- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരോഗമന ആശയക്കാരെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന ഹിന്ദുത്വവാദികളോ? കോൺഗ്രസ സർക്കാറിന്റെ അഴിമതിക്കെതിരെ പോരാടുന്നതിനുള്ള പക തീർക്കലോ? കൂട്ടത്തിലുള്ളവരെ മാനസാന്തരപ്പെടുത്തുന്നതിൽ മനംനൊന്ത മാവോയിസ്റ്റുകളോ? ഗൗരിയുടെ കൊലയാളി ആര്?
ബാംഗ്ലൂർ: ഗൗരി ലങ്കേഷിനെ വീട്ടിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞത് ആരാണ്? അന്വേഷണം പുരോഗമിക്കുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ആർക്കും കൈവന്നിട്ടില്ല. ഹിന്ദുത്വ വാദികളുടെ കടുത്ത വിമർശക എന്ന നിലയിൽ അവരാകും ഗൗരിയുടെ കൊലപാതകത്തിന് പിന്നിലെന്ന പൊതുവിലയിരുത്തലിനാണ് മുൻതൂക്കമുള്ളത്. എന്നാൽ, ഇക്കാര്യം ഉറപ്പിക്കണമെങ്കിൽ കൊലപാതകത്തിൽ പങ്കെടുത്തവരെ തന്നെ കണ്ടെത്തേണ്ടി വരും. ഗൗരി ലങ്കേഷിന്റെ സംസ്‌കാരം ചാമരാജ്‌പേട്ട് ശ്മശാനത്തിൽ മത ചടങ്ങുകളില്ലാതെ, ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നിരുന്നു രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു യാത്രാമൊഴി. മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഗൗരിയുടെ സഹോദരങ്ങളും ചലച്ചിത്ര സംവിധായകരുമായ ഇന്ദ്രജിത്ത് ലങ്കേഷ്, കവിത ലങ്കേഷ്, രാഷ്ട്രീയ, പുരോഗമന സാഹിത്യ പ്രവർത്തകർ, ചലച്ചിത്ര, നാടക പ്രവർത്തകർ തുടങ്ങി നാനാതുറകളിൽ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു. വന്നവർക്കൊന്നും
ബാംഗ്ലൂർ: ഗൗരി ലങ്കേഷിനെ വീട്ടിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞത് ആരാണ്? അന്വേഷണം പുരോഗമിക്കുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ആർക്കും കൈവന്നിട്ടില്ല. ഹിന്ദുത്വ വാദികളുടെ കടുത്ത വിമർശക എന്ന നിലയിൽ അവരാകും ഗൗരിയുടെ കൊലപാതകത്തിന് പിന്നിലെന്ന പൊതുവിലയിരുത്തലിനാണ് മുൻതൂക്കമുള്ളത്. എന്നാൽ, ഇക്കാര്യം ഉറപ്പിക്കണമെങ്കിൽ കൊലപാതകത്തിൽ പങ്കെടുത്തവരെ തന്നെ കണ്ടെത്തേണ്ടി വരും.
ഗൗരി ലങ്കേഷിന്റെ സംസ്‌കാരം ചാമരാജ്‌പേട്ട് ശ്മശാനത്തിൽ മത ചടങ്ങുകളില്ലാതെ, ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നിരുന്നു രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു യാത്രാമൊഴി. മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഗൗരിയുടെ സഹോദരങ്ങളും ചലച്ചിത്ര സംവിധായകരുമായ ഇന്ദ്രജിത്ത് ലങ്കേഷ്, കവിത ലങ്കേഷ്, രാഷ്ട്രീയ, പുരോഗമന സാഹിത്യ പ്രവർത്തകർ, ചലച്ചിത്ര, നാടക പ്രവർത്തകർ തുടങ്ങി നാനാതുറകളിൽ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു. വന്നവർക്കൊന്നും ആരാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ മാത്രം അറിവുണ്ടായിരുന്നില്ല.
പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് അയൽക്കാർ ആദ്യം കരുതിയത്. എങ്കിലും പുറത്തിറങ്ങി നോക്കിയപ്പോൾ ഗൗരിയെ വീടിനു മുന്നിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസിനെ അറിയിച്ചു. രണ്ടു ബൈക്കിലായി ഹെൽമറ്റ് ധരിച്ച മൂന്നു പേരുണ്ടായിരുന്നുവെന്നാണ് അയൽക്കാരുടെ മൊഴി. ഒറ്റയ്ക്കായിരുന്നു ഗൗരിയുടെ താമസം.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വാദങ്ങളാണ് നിലനിൽക്കുന്നത്. പുരോഗമനാശയം വച്ചുപുലർത്തുന്നവരെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരയുടെ ഭാഗമെന്നു പ്രബലവാദം. കർണാടകയിൽ തന്നെ പ്രഫ. എം.എം. കൽബുറഗി, മഹാരാഷ്ട്രയിൽ ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽക്കർ എന്നിവരുടെ വധങ്ങളുമായുള്ള സമാനത തന്നെ പ്രധാന കാരണം. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതീയതയ്ക്കും അനാചാരങ്ങൾക്കുമെതിരായ ഗൗരിയുടെ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിച്ചിരുന്നു.
രണ്ടാമത്തേത് ഗൗരിയുടെ മാവോയിസ്റ്റ് ബന്ധമാണ്. ചിക്കമഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിലെ മാവോയിസ്റ്റുകളെ ആയുധം വച്ചു കീഴടങ്ങി മുഖ്യധാരയിലേക്കു വരാൻ ഗൗരി പ്രേരിപ്പിച്ചിരുന്നു. ഇതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയിൽ അംഗവുമായിരുന്നു. ഈ നിലപാടിനോട് എതിർപ്പുള്ള മാവോയിസ്റ്റുകളാകാം കൊലപാതകത്തിനു പിന്നിലെന്നാണു മറുവാദം.
മറ്റൊന്ന് കർണാടകത്തിലെ ജാതി രാഷ്ട്രീയമാണ്. കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകൾക്കു പ്രത്യേക ന്യൂനപക്ഷ മതപദവി വേണമെന്നും ഇവർ ഹിന്ദുക്കളല്ലെന്നുമുള്ള വാദം കർണാടകയിൽ ഉയർന്നുവരുന്നുണ്ട്. ലിംഗായത്തായ ഗൗരി ഈ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാൽ കൊലപാതകത്തിനു പ്രേരണയാകാൻ തക്ക കാരണമാണോ ഇതെന്ന സംശയവുമുണ്ട്.
ഇത് കൂടാതെ മാധ്യമപ്രവർത്തക എന്ന നിലയിൽ നിരവധി ശത്രുക്കളും ഗൗരിക്കുണ്ട്. കോൺഗ്രസ് സർക്കാറിന്റെ അഴിമതിക്കെതിരെയും ശബ്ദിക്കാൻ ഗൗരി മടിച്ചിരുന്നില്ല. അവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് ഭയന്ന് ആരെങ്കിലും നടത്തിയ ആസൂത്രിത കൊലപാതകമാണോ ഇതെന്നുമാണ് ഉയരുന്ന റ്റൊരു സംശയം. വർഗീയവിരുദ്ധവും പുരോഗമനപരവുമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്ന കന്നഡ പ്രസിദ്ധീകരണം 'ഗൗരി ലങ്കേഷ് പത്രിക'യുടെ ഉടമയും പത്രാധിപരുമാണ് ഗൗരി. ബിജെപിയുടെയും സംഘ് പരിവാറിന്റെയും തുറന്ന വിമർശകയുമായിരുന്നു അവർ.
ലങ്കേഷ് പത്രികയിൽ പരസ്യം പ്രസിദ്ധീകരിച്ചിരുന്നില്ല വായനക്കാർ നൽകുന്ന വരിസംഖ്യ മാത്രം വരുമാനമായിരന്നു ആശ്രയം. സർക്കാർ സഹായം കൈപ്പറ്റാത്തതിന് കാരണം സാമ്പത്തികമായ ബുദ്ദിമുട്ടും ഇവർക്കുണ്ടായിരുന്നു. അതിനിടെ ഹെൽമറ്റ് ധരിച്ചയാൾ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാർ പാർക്ക് ചെയ്തശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങുകയായിരുന്നു. ഉടൻ ഹെൽമറ്റ് ധരിച്ച ഒരാളെത്തി വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മൂന്നു വെടിയുണ്ടകളാണ് അവരുടെ ശരീരത്തു തറച്ചത്.
വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തളർന്നു വീണു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ വിശദ പരിശോധനക്കയച്ചു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട.
ഗൗരിയുടെ മൊബൈൽ ഫോണിലേക്ക കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന കോളുകളുടെയും സന്ദേശങ്ങളുടെയും ട്വിറ്റർ, ഫേസബുക്ക അക്കൗണ്ടുകളിലെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കും. പോയന്റ ബ്ലാങ്കിൽനിന്നുള്ള മൂന്നു വെടിയേറ്റാണ ഗൗരിയുടെ മരണം. മൂന്നു വെടിയുണ്ടകളും ശരീരം തുളച്ചു പുറത്തു കടന്നതായി പോസറ്റുമോർട്ടത്തിൽ കണ്ടെത്തി. രണ്ട വെടിയുണ്ട നെഞ്ചിലും ഒന്ന അടിവയറ്റിലുമാണ കൊണ്ടത. വെടിയേറ്റ ആഘാതത്തിൽ ആന്തരിക രകതസ്രാവമുണ്ടായതായും ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നതായും പോസറ്റുമോർട്ടത്തിന നേതൃത്വം നൽകിയ ഡോകടർ വെളിപ്പെടുത്തി.