- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറിവിളി; ഞാൻ പ്രസിഡന്റാണെന്ന് അറിയില്ലേയെന്ന് ചോദിച്ച് ആക്രോശങ്ങൾ; ഏതുനിമിഷവും ജോലി പോകുമെന്ന ഭീതിയിൽ വൈറ്റ് ഹൗസ് ജീവനക്കാർ; പറഞ്ഞതുകേട്ടില്ല എന്ന് പറഞ്ഞ് അറ്റോർണി ജനറലിനെ പിരിച്ചുവിട്ടു; വൈറ്റ് ഹൗസ് ജീവനക്കാരും ആശങ്കയിൽ
വീണ്ടുവിചാരമില്ലതെ തീരുമാനമെടുക്കുന്നയാൾ എന്ന് ഇതിനകം പേരുകേൾപ്പിച്ചുകഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പേടിച്ച് മര്യാദയ്ക്ക് ജോലി ചെയ്യാൻ പോലുമാകാത്ത സ്ഥിതിയിലാണ് വൈറ്റ് ഹൗസ് ജീവനക്കാർ. ട്രംപിന് എപ്പോഴാണ് ദേഷ്യം വരികയെന്ന് നിശ്ചയമില്ലത്തതാണ് കാരണം. ദേഷ്യംവവന്നാൽ മുൻപിൻ നോക്കാതെയുള്ള ചീത്തവിളിയാണ് കിട്ടുക. ചിലപ്പോൾ ജോലി പോലും പോയെന്നുവരും. ട്രംപിനെ അനുസരിച്ചില്ലെന്ന പേരിൽ ഇതിനകം രണ്ട് ഉദ്യോഗസ്ഥർക്കാണ് ജോലി പോയത്. ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്‌സിനെയും ആക്ടിങ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഡാനിയേൽ റാഗ്‌ഡേയ്‌ലിനെയുമാണ് ട്രംപ് പുറത്താക്കിയത്.. ബരാക് ഒബാമ ഭരണകൂടം നിയമിച്ചവരാണ് രണ്ടുപേരും. ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തുന്ന ഉത്തരവ് നടപ്പിലാക്കിയില്ലെന്നതാണ് ഇരുവരുടെയും പേരിലുള്ള കുറ്റം. വിവാദ ഉത്തരവിനെ നിയമപരമായി പ്രതിരോധിക്കേണ്ടതില്ലെന്ന് നിയമ വകുപ്പിലെ അഭിഭാഷകർക്ക് യേറ്റ്‌സ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ
വീണ്ടുവിചാരമില്ലതെ തീരുമാനമെടുക്കുന്നയാൾ എന്ന് ഇതിനകം പേരുകേൾപ്പിച്ചുകഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പേടിച്ച് മര്യാദയ്ക്ക് ജോലി ചെയ്യാൻ പോലുമാകാത്ത സ്ഥിതിയിലാണ് വൈറ്റ് ഹൗസ് ജീവനക്കാർ. ട്രംപിന് എപ്പോഴാണ് ദേഷ്യം വരികയെന്ന് നിശ്ചയമില്ലത്തതാണ് കാരണം. ദേഷ്യംവവന്നാൽ മുൻപിൻ നോക്കാതെയുള്ള ചീത്തവിളിയാണ് കിട്ടുക. ചിലപ്പോൾ ജോലി പോലും പോയെന്നുവരും.
ട്രംപിനെ അനുസരിച്ചില്ലെന്ന പേരിൽ ഇതിനകം രണ്ട് ഉദ്യോഗസ്ഥർക്കാണ് ജോലി പോയത്. ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്‌സിനെയും ആക്ടിങ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഡാനിയേൽ റാഗ്‌ഡേയ്‌ലിനെയുമാണ് ട്രംപ് പുറത്താക്കിയത്.. ബരാക് ഒബാമ ഭരണകൂടം നിയമിച്ചവരാണ് രണ്ടുപേരും. ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തുന്ന ഉത്തരവ് നടപ്പിലാക്കിയില്ലെന്നതാണ് ഇരുവരുടെയും പേരിലുള്ള കുറ്റം.
വിവാദ ഉത്തരവിനെ നിയമപരമായി പ്രതിരോധിക്കേണ്ടതില്ലെന്ന് നിയമ വകുപ്പിലെ അഭിഭാഷകർക്ക് യേറ്റ്‌സ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുറത്താക്കിക്കൊണ്ട് ട്രംപിന്റെ ഉത്തരവ് വന്നത്. ട്രംപിന്റ് ഉത്തരവിന് നിയമസാധുതയില്ലെന്ന യേറ്റ്‌സിന്റെ വിലയിരുത്തലാണ് ട്രംപിനെ പ്രകോപിപപ്പിച്ചതെന്നാണ് സൂചന. പുതിയ ആക്ടിങ് അറ്റോർണി ജനറലായി ഡാന ബോന്റെയെ നിയമിക്കുകയും ചെയ്തു.
ഡാന റാഗ്‌ഡേയലിനെ പുറത്താക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. പുതിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറായി സെനറ്റർ ജെഫ് സെഷൻസിന്റെ നിയമനം കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ട്. അതുവരെ ഡാനിയേൽ പദവിയിൽ തുടരും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ വഞ്ചിച്ചവരെ തിരഞ്ഞുപിടിച്ച് ട്രംപ് ദ്രോഹിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വൈറ്റ് ഹൗസ് ജീവനക്കാരുടേതെന്ന പേരിൽ ആരംഭിച്ച @ഞീഴൗലജഛഠഡടടമേള്ള എന്ന ട്വിറ്റർ അക്കൗണ്ടിൽ പരാതികളുടെ പ്രളയമാണ്. യഥാർഥ ട്രംപ് എന്താണെന്ന് കാണിക്കുന്ന ട്വീറ്റുകളാണ് ഇതിൽനിറയെ. ട്വീറ്റുകളുടെ പേരിൽ എത്രപേരുടെ ജോലി പോകുമെന്ന് വരുംദിനങ്ങളിൽ അറിയാനാകും.. രാജ്യമെമ്പാടുമുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ ട്വിറ്റർ അക്കൗണ്ട് എന്നും വിലയിരുത്തപ്പെടുന്നു.