- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'600ൽ 538 മാർക്ക് വാങ്ങി സ്‌കൂളിന്റെ അഭിമാനമായ മിടുക്കി; എന്തും നേടാനുള്ള അതിയായ ആഗ്രഹമുള്ളവൾ'; സ്‌കൂൾ കാലത്തെ സരിത നായരെ അദ്ധ്യാപകർ ഇന്നും ഓർക്കുന്നു; നല്ലവാക്ക് പറയുമ്പോഴും പേര് വെളിപ്പെടുത്തരുതേയെന്ന് ദേശീയ മാദ്ധ്യമപ്രതിനിധിയോട് അഭ്യർത്ഥന
തിരുവനന്തപുരം: ചെങ്ങന്നൂരിലെ സെന്റ് ആനീസ് ഹയർ സെക്കന്ററീ സ്‌കൂളിലായിരുന്നു പഠനം. പത്താംക്ലാസിൽ 600ൽ 538 മാർക്ക് വാങ്ങി സ്‌കൂളിന്റെ അഭിമാനമായി മിടുക്കി. ഈ കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ അദ്ധ്യാപികയ്ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. യാതൊന്നും പഠനത്തെ സ്വാധീനിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തും നേടിയെടുക്കാനുള്ള അത
തിരുവനന്തപുരം: ചെങ്ങന്നൂരിലെ സെന്റ് ആനീസ് ഹയർ സെക്കന്ററീ സ്‌കൂളിലായിരുന്നു പഠനം. പത്താംക്ലാസിൽ 600ൽ 538 മാർക്ക് വാങ്ങി സ്‌കൂളിന്റെ അഭിമാനമായി മിടുക്കി. ഈ കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ അദ്ധ്യാപികയ്ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. യാതൊന്നും പഠനത്തെ സ്വാധീനിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തും നേടിയെടുക്കാനുള്ള അതിയായ ആഗ്രഹം അവൾക്കുണ്ടായിരുന്നുവെന്നും അദ്ധ്യാപിക പറയുന്നു. തന്റെ ഇഷ്ട വിദ്യാർത്ഥിനിയെ കുറിച്ച് മനസ്സ് തുറക്കുമ്പോൾ അദ്ധ്യാപിക ഒന്നുകൂടി ആവശ്യപ്പെടുന്നു. എന്റേ പേര് വെളിപ്പെടുത്തരുതേ എന്ന്. എനിക്ക് അവളുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് എന്റെ കുടുംബം കരുതുമെന്നതാണ് ടീച്ചറുടെ ഈ നിർദ്ദേശത്തിന് കാരണം.
സരിതാ എസ് നായരെ കുറിച്ച് നല്ലവാക്ക് പറയുന്ന അദ്ധ്യാപികയാണ് പേര് വെളിപ്പെടുത്താൻ തയ്യാറാവാത്തത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് സരിതയുടെ ജീവിത കഥ അദ്ധ്യാപകരുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും സഹപ്രവർത്തകരുടേയും വാക്കുകളിലൂടെ വിശദീകരിക്കുന്നത്. ഈ വിശദീകരണ കഥയിലാണ് പലരും പേര് വെളിപ്പെടുത്താതത്. ചെങ്ങന്നൂരിലെ സ്‌കൂൾ പഠനവും സരിതയുടെ പ്രിഡിഗ്രിക്കാലവും നെയ്യാറ്റിൻകരയിലെ പോളി ടെക്‌നിക് പഠനവും വിവിധ സ്ഥാപനങ്ങളിലെ ജോലിയുമെല്ലാം ദി ഇന്ത്യൻ എക്സ്‌പ്രസ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. പത്താം ക്ലാസിൽ 600ൽ 538 മാർക്ക് നേടിയ സരിതയ്ക്ക് പഠനത്തിലെ മികവ് തുടരാൻ കഴിയാത്തിന് കാരണം കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് പത്രം വിശദീകരിക്കുന്നത്.
സെന്റ് ആനീസ് സ്‌കൂളിലെ ഉന്നത വിജയത്തിന് ശേഷം സരിതയുടെ പഠന മികവിനെ അംഗീകരിക്കാൻ അനുമോദന യോഗങ്ങൾ ചേർന്നിരുന്നു. ചെങ്ങന്നൂരിൽ നടന്ന ഒരു യോഗത്തിൽ ശോഭനാ ജോർജ് ആയിരുന്നു അതിഥി. മറ്റൊരെണ്ണം സംഘടിപ്പിച്ചത് എൻഎസ്എസും. സരിതയുടെ അച്ഛൻ സോമശേഖരൻ നായർ എൻഎസ്എസിലെ ജീവനക്കാരനായിരുന്നു. സരിതയുടെ പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ട് മുമ്പ് സരിതയുടെ അച്ഛൻ മരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്ന് സരിത പറയുന്നതായി പത്രം വിശദീകരിക്കുന്നു. എന്നാൽ ബന്ധുക്കളുടെ വാദം മുഖവിലയ്‌ക്കെടുത്താൽ മരണം ആത്മഹത്യയും. തുടർന്ന് സരിതയുടെ അമ്മ ഇന്ദിര ട്യൂഷനെടുത്തും സ്വകാര്യ ബാങ്കിൽ ജോലി നോക്കിയും സരിതയേയും അനുജത്തിയേയും വളർത്തി. സ്‌കൂളിലെ മികവ് പക്ഷേ പ്രിഡിഗ്രിയിൽ കാട്ടാൻ സരിതയ്ക്ക് ആയില്ല. ഇതേ തുടർന്നാണ് പോളിക് ടെക്‌നിക്കിലേക്കുള്ള മാറ്റം. അമ്മയുടെ സ്ഥലമായ നെയ്യാറ്റിൻകര ധനുവച്ചപുരത്തെ പോളിടെക്‌നിക്കിൽ സരിതയെത്തി.
സ്‌കൂളിലും കോളേജിലും പോളിടെക്‌നിക്കിലും സരിത പാവം കുട്ടിയായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന വേഷത്തിൽ അതീവ ശ്രദ്ധയുള്ള കുട്ടിയെന്നാണ് സഹപാഠികളുടെ വിശദീകരണം. പോളിയിൽ ചെറിയൊരു പ്രശ്‌നം മാത്രമാണ് സരിതയുടെ പേരിലുണ്ടായത്. സരിതയെ മോട്ടോർ ബൈക്കിൽ ഒരാൾ കോളേജിൽ കൊണ്ടു ചെന്നാക്കി. അയാളെ പോളിയിലെ മറ്റ് വില്ലന്മാർ ചെയ്‌സ് ചെയ്തു മാത്രമായിരുന്നു അത്. അതിന് ശേഷം പാതി വഴിക്ക് പഠനം നിർത്തി സരിത കോളേജ് വിട്ടു. അതിന് ശേഷം ചില സർട്ടിഫിക്കറ്റ് കോഴുസുകൾ ചെയ്തു. ഗൾഫുകാരനെ കല്ല്യാണം ചെയ്ത് ഇരുപതാകും മുമ്പേ കുടുംബ ജീവിതവും തുടങ്ങി. അറേഞ്ച്ഡ് വിവാഹം ആയിരുന്നു അതെന്നും ഇന്ത്യൻ എക്സ്‌പ്രസ് പറയുന്നു. കല്ല്യാണത്തിന് ശേഷവും നാട്ടിൽ തന്നെയായിരുന്നു സരിത.
ഖത്തർ എയർലൈൻസിൽ എയർഹോസ്റ്റസ് ആവാനും സരിതയ്ക്ക് അവസരം കിട്ടി. എന്നാൽ അമ്മയുടെ സഹോദരന് അതിനെ എതിർത്തു. അന്ന രണ്ടര ലക്ഷം പ്രതിവർഷം കിട്ടുമായിരുന്ന ഗ്ലാമർ ജോലി അതുകൊണ്ട് തന്നെ സരിതയ്ക്ക വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു. ഓഫർ ലെറ്റർ അമ്മാവൻ കീറികളയുകയായിരുന്നു. അതിന് ശേഷം എറണാകുളത്തെ ഷെയർ ട്രെഡിങ് കമ്പനിയിൽ. മകനുമായി. പക്ഷേ കുടുംബ പ്രശ്‌നങ്ങൾ തലപൊക്കുകയും ഭർത്താവുമായി അകലുകയും ചെയ്തു. പല സ്ഥാപനങ്ങളിൽ ജോലി ചെയ്ത സരിത ഒടുവിൽ കേരളാ ഫിനാൻഷ്യൻ കോർപ്പറേഷൻ എന്ന് പേരിലുള്ള പ്രൈവറ്റ് സ്ഥാപനത്തിൽ പത്തനംതിട്ട ശാഖയിൽ അസിസ്റ്റന്റ് മാനേജറായി. കൊല്ലം ബ്രാഞ്ചിൽ ജീവനക്കാരനായിരുന്നു ബിജു രാധാകൃഷ്ണൻ. അവിടെ വച്ച് അവർ എതിർത്തു. 2003ൽ ഇരുവരും ജോലി രാജിവച്ച് പുതിയ സ്ഥാപനം നൽകി. ചെറിയ പലിശയ്ക്ക് വായ്പ നൽകുന്ന സ്ഥാപനം ആയിരുന്നു അത്.
പിന്നീട് കേരളാ ഫിനാൻസ് കോർപ്പറേഷൻ സരിതയ്ക്ക് എതിരെ കേസ് നൽകി. സാമ്പത്തിക തട്ടിപ്പുകളായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. അത്ര നല്ല ബന്ധമായിരുന്നില്ല പിന്നീട് ബിജുവുമായി. സരിതയെ അപകീർത്തിപ്പെടുത്തി ചില പത്രങ്ങളിൽ വാർത്ത വന്നു. ഇതോടെ ഭർത്താവ് വിവാഹ മോചനവും ആവശ്യപ്പെട്ടു. ഇതിനിടെയിൽ ബിജുവിന്റെ ഭാര്യ കൊല്ലപ്പെട്ടു. എറണാകുളത്ത് എച്ച് എസ് ബി സിയുടെ ക്രെഡിറ്റ് കാർഡിന്റ് കോൾ സെന്ററിൽ സരിതയ്ക്ക് ജോലികിട്ടി. അതിന് ശേഷം തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റവും. ഈ സമയം സരിതയെ ബിജു രാധാകൃഷ്ണൻ ഗുണ്ടകളുമായെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി സൂചനയുണ്ട്. ഭാര്യയുടെ മരണത്തിൽ ബിജു പെട്ടതോടെ വീണ്ടും സരിതയെ തേടിയെത്തി. എല്ലാത്തിനും കാരണം സരിതയാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമവുമുണ്ടായി.
സോളാർ പദ്ധതി വന്നതോടെ വീണ്ടും ഇരുവരും ഒരുമിച്ചു. രാഷ്ട്രീയ സൗഹൃദങ്ങളുറപ്പിച്ച് മുന്നേറി. ഇതിനിടെയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാവുകയും ചെയ്തു. ബിജു രാധാകൃഷ്ണൻ വേഗത്തിൽ പുറത്തിറങ്ങി. എന്നാൽ ജാമ്യതുക കെട്ടാനില്ലാത്തതിനാൽ സരിതയ്ക്ക് കുറുച്ചു കാലം കൂടി കിടക്കേണ്ടി വന്നു. ഇതിനിടെയാണ് രണ്ടാമത്തെ കുട്ടിയുടെ പ്രസവം. സരിത അറസ്റ്റിലാകുമ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സരിതയെ ജാമ്യത്തിലിറക്കാൻ ബിജു ആദ്യം ശ്രമിക്കാത്തത് എന്നും സൂചനയുണ്ട്. എന്നാൽ പിന്നീട് അതുമാറി. രണ്ടു പേരും ഒരുമിച്ചു. 2011ൽ സോളാർ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ടീം സോളാർ എത്തി. യുഡിഎഫ് ഭരണത്തിന്റെ തണലിൽ കച്ചവടം ഉറപ്പിച്ചു. ഇതിനിടെയിൽ ശാലു മേനോനും എത്തി. പിന്നെ ഇപ്പോഴത്തെ സോളാർ കമ്മീഷൻ സിറ്റിങ് വരെയുള്ള വിവാദവുമുണ്ടായെന്ന് ഇന്ത്യൻ എക്സ്‌പ്രസ് വിശദീകരിക്കുന്നു.