- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞാലും സാക്ഷിക്ക് ഭർത്താവിനൊപ്പം ഉറങ്ങാൻ സാധിക്കില്ലേ? സിക പടർന്ന രാജ്യങ്ങൾ സന്ദർശിച്ചവർ ആറ് മാസത്തേക്ക് കിടക്ക പങ്കിടരുതെന്ന് ഉപദേശിച്ച് ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ശേഷം നാട്ടിൽ വീരോചിത സ്വീകരണം ഏറ്റുവാങ്ങിയ ഗുസ്തി താരം സാക്ഷി മാലിക്ക് താൻ ഉടൻ വിവാഹിതയാകുമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. സത്യവർത് കാദിയൻ എന്ന ഗുസ്തിതാരത്തെയാണ് സാക്ഷി വിവാഹം ചെയ്യാൻ പോകുന്നത്. അതേസമയം റിയോ വേദിയിൽ വച്ച് പ്രണയിച്ച് വിവാഹം ചെയ്യാൻ ഒരുങ്ങുന്ന നിരവധി താരങ്ങളുമുണ്ട്. ഇങ്ങനെ വിവാഹം ചെയ്യുന്നവർക്ക് മുന്നറിയിപ്പായി ലോകാരോഗ്യ സംഘടന രംഗത്ത്. സിക വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം കഴിഞ്ഞാലും സാക്ഷിക്ക് ഭർത്താവിനൊപ്പം ഉറങ്ങാൻ സാധിക്കില്ലെയെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. സിക പടർന്നു പിടിച്ച രാ്ജ്യങ്ങൾ സന്ദർശിച്ചവർ ആറ് മാസത്തേക്ക് കിടക്ക പങ്കിടരുതെന്ന് ഉപദേശമാണ് ലോകാരോഗ്യ സംഘടന നൽകിയത്. സിക ഭീതിയിലായിരുന്നു ബ്രസീലിൽ ഒളിമ്പിക്‌സ് നടന്നത്. ഈ സാഹചര്യത്തിലാണ് ബ്രസീൽ സന്ദർശിച്ചവരോട് ആറ് മാസത്തിനിടെ സെക്‌സിൽ ഏർപ്പെടരുതെന്ന നിർദ്ദേശം ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ നിന്നും രോഗം ഏഷ്യയിലേക്കും
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ശേഷം നാട്ടിൽ വീരോചിത സ്വീകരണം ഏറ്റുവാങ്ങിയ ഗുസ്തി താരം സാക്ഷി മാലിക്ക് താൻ ഉടൻ വിവാഹിതയാകുമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. സത്യവർത് കാദിയൻ എന്ന ഗുസ്തിതാരത്തെയാണ് സാക്ഷി വിവാഹം ചെയ്യാൻ പോകുന്നത്. അതേസമയം റിയോ വേദിയിൽ വച്ച് പ്രണയിച്ച് വിവാഹം ചെയ്യാൻ ഒരുങ്ങുന്ന നിരവധി താരങ്ങളുമുണ്ട്. ഇങ്ങനെ വിവാഹം ചെയ്യുന്നവർക്ക് മുന്നറിയിപ്പായി ലോകാരോഗ്യ സംഘടന രംഗത്ത്. സിക വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം കഴിഞ്ഞാലും സാക്ഷിക്ക് ഭർത്താവിനൊപ്പം ഉറങ്ങാൻ സാധിക്കില്ലെയെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. സിക പടർന്നു പിടിച്ച രാ്ജ്യങ്ങൾ സന്ദർശിച്ചവർ ആറ് മാസത്തേക്ക് കിടക്ക പങ്കിടരുതെന്ന് ഉപദേശമാണ് ലോകാരോഗ്യ സംഘടന നൽകിയത്.
സിക ഭീതിയിലായിരുന്നു ബ്രസീലിൽ ഒളിമ്പിക്‌സ് നടന്നത്. ഈ സാഹചര്യത്തിലാണ് ബ്രസീൽ സന്ദർശിച്ചവരോട് ആറ് മാസത്തിനിടെ സെക്‌സിൽ ഏർപ്പെടരുതെന്ന നിർദ്ദേശം ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ നിന്നും രോഗം ഏഷ്യയിലേക്കും മറ്റ് അമേരിക്കൻ രാജ്യങ്ങളിലേക്കും പടരുന്നത് ചെറുക്കാനാണ് ഇത്തരമൊരു നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നത്.
സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിൽ സിക വൈറസ് മാസങ്ങളോളം നിലനിൽക്കുമെന്നതിനാലാണ് ആറ് മാസത്തെ കാലയളവ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. അമേരിക്കരിയിലെ മെറിലാൻഡിൽ താമസിക്കുന്ന ഒരാളിലൂലെ ഭാര്യയിലേക്ക് സിക രോഗം പകർന്നതായി കഴിഞ്ഞയാഴ്‌ച്ച ബോധ്യപ്പെട്ടിരുന്നു. ഇത് കൂടാതെ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ ഫലമായി പുതിയ കണ്ടെത്തൽ പുറത്തുവന്നിരുന്നു. എലികളുടെ കണ്ണിലും സികയ്ക്ക് താമസിക്കാനാകും എന്നതാണ് ഈ കണ്ടെത്തൽ.
അമേരിക്കയിലെ മിയാമിയിൽ 56 സിക കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സിക ബാധിത രാജ്യങ്ങളിൽ ഗർഭിണികളായ സ്ത്രീകൾ യാത്ര ചെയ്യരുതെന്ന നിർദേശവും ഡോക്ടർമാർ നൽകിയിട്ടുണ്ട്. റിയോയിൽ ഇപ്പോൾ നടക്കുന്ന പാരാലിംബിക്‌സ് ഗെയിംസിൽ പങ്കെടുക്കുന്നവർക്കും ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നുമാണ് ഡബ്ല്യൂഎച്ച് ഒയുടെ നിർദ്ദേശം.