- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്‌കൂൾ അധികൃതർ തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് പെൺകുട്ടി; കൂട്ടുകാരന്റെ പെരുമാറ്റം ദുഷ്ടലാക്കോടെ ആണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു; ഇരുവരുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് സ്‌കൂളിന്റെ സൽപ്പേരിന് കളങ്കമായെന്ന് പ്രിൻസിപ്പൽ; ആൺകുട്ടിയെ പുറത്താക്കിയ നടപടി ശരിവെച്ച് ഹൈക്കോടതിയും
കൊച്ചി: വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പരസ്യമായി കെട്ടിപ്പിടിച്ച ആൺകുട്ടിയെ പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഈ വിദ്യാർത്ഥിയെ തുടർന്നു പഠിക്കാൻ അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.സ്‌കൂളിൽ അച്ചടക്കവും സദാചാരവും നിലനിറുത്താൻ പ്രിൻസിപ്പൽ സ്വീകരിച്ച നടപടിയിൽ ബാലാവകാശ കമ്മിഷന് ഇടപെടാനാവില്ലെന്ന് വിധിയിൽ വ്യക്തമാക്കി. അതേസമയം രക്ഷികാക്കളുടെ യോഗത്തിൽ അടക്കെ തന്നെ വളരെ മോശക്കാരിയാക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടുകാരന്റെ പെരുമാറ്റം ദുഷ്ടലാക്കോടെ ആണെന്ന് വരുത്തി തീർക്കാനും സ്‌കൂൾ അധികൃതർ ശ്രമിച്ചെന്ന് പെൺകുട്ടി പറഞ്ഞു. മാർത്തോമ സഭയുടെ കീഴിലുള്ള തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായിൽ സ്‌കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. ജൂലായ് 21 നാണ് സ്‌കൂൾ കലാമേളയിൽ പാട്ടുപാടിയ സഹപാഠിയെ പ്‌ളസ് ടു വിദ്
കൊച്ചി: വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പരസ്യമായി കെട്ടിപ്പിടിച്ച ആൺകുട്ടിയെ പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഈ വിദ്യാർത്ഥിയെ തുടർന്നു പഠിക്കാൻ അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.സ്‌കൂളിൽ അച്ചടക്കവും സദാചാരവും നിലനിറുത്താൻ പ്രിൻസിപ്പൽ സ്വീകരിച്ച നടപടിയിൽ ബാലാവകാശ കമ്മിഷന് ഇടപെടാനാവില്ലെന്ന് വിധിയിൽ വ്യക്തമാക്കി.
അതേസമയം രക്ഷികാക്കളുടെ യോഗത്തിൽ അടക്കെ തന്നെ വളരെ മോശക്കാരിയാക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടുകാരന്റെ പെരുമാറ്റം ദുഷ്ടലാക്കോടെ ആണെന്ന് വരുത്തി തീർക്കാനും സ്‌കൂൾ അധികൃതർ ശ്രമിച്ചെന്ന് പെൺകുട്ടി പറഞ്ഞു. മാർത്തോമ സഭയുടെ കീഴിലുള്ള തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായിൽ സ്‌കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല.
ജൂലായ് 21 നാണ് സ്‌കൂൾ കലാമേളയിൽ പാട്ടുപാടിയ സഹപാഠിയെ പ്‌ളസ് ടു വിദ്യാർത്ഥി പരസ്യമായി കെട്ടിപ്പിടിച്ചത്. സംഭവം അച്ചടക്കത്തിന് വിരുദ്ധമെന്ന് വിലയിരുത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടെ വിദ്യാർത്ഥിനിയുമൊത്തുള്ള ഫോട്ടോകൾ ആൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് വിവാദമായതോടെ സെപ്റ്റംബർ 11ന് ഇരുവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
തുടർന്ന് ആൺകുട്ടിയുടെ രക്ഷിതാവ് ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്ലേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമായിരുന്നു വാദം. ആൺകുട്ടിയെ പഠിക്കാൻ അനുവദിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇതിനെതിരെയാണ് പ്രിൻസിപ്പൽ ഹൈക്കോടതിയിലെത്തിയത്. നവംബർ 11ന് ഇയാളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.
അച്ചടക്ക നടപടിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത് സ്‌കൂളിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അലോസരപ്പെടുത്തുന്ന സംഭവമാണിത്. ദൗർഭാഗ്യകരമായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി സ്വീകരിച്ചതിൽ അപാകതയില്ലാത്തതിനാൽ ഇടപെടുന്നില്ല.
അതിനിടെ കൗമാര ചാപല്യമെന്ന് വിലയിരുത്തി സ്‌കൂൾ അധികൃതർ അവസരത്തിനൊത്ത് ഉയർന്ന് നടപടി പുനഃപരിശോധിക്കണമെന്ന ശുപാർശ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. മാർച്ച് - ഏപ്രിലിൽ പ്‌ളസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെന്ന പരിഗണന നൽകണം. സ്‌കൂളിന്റെ നിലവാരവും അന്തസും ഉയർത്തിപ്പിടിക്കാൻ സ്വീകരിച്ച നടപടിയിൽ പിഴവില്ല. ആൺകുട്ടിയുടെ രക്ഷിതാവിൽ നിന്ന് ന്യായമായ പിഴ ഈടാക്കാനാവും. ഭാവിയിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുമെന്നും വ്യക്തമാക്കി.