള എല്ലാവരും ചിത്രം കണ്ട മാത്രയിൽ തന്നെ ഇത് വ്യാജ പ്രചരണമാണ് എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചാനലിലൂടെ മാത്രം ലേഖികയെ കാണുന്ന അനേകായിരം ആളുകൾ ഇത് യഥാർത്ഥ ചിത്രമാണ് എന്നു പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാട്ട്‌സാപ്പിലൂടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണിത്. പ്രചരിപ്പിക്കപ്പെടുന്ന നഗ്ന ചിത്രങ്ങൾ പോസ് ചെയ്ത് എടുത്തവയാണെന്നതുകൊണ്ട് തന്നെ ഇത് ഒരു കാരണവശാലും ലേഖികയുടേതാവില്ല എന്നു പറയപ്പെടുന്നു.
വിവരം ലേഖികയുടെ അടുത്തെത്തിയതോടെ ആകെ തകർന്നിരിക്കുകയാണ് ഈ യുവതി എന്നാണ് റിപ്പോർട്ട്. ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്താൻ വേണ്ടത് ചെയ്യാമെന്ന് ചാനൽ മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വ്യാജ ചിത്രങ്ങളുടെ ഉത്തരവാദികൾ ചാനലിലെ ചിലർ തന്നെയാണ് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ചാനലിലെ ആഭ്യന്തരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം. മാനേജ്‌മെന്റിനും ഇതു സംബന്ധിച്ച പരാതികൾ നൽകിയിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതി ഗൗരവമായി തന്നെയാണ് കണ്ടതെന്നാണ് പൊലീസ് പറയുന്നത്. നഗ്നചിത്രങ്ങൾപ്രചരിപ്പിക്കുന്നത് ഐടി ആക്ട് അനുസരിച്ചും മറ്റ് നിയമങ്ങൾ അനുസരിച്ചും ഗുരുതരമായ കുറ്റകൃത്യമാണ്. ഈ ചിത്രങ്ങൾ നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കുന്നതും ഷെയർ ചെയ്യുന്നതും ഒക്കെ കുറ്റകരമാണ്. ഈ ചിത്രങ്ങൾ ആരെങ്കിലും നിങ്ങൾക്ക് അയച്ച് തന്നാൽ അത് ഡിലീറ്റ് ചെയ്യാൻ മറക്കരുത്. ഷെയർ ചെയ്യാത്തിടത്തോളം കാലം നിങ്ങളുടെ പേരിൽ കേസ് എടുക്കാൻ സാധിക്കുകയില്ല.
വാട്‌സ് അപ്പിൽ പടം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്താനാണ് പൊലീസിന്റെ നീക്കം