- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിക്കുന്നത് നൂറ്റാണ്ടിന്റെ പ്രൗഢിയും പുതുമയുടെ ഗാംഭീര്യവുമുള്ള ഐസ്വാളിൽ സായിപ്പ് തീർത്ത മണിമന്ദിരം; ലളിത ജീവിതം ഇഷ്ടപ്പെടുന്ന ബിജെപി നേതാവിനെ കാത്തിരിക്കുന്നത് വൻ പരിചാരക വൃന്ദവും സുരക്ഷാ ഉദ്യോഗസ്ഥരും; ഭക്ഷണംപോലും തീന്മേശയിൽ എത്തുക കൃത്യമായ പരിശോധനകൾക്ക് ശേഷം; മാസം മൂന്നുലക്ഷത്തോളം ശമ്പളത്തോടെ കേരളത്തിന്റെ കുമ്മനം മിസോറാമിന്റെ ഗവർണറാകുമ്പോൾ
ഐസ്വാൾ: മിസോറാം ഗവർണറായി ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വന്നത് ഇന്നലെ രാത്രിയാണ്. ബിജെപി നേതാക്കളിൽ തന്നെ ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് കുമ്മനം എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയുമാണ്. ഈ മാസം 28ന് ശേഷം പദവി ഏറ്റെടുക്കുന്ന കുമ്മനത്തെ കാത്തിരിക്കുന്നത് പക്ഷേ പരിചാരകരുടേയും സുരക്ഷയുടേയും വൻ അകമ്പടിയായിരിക്കും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിന്റെ പകൃതിഭംഗിയ്‌ക്കൊപ്പമായിരിക്കും കുമ്മനം തന്റെ പുതിയ അധികാര കേന്ദ്രത്തിലേക്ക് എത്തുക.സംസ്ഥാന നേതാവാണെങ്കിലും ഒരിക്കൽ പോലും തനിക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ ഒരു പരാതിയും പറയാത്ത രാജേട്ടന് ഇത് അർഹതയ്ക്കുള്ള അംഗീകരമാണ് എന്നാണ് പാർട്ടി പ്രവർത്തകർ ഉൾപ്പടെ പ്രതികരിച്ചത്. നിരവധി സമര പരമ്പരകൾക്ക് ഉൾപ്പടെ നേതൃത്വം നൽകിയിട്ടുള്ള കുമ്മനം പക്ഷേ സാധാരണക്കാരിലും സാധാരണക്കാരനാണ് എന്ന് പലരും അഭിപ്രായപ്രകടനം നടത്തുന്നു. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവർ പോലും ഇത് രഹസ്യമായെങ്കിലും സമ്മതിക്കുകയും ചെയ്യുന്നു. തന്റെ ഒപ്പം പാ
ഐസ്വാൾ: മിസോറാം ഗവർണറായി ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വന്നത് ഇന്നലെ രാത്രിയാണ്. ബിജെപി നേതാക്കളിൽ തന്നെ ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് കുമ്മനം എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയുമാണ്. ഈ മാസം 28ന് ശേഷം പദവി ഏറ്റെടുക്കുന്ന കുമ്മനത്തെ കാത്തിരിക്കുന്നത് പക്ഷേ പരിചാരകരുടേയും സുരക്ഷയുടേയും വൻ അകമ്പടിയായിരിക്കും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിന്റെ പകൃതിഭംഗിയ്‌ക്കൊപ്പമായിരിക്കും കുമ്മനം തന്റെ പുതിയ അധികാര കേന്ദ്രത്തിലേക്ക് എത്തുക.സംസ്ഥാന നേതാവാണെങ്കിലും ഒരിക്കൽ പോലും തനിക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ ഒരു പരാതിയും പറയാത്ത രാജേട്ടന് ഇത് അർഹതയ്ക്കുള്ള അംഗീകരമാണ് എന്നാണ് പാർട്ടി പ്രവർത്തകർ ഉൾപ്പടെ പ്രതികരിച്ചത്.
നിരവധി സമര പരമ്പരകൾക്ക് ഉൾപ്പടെ നേതൃത്വം നൽകിയിട്ടുള്ള കുമ്മനം പക്ഷേ സാധാരണക്കാരിലും സാധാരണക്കാരനാണ് എന്ന് പലരും അഭിപ്രായപ്രകടനം നടത്തുന്നു. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവർ പോലും ഇത് രഹസ്യമായെങ്കിലും സമ്മതിക്കുകയും ചെയ്യുന്നു. തന്റെ ഒപ്പം പാർട്ടി പ്രവർത്തകർ ഉള്ളതാണ് ഏറ്റവും വലിയ സുരക്ഷ എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള കുമ്മനത്തെ കാത്തിരിക്കുന്നത് പക്ഷേ വൻ സുരക്ഷാ സന്നാഹമായിരിക്കും.വക്കം പുരുഷോത്തമന് ശേഷം രണ്ടാമത്തെ മലയാളിയാണ് മിസോറാമിന്റെ 23ാമത് ഗവർണ്ണറായി സ്ഥാനമേറ്റെടുക്കുന്നത്.നിലയ്ക്കൽ മുതൽ ആറന്മുള വരെയുള്ള ഹിന്ദു മുന്നേറ്റങ്ങളുടെയും സമരങ്ങളുടെയും നടുനായകത്വം വഹിച്ച കുമ്മനം സജീവരാഷ്ട്രീയത്തിൽ നിന്ന് ഭരണതലത്തിലേക്ക് നീങ്ങുമ്പോൾ അത് മറ്റഒരു ചരിത്രവും
പഴ്‌സണൽ സ്റ്റാഫും പരിചാരകരും
നിയുക്ത ഗവർണറുടെ പഴ്‌സണൽ സ്റ്റാഫിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 10 ജീവനക്കാരുണ്ടാകുമെന്നാണ് സൂചന.ഇതിനെ പുറമെയായിരിക്കും സുരക്ഷാ ജീവനക്കാരും പരിചാരകരുമെല്ലാം ഉണ്ടാവുക.സംസ്ഥാന ഗവർണറായി സ്ഥാനമേൽക്കുമ്പോൾ രാജകീയമായ പരിചരണങ്ങളാണ് കുമ്മനത്തെ കാത്തിരിക്കുന്നത്. ഗവർണറുടെ ഒപ്പം സദാ സമയം ഒരു ഐപിഎസ് ഉദ്യേഗസ്ഥൻ സുരക്ഷാ കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടാകും. പഴ്‌സണൽ സ്റ്റാഫ് വിഭാഗത്തിലേക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. ഗവർണർക്ക് നൽകുന്ന ഭക്ഷണം പോലും കൃത്യ സമയത്ത് പരിശോധന നടത്തിയായിരിക്കും മേശപ്പുറത്ത് എത്തിക്കുന്നത്.മാസം ശമ്പളം മൂന്നര ലക്ഷത്തോളമായിരിക്കും.
കുമ്മനം ഇനി രാജ് നിവാസിലേക്ക്
മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ നഗരത്തിലാണ് ഗവർണ്ണറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെയാണ് നിയമസഭയും സെക്രട്ടേറിയറ്റും സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ വൻ സുരക്ഷാ വലയത്തിലായിരിക്കും കുമ്മനം രാജശേഖരൻ കഴിയുക.ഇപ്പോഴത്തെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് സ്ഥാനമൊഴിയുമ്പോൾ കുമ്മനം ഇവിടേക്ക് എത്തി സ്ഥാനം ഏറ്റെടുക്കും.
നൂറ്റാണ്ടിന്റെ പഴക്കവും പുതുമയുടെ ഭംഗിയുമുള്ള രാജ്ഭവൻ
1898ൽ ലുഷാഹി ഹിൽസ് ജില്ലയിൽ അന്നത്തെ സുപ്രണ്ടിന് താമസിക്കുന്നതിന് വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചത്.ചെലവ് കുറച്ച് നിർമ്മിക്കുന്നതിന്റെ ഭാഗമായി കാട്ട് തടികളും മുളയും മറ്റുമൊക്കെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.അന്നത്തെ സുപ്രണ്ട് ജെ ഷേക്ക സ്പിയറുടെ ഭാര്യയാണ് ഈ രാജ് ഭവൻ ഡിസൈൻ ചെയ്തതും. എന്നാൽ അവർ ഇംഗ്ലണ്ടിലേക്ക് പോകുന്ന സമയത്താണ് ഈ കെട്ടിടത്തിന്റെ പണി പൂർണ്ണമായത്. എന്നാൽ പിന്നീട് 1899ന് ശേഷം വളരെ അധികം മാറ്റങ്ങൾ ഈ രാജ് ഭവന് വരുത്തുകയും ചെയ്തിട്ടുണ്ടത്. നിരവധി ടൂറിസ്റ്റുകളെത്തുന്ന ഐസ്വാൾ പട്ടണത്തിൽ ഗവർണ്ണറുടെ ബംഗ്ലാവും വ്യത്യസ്തമായ ഒരു കാഴ്ചയാണ്.
ഇപ്പോഴത്തെ രാജ് ഭവൻ കോംപ്ലക്‌സ് 22,072 ചതുരശ്ര മീറ്ററാണ്. മൊത്തം വിസ്തീർണ്ണം 5000 സ്‌ക്വയർ വിസ്തീർണമുള്ള കെട്ടിടങ്ങളാണ്. മീ. ഒരു വലിയ വൃത്താകൃതിയിലുള്ള പുൽത്തകിടി, പുഷ്പങ്ങളും റോസാപ്പൂവ് പൂക്കളും സീസൺ പൂക്കളും നിറഞ്ഞതാണ്. എല്ലാ പ്രധാന പ്രവർത്തനങ്ങളും കക്ഷികളും ഈ പുൽത്തകിടിൽ നടക്കുന്നു. പുൽമേടുകൾക്കും ഓഫീസുകൾക്കും ചുറ്റുമുള്ള ചില വൃക്ഷങ്ങൾ രാജ്ഭവനിൽ നിന്നാണ്. ഒരു ഓർക്കിദാരിയം, മറ്റ് പൂന്തോട്ടങ്ങളുടെയും ഒരു റോസ പൂന്തോട്ടങ്ങളുടെയും ഒരു ശൃംഖലയുണ്ട്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഗ്‌നേറ്റ് എയർ ക്രാഫ്റ്റ് ക്യാമ്പസിൽ തന്നെ സൂക്ഷിച്ചുവച്ചിരുന്നു. രാജ്ഭവൻ സമുച്ചയത്തിൽ രണ്ട് പ്രധാന കവാടങ്ങൾ ഉണ്ട് - ഗേറ്റ് നമ്പർ 1 തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് (ഇപ്പോൾ വിഐപി പ്രവേശനത്തിനായി മാത്രം ഉപയോഗിക്കുന്നത്), ഗേറ്റ് നമ്പർ 2 വടക്കൻ ഭാഗത്താണ്. ഗേറ്റ് ഒന്നിലേക്ക് പ്രവേശിക്കുമ്പോൾ, 1979 ൽ സ്ഥാപിതമായ രണ്ട് ചരിത്രസ്രോതസ്സുകളുണ്ട്.