- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒട്ടേറെ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപ് വൈറ്റ് ഹൈസ് കറസ്പോണ്ടന്റുമാർക്കുള്ള ഡിന്നറിലും പങ്കെടുക്കില്ല; മാദ്ധ്യമ പ്രവർത്തകരോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് പ്രസിഡന്റ്
മാധ്യമങ്ങളുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ലേഖകരുടെ ഇക്കൊല്ലത്തെ അത്താഴവിരുന്നിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. വൈറ്റ്ഹൗസിൽ ബിബിസിയും സിഎൻഎന്നുമടക്കം പ്രമുഖ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപ്, മാദ്ധ്യമങ്ങളുമായുള്ള തന്റെ പോരാട്ടം തുടരുകയാണെന്നാണ് ഈ നടപടിയിലൂടെ തെളിയിച്ചത്. വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനാണ് വാർഷിക വിരുന്ന് സംഘടിപ്പിക്കുന്നത്. പ്രസിഡന്റുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഏറെ പ്രധാനപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, താൻ ചടങ്ങിനിലില്ലെന്നും എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നുമാണ് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 2011-ൽ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ഈ വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്. 2016-ലെ വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും സ്ഥാനാൽഥിയായിരുന്നതിനാൽ ട്രംപ് പങ്കെടുത്തില്ല. ട്രംപിന്റെ നിലപാടിനോട് കടുത്ത ഭാഷയിലാണ് അമേരിക്കൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രതികരിച്ചത്. മുൻ പ
മാധ്യമങ്ങളുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ലേഖകരുടെ ഇക്കൊല്ലത്തെ അത്താഴവിരുന്നിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. വൈറ്റ്ഹൗസിൽ ബിബിസിയും സിഎൻഎന്നുമടക്കം പ്രമുഖ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപ്, മാദ്ധ്യമങ്ങളുമായുള്ള തന്റെ പോരാട്ടം തുടരുകയാണെന്നാണ് ഈ നടപടിയിലൂടെ തെളിയിച്ചത്.
വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനാണ് വാർഷിക വിരുന്ന് സംഘടിപ്പിക്കുന്നത്. പ്രസിഡന്റുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഏറെ പ്രധാനപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, താൻ ചടങ്ങിനിലില്ലെന്നും എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നുമാണ് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 2011-ൽ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ഈ വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്. 2016-ലെ വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും സ്ഥാനാൽഥിയായിരുന്നതിനാൽ ട്രംപ് പങ്കെടുത്തില്ല.
ട്രംപിന്റെ നിലപാടിനോട് കടുത്ത ഭാഷയിലാണ് അമേരിക്കൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രതികരിച്ചത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ തന്റെ കാലയളവിനിടെ ഒരിക്കൽപ്പോലും വിരുന്ന് മുടക്കിയിട്ടില്ല. അതിനുമുമ്പുള്ള പ്രസിഡന്റുമാരും വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വിരുന്നിനെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ലോകമഹായുദ്ധം പോലുള്ള വേളകളിൽ മാത്രമാണ് വിരുന്ന് ഒഴിവാക്കുകയോ പൊലിമ കുറയ്ക്കുകയോ ചെയ്തിട്ടുള്ളത്.
അമേരിക്കൻ പ്രസിഡന്റും വൈറ്റ്ഹൗസും മാദ്ധ്യമങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായകമാണ് ഈ വിരുന്ന്. കീഴ്‌വഴക്കങ്ങൾ ഉപേക്ഷിച്ച് അതൊഴിവാക്കാനാണ് ട്രംപ് തയ്യാറായിട്ടുള്ളത്. ഏപ്രിൽ 29-നാണ് ഇക്കൊല്ലത്തെ വിരുന്ന്. 36 വർഷത്തിനുശേഷമാണ് അമേരിക്കൻ പ്രസിഡന്റ് വിരുന്നിൽനിന്ന് വിട്ടുനിൽക്കുന്നത്. 1981-ൽ റൊണാൾഡ് റെയ്ഗനാണ് ഇതിനുമുമ്പ് വിരുന്നൊഴിവാക്കിയ പ്രസിഡന്റ്. വെടിയേറ്റ് ചികിത്സയിലായിരുന്നതിലായിരുന്നു റെയ്ഗൻ അന്ന് വിരുന്ന് ഒഴിവാക്കിയത്.
വലിയ ആഗോള സംഭവങ്ങളോ മരണങ്ങളോ സംഭവിച്ച ഘട്ടങ്ങളിൽ വിരുന്ന് ഒഴിവാക്കിയിട്ടുണ്ട്. 1930-ൽ പ്രസിഡന്റ് ടാഫ്റ്റിന്റെ മരണത്തെത്തുടർന്ന് വിരുന്ന് ഒഴിവാക്കി. 1942-ൽ രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നും. 1951-ൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസിഡന്റ് ട്രൂമാൻ വിരുന്ന് റദ്ദാക്കുകയും ചെയ്തു. 1920-ലാണ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ വിരുന്ന് ആരംഭിച്ചത്. എല്ലാവർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വിരുന്ന് സംഘടിപ്പിക്കാറുള്ളത്.