തൃശൂർ: തൃശൂർ പൂരപ്പറമ്പിൽ നിന്നും പിടിച്ചെടുത്ത വി ഡി സവർക്കറുടെ ചിത്രമുള്ള ബലൂണുകൾ മാസ്‌കും ഹിന്ദു മഹാസഭയുടെ തൃശൂർ കാര്യാലയത്തിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ കിഷൻ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചത്. ദിവസേന മതവിദേഷ്വ പ്രസംഗങ്ങളും നടപടികളും പറയുകയും ചെയ്യുകയും ചെയ്യുന്നവർക്കെതിരെ യാതൊരു നടപടിയും ഇല്ലാത്ത ഇടത്താണ് കാര്യാലയത്തിൽ നിന്ന് മാ്‌സ്‌കും ബലൂണും പിടികൂടിയതിന് കിഷനെ അറസ്റ്റ് ചെയ്ത്.പൊലീസിന്റെ ഈ നടപടി വിവാങ്ങൾക്ക് ഇടവക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് സവർക്കർ എന്ന വ്യക്തിയയോ അദ്ദേഹത്തിന്റെ ആശയത്തെയോ നിരോധിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല.അങ്ങിനെ ഇരിക്കെ സവർക്കറിന്റെ പടം വച്ചു എന്നതിന്റെ പേരിൽ മാത്രം എങ്ങിനെയാണെന്നാണ് ഒരു വിഭാഗത്തിന്റെ ഉയർത്തുന്ന ചോദ്യം.ദേവസ്വം ബോർഡുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ് എങ്കിൽപ്പോലും ദേവസ്വം വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രി ഇടതുപക്ഷത്തിന്റെ പ്രതിനിധിയെന്നതിനാൽ തന്നെ അവർക്ക് അനഭിമതനായിട്ടുള്ള ഒരാളുടെ പടം അവർ കൂടി ഭാഗവാക്കാകുന്ന പരിപാടിയിൽ ഉപയോഗിക്കുന്നത് വിവാദമാകാം.

എന്നാൽ ഒരു ഹിന്ദുമഹാസഭ നേതാവ് അവർ ഉപയോഗിക്കുന്ന ഒരു ബലൂണിലോ മാസ്‌കിലോ എന്തിലായാലും സവർക്കറിന്റെ പടം ഉപയോഗിക്കുന്നത് കുറ്റമാകുന്നത് എങ്ങിനെയെന്നാണ് ഉയരുന്ന ചോദ്യം.സവർക്കർ ജീവിച്ചിരിക്കുന്ന ഒരു പിടികിട്ടാപ്പുള്ളിയോ മരിച്ചുപോയ ദുർമാർഗ്ഗിയോ അല്ല..ഇനി ദുർമാർഗ്ഗിയാവണമെങ്കിൽ തന്നെ അത് രാജ്യത്തിനും നിയമത്തിനും ആവണം അല്ലാതെ ഒരു വിഭാഗത്തിന് മാത്രം അല്ല.അങ്ങനെയിരിക്കെ ആ ചിത്രം ഉപയോഗിച്ചതിന്റെ പേരിൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെക്കുന്നതിന്റെ ഔചിത്യത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്.ഏത് നിയമത്തിന്റെ പേരിലാണ് പൊലീസ് നടപടിയെന്നും ഇവർ വാദിക്കുന്നു.

ഇവിടെ നിയമവിരുദ്ധ പ്രവൃത്തി ഉണ്ടായിരിക്കുന്നത് പൊലീസിന്റെ ഭാഗത്ത് നിന്നാണ്.ഇതേ പശ്ചാത്തലമുള്ള വാര്യൻ കുന്നന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്.ഒരു വിഭാഗം മാത്രമാണ് വാര്യൻ കുന്നനെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും സ്വാതന്ത്രസമരവുമായി കൂട്ടിയിണക്കുന്നത്.മറ്റൊരുവിഭാഗത്തിന് വാര്യംകുന്നനും അദ്ദേഹത്തിന്റെ സമരവും ഹിന്ദുത്വത്തിനെതിരെയുള്ള കടന്നുകയറ്റമായിരുന്നു.അതേ വാര്യൻ കുന്നൻ സ്മാരകം ഉയരുന്ന നാട്ടിലാണ് സവർക്കർ ചോദ്യം ചെയ്യപ്പെടുന്നത്.

സവർക്കരുടെ ആശയമോ മറ്റും നിരോധിക്കാത്ത സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ തികഞ്ഞ ഭരണകൂട ഭീകരതയാണെന്നും അതിനപ്പുറം ഹിന്ദുത്വ അജണ്ട വളർത്തിയെടുക്കുന്നിന് വേണ്ടി സംസ്ഥാനത്ത് നടക്കുന്ന കെണിയാണോ എന്നും ചോദ്യമുയരുന്നുണ്ട്.പിസി ജോർജ്ജിന്റെ അറസ്റ്റുൾപ്പടെ ഈ ഗുഡാലോചനയുടെ ഭാഗമാണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.മാത്രമല്ല ഇത്തരം പ്രവർത്തനങ്ങളിലൂടെ പിണറായിസത്തിൽ ജനാധിപത്യം പോലും ശോഷിക്കുന്നുവെന്ന വാദങ്ങളും ശക്തമാകുണ്ട്.

സവർക്കറുടെ പടമുള്ള എയർബലൂണുകളും മാസ്‌കുമാണ് പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ബലൂണുകളെല്ലാം പൊലീസ് നശിപ്പിച്ചു. സംഭവത്തിൽ കുടമാറ്റസമയത്ത് കൂട്ടമായി ഊതിവീർപ്പിച്ച ബലൂണുകൾ വാനിൽ പറത്താനായിരുന്നു പദ്ധതി. എന്നാൽ സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ എസ് ഐയുടേയും സിഐയുടേയും സാന്നിധ്യത്തിൽ ബലൂണുകൾ പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം പൊലീസ് ബലൂണുകൾ പിടിച്ചെടുത്തതോടെ സവർക്കറുടെ ചിത്രം പതിച്ച വിവാദ കുട, കുടമാറ്റത്തിൽ ഉയർത്തുമോയെന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു. ഇക്കാര്യം പരിഗണിച്ച് 15 പൊലീസുകാരെ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം നടക്കുന്നതിന്റെ സമീപം നിയോഗിക്കുകയും ചെയ്തു.

പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദർശനത്തിലാണ് സവർക്കറുടെ ചിത്രം പതിച്ച കുടകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ പി ബാലചന്ദ്രനും ഉണ്ടായിരുന്നു.