- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയപ്രചരണം പർദ്ദ ധരിക്കുന്നതിനെതിരെയായിരുന്നില്ല; മുഖവും കണ്ണും മറയ്ക്കുന്ന ഹിജാബിനെതിരെ; ഭീഷണി എത്തിയത് ഇന്റർനെറ്റ് കോളിലൂടെ ഗൾഫിൽ നിന്ന്; സ്റ്റുഡിയോ അഗ്നിക്കിരയാക്കിയതിന് പിന്നിൽ തീവ്രവാദി ബന്ധമോ?
കണ്ണൂർ: വാട്‌സാപ്പ് ഗ്രൂപ്പിൽ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ സ്റ്റിഡിയോ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ തീവ്രവാദിബന്ധമുള്ളതായി സൂചന. നവ മാദ്ധ്യമങ്ങളിൽ പർദ്ദക്കെതിരെ പരാമർശം നടത്തിയെന്ന പേരിൽ പുളിമ്പറമ്പ് സ്വദേശി റഫീഖിന്റെ ഒബ്‌സ്‌ക്യൂറാ എന്ന ആധുനിക സ്റ്റുഡിയോയാണ് കഴിഞ്ഞദിവസം അഗ്‌നിക്കിരയാക്കിയത്. വാട് ഈസ് ഇസ്ലാം എന്ന ഗ
കണ്ണൂർ: വാട്‌സാപ്പ് ഗ്രൂപ്പിൽ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ സ്റ്റിഡിയോ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ തീവ്രവാദിബന്ധമുള്ളതായി സൂചന. നവ മാദ്ധ്യമങ്ങളിൽ പർദ്ദക്കെതിരെ പരാമർശം നടത്തിയെന്ന പേരിൽ പുളിമ്പറമ്പ് സ്വദേശി റഫീഖിന്റെ ഒബ്‌സ്‌ക്യൂറാ എന്ന ആധുനിക സ്റ്റുഡിയോയാണ് കഴിഞ്ഞദിവസം അഗ്‌നിക്കിരയാക്കിയത്.
വാട് ഈസ് ഇസ്ലാം എന്ന ഗ്രൂപ്പിൽ താൻ മുഖവും കണ്ണും മറയ്ക്കുന്ന ഹിജാബ് എന്ന മൂടുപടത്തിനെതിരെയാണ് പ്രചാരണം നടത്തിയതെന്ന് റഫീഖ്്് മറുനാടൻ മലയാളിയോട് പറഞ്ഞു. പർദ്ദ ധരിക്കുന്നതിനെതിരായല്ല യഥാർത്ഥത്തിൽ താൻ ആശയപ്രചാരണം നടത്തിയതെന്ന് അദ്ദേഹം പറയുന്നു. സ്റ്റുഡിയോ തീവച്ച് നശിപ്പിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഗൾഫിൽനിന്ന് തനിക്ക് ഇന്റർനെറ്റ് കോളുകൾ വഴി നിരവധി ഭീഷണി ഉണ്ടായതായും റഫീക്ക് പറഞ്ഞു.
ഇസ്ലാമിലെ അനാചാരങ്ങളെ വിമർശിക്കുന്നവർക്കുള്ള താക്കീതായാണ് റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചതിലൂടെ വെളിവായത്. വാട്ട് ഈസ് ഇസ്ലാം എന്ന സൗഹൃദ ഗ്രൂപ്പിന് രൂപം നൽകിയത് റഫീഖാണ്. ഇസ്ലാമിക ദർശനങ്ങളും മറ്റു മതദർശനങ്ങളും പഠിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നത് ഈ വിഭാഗത്തിന്റെ പതിവാണ്. ഇസ്ലാമിലെ അനാചാരങ്ങളെന്നു തോന്നുന്ന കാര്യങ്ങൾക്കെതിരെ പ്രതികരിക്കുകയും ആശയപ്രചാരണം നടത്തുകയും ഇവർ ചെയ്യാറുണ്ട്.
ഫേസ് ബുക്കിലും വാട്ട്‌സാപ്പിലും മൂടുപടത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതോടെ കടുത്ത ഭീഷണിയാണ് റഫീഖിനു നേരെ ഉണ്ടായത്. ഇന്ത്യയിലും കേരളത്തിലും ഇസ്ലാമിക നിലപാടുകളെ ചോദ്യം ചെയ്യുന്നവർക്കെതിരേ ഗൾഫിൽ നിന്നും ഭീഷണി ഉയർത്തുന്ന പതിവ് നേരത്തെ മുതലുണ്ട്. തീവ്രവാദസ്വഭാവമുള്ള സംഘടനകൾ കേരളത്തിൽ ശക്തമായി ഇടപെടുന്നതിന്റെ സൂചനയാണിതെന്ന് ഇന്റലിജൻസ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നവമാദ്ധ്യമങ്ങളിൽ ഇസ്ലാമിക അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചപ്പോൾ ഗൾഫിൽ നിന്നും നെറ്റ് കോൾ വഴിയും എസ്.എം.എസ്. വഴിയും ഭീഷണി ഉയർന്നിരുന്നു. അതിനാൽ രണ്ടു ദിവസം വീട്ടിൽത്തന്നെ കഴിച്ചു കൂട്ടി. ഇക്കാര്യം റഫീഖ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സ്റ്റുഡിയോക്ക് തീയിട്ടത്. തീവെക്കും മുമ്പ് അക്രമികൾ സ്റ്റുഡിയോയുടെ അകത്തുകടന്ന് സാധനങ്ങൾ തല്ലിത്തകർത്തതായും കരുതുന്നു. ഒരു സംഘം പേർ തന്നെ ഇതിൽ പങ്കെടുത്തതായി പൊലീസ് പറയുന്നു.
തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിട സമുച്ചയത്തിലെ ഒന്നാം നിലയിലാണ് സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. നാല് മുറികളുള്ള സ്റ്റുഡിയോവിൽ ഒരു മുറിയിലെ ഷട്ടർ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിത്തുറന്ന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്നാണ് കരുതുന്നത്. നാലു മുറികളിലേയും സാധനങ്ങൾ ഒന്നൊഴിയാതെ പൂർണ്ണമായും കത്തി നശിച്ചു.ഓഡിയോ ഡബ്ബിങ്, വീഡിയോ മിക്‌സിങ്, ആല്ബം ഡിസൈനിങ്ങ്, എഡിറ്റിങ് എന്നീ സംവിധാനങ്ങൾ ഉള്ളതാണ് സ്റ്റുഡിയോ.
ഇതിനായുള്ള ആധുനിക സാമഗ്രികളും വിലപിടിച്ച ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. വീഡിയോ കാമറകൾ, സ്റ്റിൽ കാമറകൾ, ആയിരത്തിലേറെ സി.ഡി., ഡി.വി.ഡി, എന്നിവയും അഗ്‌നിക്കിരയായി. നാലുമാസം മുമ്പാണ് സ്റ്റുഡിയോ ഇത്തരത്തിൽ ആധുനികവൽക്കരിച്ചത്. എല്ലാം കത്തിച്ചാമ്പലാകണമെന്ന് അക്രമികൾ നടത്തിയ പ്രവർത്തനത്തിലൂടെ ലക്ഷ്യമിട്ടെന്ന് വ്യക്തമാകുന്നു.