- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജൻ ഇട്ട സസ്പെൻഷൻ ഒറ്റ ദിവസം കൊണ്ട് അപ്രസക്തമാക്കി; പത്മകുമാറിനെ പോൾ ആന്റണി സംരക്ഷിക്കുന്നതുകൊച്ചിൻ തുറമുഖ ട്രസ്റ്റിലെ അഴിതി പുറത്തുവരാതിരിക്കാനോ? വിട്ടുവീഴ്ചയില്ലെന്ന് സൂചന നൽകി ജേക്കബ് തോമസ്; വിജിലൻസ്-ഐഎഎസ് തർക്കം മൂക്കും
കൊച്ചി: ഐ.എ.എസ് അസോസിയേഷനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോരിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട പേര് മലബാർ സിമന്റ്‌സ് മുൻ എം.ഡിയും വിജിലൻസ് കേസുകളിൽ പ്രതിയുമായ എം.പത്മകുമാറിന്റേതാണ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മലബാർ സിമന്റ്‌സ് ചെയർമാനുമായ പോൾ ആന്റണിയാണ് പത്മകുമാറിനെ സംരക്ഷിക്കുന്നതെന്നാണ് ആരോപണം. ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പത്മകുമാറിനെ പലതവണ ന്യായീകരിക്കുന്നുണ്ട്. കള്ളക്കേസ് ചുമത്തിയാണ് പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് പോൾ ആന്റണിയുടെ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പത്മകുമാറിനെ സസ്‌പെന്റ് ചെയ്യാൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ഉത്തരവിട്ടെങ്കിലും ഒരു ദിവസത്തിനകം അത് മരവിപ്പിക്കുകയായിരുന്നു. എന്തിനാണ് പത്മകുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നതെന്ന് ചിന്തിക്കുന്നതിന് മുമ്പ് ചില ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടിവരും. മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞ് വിവരാവകാശ
കൊച്ചി: ഐ.എ.എസ് അസോസിയേഷനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോരിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട പേര് മലബാർ സിമന്റ്‌സ് മുൻ എം.ഡിയും വിജിലൻസ് കേസുകളിൽ പ്രതിയുമായ എം.പത്മകുമാറിന്റേതാണ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മലബാർ സിമന്റ്‌സ് ചെയർമാനുമായ പോൾ ആന്റണിയാണ് പത്മകുമാറിനെ സംരക്ഷിക്കുന്നതെന്നാണ് ആരോപണം. ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പത്മകുമാറിനെ പലതവണ ന്യായീകരിക്കുന്നുണ്ട്.
കള്ളക്കേസ് ചുമത്തിയാണ് പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തതെന്നാണ് പോൾ ആന്റണിയുടെ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പത്മകുമാറിനെ സസ്‌പെന്റ് ചെയ്യാൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ഉത്തരവിട്ടെങ്കിലും ഒരു ദിവസത്തിനകം അത് മരവിപ്പിക്കുകയായിരുന്നു. എന്തിനാണ് പത്മകുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നതെന്ന് ചിന്തിക്കുന്നതിന് മുമ്പ് ചില ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടിവരും.
മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞ് വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് വിജിലൻസിന് നൽകിയ പരാതി കഴിഞ്ഞ സർക്കാർ പൂഴ്‌ത്തിവച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിജിലൻസിനെ കോടതി രൂക്ഷമായി വമർശിച്ചു. തുടർന്നാണ് രണ്ടു കേസുകളിൽ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് ഉത്തരവിട്ടത്. രണ്ടിലും അന്നത്തെ എം.ഡിയായിരുന്ന പത്മകുമാറിനെ പ്രതിയാക്കി പിന്നീട് കേസെടുക്കുകയും ചെയ്തു. കേസന്വേഷണം മരവിപ്പിക്കാൻ ഇതിനിടയിൽ പത്മകുമാർ ശ്രമം തുടങ്ങിയതോടെയാണ് വിജിലൻസ് അയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. രണ്ടുനാൾ വിജിലൻസിന്റെ കസ്റ്റഡിയിൽ കഴിയുകയും ചെയ്തു.
വിജിലൻസ് അറസ്റ്റ് ചെയ്തിട്ടും പത്മകുമാറിനും കൂട്ടുപ്രതികൾക്കുമെതിരെ നടപടിയെടുക്കാത്തത് വിവാദമായിരുന്നു. പ്രശ്‌നം വഷളായതോടെ 5-9-2016-ന് അന്ന് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ പത്മകുമാറിനെ സസ്‌പെന്റ് ചെയ്ത് RT 865/2016 എന്ന നമ്പറിൽ ഉത്തരവും പുറപ്പെടുവിച്ചു. ഈ ഉത്തരവിന് ഒരു ദിവസം പോലും ആയുസുണ്ടായില്ല. പോൾ ആന്റണി ഉൾപ്പെടെയുള്ളവരുടെ സമ്മർദഫലമായി 6-9-2016-ന് തന്നെ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് മന്ത്രി സർക്കുലറിറക്കി. പിന്നീട് പത്മകുമാറിനെ നിർബന്ധിത അവധിയിൽ പോവാൻ പറയുകയും പകരം പുതിയ എം.ഡിയെ നിയമിക്കുകയും ചെയ്തു.
മന്ത്രിയുടെ ഉത്തരവ് മരവിപ്പിച്ചതിന്റെ കാരണംതേടി ജോയ് കൈതാരത്ത് വിവരാവകാശം വഴി അപേക്ഷ നൽകിയെങ്കിലും ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും രേഖകൾ തരാനാവില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ജോയ് കൈതാരത്ത് വീണ്ടും കത്തയച്ചതോടെ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വന്നു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ രേഖകൾ നൽകാതരിക്കുന്നത് നിയമപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന് അറിഞ്ഞതോടെ രേഖകൾ നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഒപ്പം പത്മകുമാറിനെതിരായ നടപടി മരവിപ്പിച്ചത് തള്ളുകയും ചെയ്തു. ഇതാണ് അടുത്തിടെ സംഭവിച്ചത്. വിഷയത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇതുവരെ നാലുമാസക്കാലം വ്യവസായ വകുപ്പ്് പത്മകുമാറിനെതിരെയുള്ള നടപടികൾ മനപ്പൂർവം വൈകിപ്പിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് ചെയ്തത്. വകുപ്പിലെ ഉന്നതൻ തന്നെ ഇതിന് കൂട്ടുനിന്നു എന്നതാണ് വൈരുദ്ധ്യം.
പോൾ ആന്റണിയും പത്മകുമാറും തമ്മിലുള്ള ബന്ധത്തിന് പിന്നിലും ഒരു കരാറുണ്ട്. കൊച്ചിൻ തുറമുഖ ട്രസ്റ്റിന്റെ ഏഴേക്കർ ഭൂമി പാട്ടത്തിനെടുത്ത് സിമന്റ് ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ പത്മകുമാർ നടപടി തുടങ്ങിയിരുന്നു. പോൾ ആന്റണി ട്രസ്റ്റ് ചെയർമാൻ ആയിരുന്ന കാലത്താണിത് .160 കോടിയുടെ പദ്ധതിക്ക് മുൻ സർ്ക്കാർ അനുമിതിയും നൽകി.സമഗ്രമായ പ്രോജക്ട് റിപ്പോർട്ടുമില്ലാത്ത പദ്ധതിക്കുവേണ്ടി 58 കോടി രൂപ വായ്പയെടുത്ത്് തുറമുഖട്രസ്റ്റിന് സ്ഥലവാടകയായി നൽകി. മൂന്നുലക്ഷം ടൺ വാർഷികശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുമെന്നും സിമന്റ് ഉൽപാദനത്തിനായി കൊച്ചി തുറമുഖം വഴി അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവന്ന് സംഭരിക്കുമെന്നുമാണ് പദ്ധതിറിപ്പോർട്ടിൽ പറഞ്ഞത്.
പ്രഖ്യാപിച്ച് ഒരു വർഷത്തിനകം കഴിഞ്ഞ ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തുകൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ബന്ധപ്പെട്ട സ്ഥലത്ത് ഇതുവരെ ഒരു നിർമ്മാണവും നടത്തിയിട്ടില്ല. സ്ഥലം തരിശായി കിടക്കുകയാണെങ്കിലും വാടകയിനത്തിൽ 58 കോടി നൽകിയത് കമ്പനിക്ക് നഷ്ടമായി. ഈ സ്ഥലം ഉണ്ടായിരിക്കെ ട്രസ്റ്റിന്റെ വാർഫിലാണ് വിദേശത്തുനിന്നും ക്ലിങ്കർ കൊണ്ടുവന്ന് സൂക്ഷിക്കുന്നത്. ഇതിനും വാടക കൊടുക്കുന്നു.
പ്രോജക്ട് റിപ്പോർട്ട് മുതലിങ്ങോട്ട് കോഴയും കമ്മീഷനും രാഷ്ട്രീയനേതാക്കളുടെ അഴിമതിയും മാത്രം ലക്ഷ്യമിട്ട പദ്ധതിയാണിത്.സി.പി.ടി പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് പറഞ്ഞ്് മലബാർ സിമന്റ്‌സിലെ സിഐടി.യു നേതാവ് വിജിലൻസിന് നൽകിയ പരാതിയിൽ വിജിലൻസ് ത്വരിതാന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ പോൾ ആന്റണിയും പത്മകുമാറും കുടുങ്ങുമെന്നാണ് പറയുന്നത്. ഇത് അട്ടിമറിക്കാനാണ് പത്മകുമാറിനെ സംരക്ഷിക്കുന്നതെന്ന് പറയുന്നു.